ആഴ്‌ചയിലെ ശ്രദ്ധേയമായ ചിത്രങ്ങൾ - ഓഗസ്റ്റ് 7 - 13, 2011


ചങ്ങാതീസ്, 

ഫോട്ടോക്ലബ്ബിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവന്നിരുന്ന "ഈ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങൾ" എന്ന പംക്തി കുറച്ചു നാളായി മുടങ്ങിക്കിടക്കുകയായിരുന്നുവല്ലോ.  ആ പംക്തി വീണ്ടും നമ്മൾ തുടങ്ങുകയാണ്, ചെറിയൊരു വ്യത്യാസത്തോടുകൂടി. ഫോട്ടോക്ലബ്ബിന്റെ സ്ക്രീനിംഗ് ടീം ആയിരുന്നു ആദ്യം ഓരോ ആഴ്ചയിലേയും ചിത്രങ്ങളെ വിലയിരുത്തി ഏറ്റവും മെച്ചമായവ തെരഞ്ഞെടുത്തിരുന്നത്. സ്ക്രീനിംഗ് ടീമിലെ അംഗങ്ങൾ ലോകത്തിന്റെ പലഭാഗത്തിരിക്കുന്നതിനാലും അവർക്കോരോരുത്തർക്കും ചിത്രങ്ങളെപ്പറ്റി വിവിധ അഭിപ്രായങ്ങൾ ഉണ്ടാകാം എന്നതിനാലും  ഓരോ ആഴ്ചയിലേയും  ചിത്രങ്ങളോരോന്നും അവലോകനം ചെയ്ത് ഒരു അവസാന ലിസ്റ്റ് ഉണ്ടാക്കിയെടുക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്ന് പറയാതെതന്നെ അറീയാമല്ലോ. 

NIKCANOS എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന രണ്ടു ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരാണ് ഇനി മുതൽ ഈ പംക്തി കൈകാര്യം ചെയ്യുന്നത്. അവരുടെ സെലക്ഷനുകളൂം അഭിപ്രായങ്ങളും വിലയിരുത്തലുകളും ഇവിടെ അവതരിപ്പിക്കുന്നു; അവർ പറയുന്ന അഭിപ്രായങ്ങൾ തീർത്തും അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഒപ്പം കമന്റുകളിൽ കൂടി നിങ്ങൾക്കും അഭിപ്രായം പറയാം ഈ ചർച്ചയിൽ പങ്കുചേരാം. 

ഓഗസ്റ്റ്‌  07 മുതല്‍ ഓഗസ്റ്റ്‌ 13 വരെ യുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച്ശ്രദ്ധേയമായ ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. ഈ പംക്തിയിലെ ചര്‍ച്ചകളില്‍ എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യര്‍ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ കണ്ടുകൊണ്ട് ഫോട്ടോഗ്രാഫിയിലെ നല്ല കാര്യങ്ങള്‍ 
പഠിക്കുക എന്നതാണ് ഈ അവലോകനത്തിന്റെ ലക്‌ഷ്യം.


- ഫോട്ടോക്ലബ് ടീം.





Photo 01



http://yousefshali.blogspot.com/2011/08/balancing-act.html
യൂസഫ്‌ ഷാലി 
August 12, 2011


അപൂർവമായി കിട്ടാവുന്ന ഒരു ഷോട്ട്. കളർഫുൾ ആയ ചിത്രം, നല്ല കമ്പോസിഷൻ - ഇത്രയും കാര്യങ്ങളാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.   




Photo 02


http://www.stock-photo.in/2011/08/resident-evil.htmlPrasanth Iranikulam
August 09, 
2011
നല്ല ഷാർപ്പായ ഇമേജ്, ഡെപ്ത് ഓഫ് ഫീൽഡ് കണ്ട്രോൾ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത Bokah effect. നല്ല സബ്‌ജക്റ്റ് പ്ലേയ്സ് മെന്റ്, കമ്പോസിഷനും വളരെ നന്നായി.




Photo 03




Abdul Saleem
August 13, 2011
Colourful still life, creative placing and nice DOF ഇത്രയും കാര്യങ്ങൾ ഈ ചിത്രത്തിൽ ഇന്ററസ്റ്റിംഗ് ആയി തോന്നി. 

Photo 04



ഒരു കഥപറയുന്ന ചിത്രം.  സബ്‌ജക്റ്റ് പ്ലെയ്സ് മെന്റ് നന്നായിട്ടുണ്ട് , മൊത്തത്തിൽ കളർഫുൾ ആയ ചിത്രം. കാൻഡിഡ് ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ ഇവിടെ കാണാം. 

Photo 05

http://mizhiyina.blogspot.com/2011/08/second-class.htmlA.FaisalAugust 13, 2011

Public Awareness നു കൊടുത്ത സാധ്യതകളാണ് മറ്റെന്തിനേക്കാളുമേറേ ഈ ചിത്രത്തിന്റെ ഭംഗിയായി തോന്നിയത്. 

Photo 06


http://www.shijusbasheer.com/2011/08/blog-post.html  

പകല്‍കിനാവന്‍
August 07, 2011 

നല്ല ഒരു  night silhouette സീൻ. കമ്പോസിഷനും മനോഹരം.  കുറഞ്ഞ വെളിച്ചത്തിൽ ചിത്രീകരിക്കുവാൻ ബുദ്ധിമുട്ടുള്ള ഈ സീന നന്നായി ചിത്രീകരിച്ചിരിക്കുന്നു. 

Photo 07

http://neelavelicham.blogspot.com/2011/08/blog-post.html
Rakesh
August 8, 2011

ചിത്രീകരിക്കുവാൻ അല്പം ബുദ്ധിമുട്ടുള്ള സീൻ. കമ്പോസിഷൻ നന്നായിട്ടുണ്ട്. DOF ഉം നന്ന്.  തുമ്പിയുടെ നേരെ പിന്നിലുള്ള ഇല ഒഴിവാക്കാൻ പറ്റുമായിരുന്നെങ്കിൽ (ഇല്ല എന്നറീയാം !)  അല്പം കൂടി നന്നാകുമായിരുന്നു.  

14 comments:

good selection of shots...
plus points ellam ithil paranjitundu...

but the fourth picture it would make a great difference if the post was straightened as u can see it is not...and i am not much comfortable with the placement of the subject !

" Vivid Vision...& Sharp Observation."

Excellent Mission.

നല്ല സെലക്ഷന്‍ ....
എല്ലാവിധ ഭാവുകങ്ങളും ...

6,7,1 ഇഷ്ട്ടപെട്ടു.....

വളരെ നല്ല സെലെക്ഷന്‍,
Photo 01 : അപൂര്‍വമായി കിട്ടാവുന്ന ഒരു ഷോട്ട് എന്നതിനൊപ്പം മൊത്തം ഫ്രൈമില്‍ ഒരു leading color (yellow)ഉള്ളതിനാല്‍ ഈ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

Photo 02 : സാധാരണ ആര്‍ക്കും കിട്ടുന്ന ഒരു ഫ്രൈം, എന്നാല്‍ faded Background (Bokah effect) subject നെ crisp and clear ആക്കിയതുതന്നെയാണ് ഈ ചിത്രത്തിന്റെ beauty

Photo 03 : സലിമിന്റെ ഈ ചിത്രത്തിന്റെ ആകര്‍ഷണം അത് പ്ലൈസ് ചെയ്തത രീതിയാണ്‌, സാദാ ഒരു സ്റ്റില്‍ ലൈഫ്‌ ചിത്രത്തെ അതിലെ പച്ചപ്പ് കൂടുതല്‍ ജീവസുററതാക്കുന്നു.

Photo 04 : Nice light & shadows വെന്യാസം, നല്ലൊരു ചിത്രം.

Photo 05 : Great, കയ്പ്സിന്റെ കമന്റ്സിനോട് യോചിക്കുന്നു.

Photo 06 : ഷിജുവിന്റെ മറ്റു ചിത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്തോ ഒരു കുറവ്‌ എന്നാലും nice silhouette

Photo 07 : NIKCANOS ന്റെ കമന്റ്സിനോട് യോചിക്കുന്നു.

Happy Clicking and Have Fun :)

നല്ല സെലക്ഷനുകൾ... Nikcanons നു അഭിനന്ദനങ്ങൾ.

കഴിഞ്ഞയാഴ്‌ച കണ്ട നല്ല ചിത്രങ്ങളിലൊന്ന് കൈപ്പള്ളിയുടെ ബ്ലോഗിൽ ഉണ്ട്. ഒരു HDR ചിത്രം. ലിങ്ക് ഇവിടെ

എല്ലാം നല്ല ചിത്രങ്ങള്‍......അഭിനന്ദനങള്‍ NIKCANONS ....

Photo 01-ലാന്‍ഡ്‌സ്കേപ്പ് ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായിരിക്കും എന്ന് തോന്നി

Photo 04 പില്ലര്‍ വലതു വശത്ത് (കോര്‍ണറില്‍) ആയിരുന്നെങ്കില്‍ നന്ന് എന്ന് തോന്നി

ഫോട്ടോ പുലികള്‍ എല്ലാം ചാടി ഇറങ്ങി നമ്പര്‍ ഇട്ടു കംമെന്റിയെല്ലോ? ഗൊള്ളാം .. സന്തോഷം ! " ചളം" എന്നൊന്നും കണ്ടില്ല . ഇത്ര മാന്യമായി കമെന്ടാം എന്ന് പള്ളിയെ നീ തെളിയിച്ചു . നിനക്കെന്റെ ആശംസകള്‍ .. അപ്പുവേട്ടാ .. ആരാ ഈ "നിക്കാനാസ് " വേറെ ഒന്നും കിട്ടിയില്ലേ മനുഷ്യനെ പറ്റിക്കാന്‍ ! പ്രസപ്പുകാസ് ആയിരിക്കും കൂടുതല്‍ യോജിപ്പ് .. ഒരു പരിപാടി തുടങ്ങി പലീസേ ആകുമ്പോ വേറെ പരുപാടി .. അതും പലീസേ ആകുമ്പോള്‍ വീണ്ടും പഴയ വീഞ്ഞ്... മേമ്പോര്സിനെ കൂടിയിട്ടു കാര്യമില്ല .. ആക്റ്റീവ് മേമ്പോര്സിനെ കൂട്ട് ... എന്‍റെ തമ്പുരാനെ .. ഫോട്ടോ ക്ലബ്‌ നല്ലോലെ പോണേ ....

പൊതുവെ നല്ല ചിത്രങ്ങൾ.
ഈ പംക്തി തുടരുമെന്നതിൽ സന്തോഷം...

Great effort.. good to have this feature back and this deserves a round of applause.

നല്ല ചിത്രങ്ങൾ, 1 & 5 ഇഷ്ട്ടപെട്ടു......

നല്ല സെലക്ഷന്‍ ....
Nikcanons നു അഭിനന്ദനങ്ങൾ.

Post a Comment