35 comments:

നല്ല ഫീല്‍ ഉള്ള പടം :)

It looks a little lonely out there.
Great shot, like the colour tone.

നന്നായിരിക്കുന്നു ഇത് എഡിറ്റ്‌ ചെയ്തതാണോ ?

പുള്ളിപ്പുലി,ഗുപ്തന്‍ - നന്ദി
imac - Yes, it's a remote area in the UAE. Thanks for your comments/visit.
പാഞ്ചാലി,അബ്ദുള്‍ സലീം - നന്ദി,സന്തോഷം.

"ടോംസ്‌ : നന്നായിരിക്കുന്നു ഇത് എഡിറ്റ്‌ ചെയ്തതാണോ ?"
--------------------------------------------------
ടോംസ് - അതെ, ഇതു RAW Format ല്‍ ഷൂട്ട് ചെയ്തതാണ്‌, ഇതിന്റെ Saturation,contrast,brighness,whitebalance എന്നിവ അഡ്ജസ്റ്റ് ചെയ്തു,(ofcourse the signature and metadata as well) ഇതെല്ലാം jpeg mode ല്‍ shoot ചെയ്യുമ്പോള്‍ ക്യാമറയെകൊണ്ട്(Digital SLR - semi proffessional) ഓട്ടോമാറ്റിക്കായി ചെയ്യിക്കാവുന്ന കാര്യം മാത്രമാണ്‌.ഈയിടെയായി 90% ചിത്രങ്ങളും ഞാന്‍ RAW ഫോര്‍‌മാറ്റിലാണ്‌ എടുക്കാറുള്ളത്.ഇങ്ങിനെ എടുക്കുമ്പോള്‍ Post Processing ന്‌ കുറച്ച് സമയം എടുക്കുമെങ്കിലും ചിത്രതിന്റെ എല്ലാ control ഉം ഫോട്ടോഗ്രാഫറുടെ കയ്യിലായിരിക്കും.jpeg mode ല്‍ ചിത്രം എടുക്കുമ്പോള്‍ ക്യാമറ എന്തെല്ലാം ചെയ്തു എന്നത് നമ്മള്‍ അറിയുന്നില്ല.ചുരുക്കി പറഞ്ഞാല്‍‌ പണ്ട് ഫിലിം ക്യാമറയില്‍ ഫോട്ടോ എടുത്തിട്ട് ഫിലിം process ചെയ്യാന്‍ ലാബില്‍ കൊടുക്കുന്നതു പോലെ jpeg processing ഉം ആ ഫിലിം നമ്മള്‍ തന്നെ process ചെയ്യുന്നത് RAW format ല്‍ ഷൂട്ട് ചെയ്യുന്നതും.ഫോട്ടോഗ്രാഫി(ഡിജിറ്റല്‍) കുറച്ചു പഠിക്കണം എന്നുള്ളതു കോണ്ടാണ്‌ ഈ പരീക്ഷണങ്ങള്‍.
ഈ പറഞ്ഞത് എല്ലാം എന്റെ അഭിപ്രായം മാത്രമാണ്‌,എതിരഭിപ്രായങ്ങള്‍ കണ്ടേക്കാം.
നന്ദി ടോംസ്

nice, good leading lines, well composed!!

...വരള്‍ച്ച ബാധിച്ച സ്വപ്നം പോലെ...

Any Photography class you conduct??

നല്ലൊരു ചിത്രം. ഇതെവിടാ സ്ഥലം, പ്രശാന്തേട്ടാ?

സെപ്പിയ ടോണും ചിത്രവും നന്നായി..കണ്ണിനും അതിലൂടെ വളരെ
നേരം 'യാത്ര' ചെയ്യാം...!

Hats off Prasanth. Especially for selecting this tone. Good work :)

വിനയന്‍,comments ,Jimmy,Dethan Punalur, ബിനോയ്//HariNav - നന്ദി,സന്തോഷം

hAnLLaLaTh said "...വരള്‍ച്ച ബാധിച്ച സ്വപ്നം പോലെ... "
സത്യം തന്നെ hAnLLaLaTh വരണ്ട് കിടക്കുന്ന ഒരു ഡാമിന്റെ catchment ഏരിയയാണ്‌ side ല്‍ കാണുന്നത്, :-)

ശ്രീ - ഇത് ഇവിടെ UAE യില്‍ ഫുജൈറക്ക് അടുത്ത്, ഒരു വെള്ളിയാഴ്ച്ചയിലെ യാത്രയില്‍...ചെറിയ ഒരു offf road drive. :-)

Maddy - seriously asked? or just pocking me?
Maddy, photography is my hobby and i am trying to learn it.
sorry I am not conducting any class (never attened as well) but always happy to share my thoughts,views and experiance(?)with all of you.

friends, expecting all your critic comments,suggestions and feedbacks

liked the snap, especially the tone treatment

Nice composition and great tones.

നല്ലൊരു ചിത്രം.

പ്രശാന്തേ, ഞാനും ഒന്നു രണ്ടു സത്യസന്ധമായ അഭിപ്രായങ്ങൾ പറഞ്ഞോട്ടേ :-)

ചിത്രവും, അതിന്റെ ടോണും, കമ്പോസിംഗും എല്ലാം നല്ലത്. റോ യിൽ എടുത്ത് പോസ്റ്റ് പ്രോസസിംഗ് സ്വയം ചെയ്തത്തിന്റെ ഗുണം കാണാനുമുണ്ട്. എങ്കിലും ഈ ചിത്രം HDR ആയി എടുത്തിരുന്നുവെങ്കിൽ ആ മേഘങ്ങൾ എത്രരസമായി കിട്ടിയേനേ അല്ലേ? പ്രത്യേകിച്ചും ഈ കാലാവസ്ഥയിൽ ഇത്ര നല്ല ലൈറ്റിംഗ് ഉള്ളപ്പോ‍ൾ ആ പരിക്ഷണം നടത്താമായിരുന്നു. സാരമില്ല, ഈ വാരാന്ത്യം അങ്ങോട്ട് വീണ്ടും പോകാം !

excellent!!!!! prassnath.. great work.. keep going

ഏകലവ്യന്‍,Micky Mathew,ശിവ,punyalan - നന്ദി.

പച്ചമനുഷ്യന്‍,Srividya - Thanks and welcome to the blog.

അപ്പു - HDR...കുറച്ചു നാളായി ഞാന്‍ അതു പരീക്ഷിക്കുന്നു,പക്ഷെ ഇതു വരെ ശരിയായിട്ടില്ല,ബ്രൈറ്റിനോടോ കൈപ്പള്ളിയോടോ (ഇവരുടെ HDR images ഞാന്‍ കണ്ടിട്ടുണ്ട്) ചോദിക്കണം എന്നു വിചാരിച്ചിരിക്കുകയാണ്‌.
കാഴ്ച്ചക്കിപ്പുറത്തില്‍ HDR imaging (especially the photoshop work flow) നെ പറ്റി ഒരു പോസ്റ്റിട്ടു കൂടേ? എന്നേപ്പോലെ ഒരുപാടുപേര്‍ക്ക് ഉപകാരപ്രദമായേനെ..
നന്ദി!

വളരെ നല്ല കമ്പോസിങ്ങും പ്രൊസസിങ്ങും. മികച്ച ഒരു ചിത്രം

വമ്പന്‍ ചിത്രം , വളരെ ഇഷ്ടമായി :)

പൈങ്ങോടന്‍ - നന്ദി,സന്തോഷം

വേദ വ്യാസന്‍ - സ്വാഗതം,
"വമ്പന്‍ ചിത്രം" ഹ ഹ ആ കമന്റ് എനിക്കിഷ്ടായി.
(അല്ല, എന്താ അതുകൊണ്ടുദ്ദേശ്ശിച്ചേ??? :-))

siddhy - വലതു ഭാഗത്തെ മേഘങ്ങളുടെ കോണ്‍ട്രാസ്റ്റ് കുറയ്ക്കുക എന്നല്ലേ?
ഈ ഫോട്ടോയില്‍ മുന്‍പ് പറഞ്ഞ പോലെ Saturation,contrast,brighness,whitebalance എന്നിവ മാത്രമേ അഡ്ജസ്റ്റ് ചെയ്തിട്ടുള്ളൂ, ഇടതു ഭാഗത്ത് ഇരുണ്ട് കാണുന്നത് ഫില്‍റ്റെര്‍ ഉപയോഗിച്ചതു കാരണമാണ്‌.ക്യാമറയില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഈ ഫോട്ടോയില്‍ പ്രയോഗിച്ചിട്ടുള്ളൂ.ഫോട്ടോഷോപ്പലിട്ടു ഒന്നു പെരുമാറിയാല്‍ കുറച്ചുകൂടി നന്നാക്കാം എന്ന് എനിക്ക് തോന്നിയിരുന്നു, അത് ഈ ബ്ലോഗില്‍ പ്രദര്‍‌ശിപ്പിക്കുന്നത് ശരിയല്ല എന്നു തോന്നിയതു കോണ്ട് ഒഴിവാക്കി എന്നു മാത്രം.പക്ഷേ മുന്‍പ് അപ്പുവേട്ടന്‍ പറഞ്ഞതു പോലെ HDR image ആക്കിയാല്‍ കൊള്ളാം എന്നു തോന്നി. നന്ദി സിഡ്.

ചമയക്കൂട്ട് - നന്ദി! സ്വാഗതം

നല്ല ചിത്രം പ്രശാന്ത്...
I echo...

"കാഴ്ച്ചക്കിപ്പുറത്തില്‍ HDR imaging (especially the photoshop work flow) നെ പറ്റി ഒരു പോസ്റ്റിട്ടു കൂടേ?"

റോ പ്രോസസിംഗിന് ഏത് സോഫ്റ്റ്വെയര്‍ ആണ് ഉപയോഗിക്കുന്നത് ?

Thaikaden ,ശ്രീലാല്‍ - Thanks

കാഴ്ച്ചക്കിപ്പുറത്തില്‍ ഒരു HDR പോസ്റ്റ് ഇടീപ്പിക്കണം ശ്രീലാലേ,നമ്മളൊക്കെക്കൂടി നിര്‍‌ബന്ധിച്ചാല്‍ അപ്പുവേട്ടന്‍ അതു ചെയ്യാതിരിക്കില്ല.

ശ്രീലാല്‍ -റോ പ്രോസസിംഗിന് സാധാരണ ഫോട്ടോഷോപ്പ് (after installing Nikon RAW Codec) തന്നെയാണ്‌ ഉപയോഗിക്കുന്നത്.പക്ഷെ ഈയിടെ Capture One Pro5 (by Phase One) ഉപയ്യോഗിച്ചിരുന്നു,ഉഗ്രന്‍പ്രോഗ്രാം പക്ഷെ അത് ഒരുമാസത്തെ ട്രയല്‍ വേര്‍ഷന്‍ , 15 ദിവസം കഴിഞ്ഞാല്‍ ഡിസേബിള്‍ ആവും. :-(

Oh, I'm in LOVE with this picture! It says so much in its silence. Or something like that. :)

Post a Comment