This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label shadow photography. Show all posts
Showing posts with label shadow photography. Show all posts

ഫോട്ടോഗ്രാഫി മത്സരം-3 Result

കൂട്ടുകാരേ,

ഇത്തവണത്തെ മല്‍‌സരത്തില്‍‌ പലരും എങ്ങിനെയിങ്കിലും ഒരു നിഴൽ ഉണ്ടാക്കി അതിന്റെ ചിത്രമെടുക്കാനോ അല്ലെങ്കിൽ മുൻപു കണ്ട ഒരു നിഴൽച്ചിത്രത്തിന്റെ മറ്റൊരു പകർപ്പ് എടുക്കാനോ ആണ് ശ്രമിച്ചിട്ടുള്ളത്. അടിസ്ഥാന ആശയം കടമെടുത്താലും അതിൽ തന്നെ ആവിഷ്കരണത്തിൽ ഒരു പുതുമയും ആരും ശ്രമിച്ചില്ല എന്നതു പറയാതെ വയ്യ.നിഴലുകളിൽ ഒരുപാടു സാധ്യതകളുള്ള abstracts entry 1ൽ ഒഴികെ എവിടെയും കണ്ടില്ല. സ്വാഭാവികമായ നിഴലുകള്‍‌ പകര്‍ത്തിയിരിക്കുന്നതും രണ്ടോ മൂന്നോ പേര്‍‌ മാത്രം.
എല്ലാത്തിലുമുപരി ഏതെങ്കിലുമൊരു പ്രത്യേക വിഷയം കിട്ടിയാല്‍‌ അതിന്റെ ചിത്രങ്ങളെടുക്കാന്‍‌ ഭൂരിഭാഗം പേര്‍ക്കുമുള്ള മടിയും ഈ മല്‍സരത്തില്‍‌ നിന്ന് വെളിവാകുന്നുണ്ട്..ഈ മല്‍‌സരങ്ങളില്‍‌ പങ്കെടുക്കാത്തവരും പങ്കെടുത്തവരും ഇനിയും നല്ല നിഴല്‍‌ ചിത്രങ്ങള്‍‌ക്കായി ശ്രമിച്ചുനോക്കൂ....

മുന്‍ മല്‍‌സരങ്ങളില്‍‌ നിന്ന് വ്യത്യസ്തമായി Grade A+ അല്ലെങ്കില്‍‌ Grade A ലഭിക്കാന്‍‌ തക്കവണ്ണം എന്‍‌ട്രികള്‍ ഒന്നും തന്നെ ലഭ്ച്ചിട്ടില്ല എന്ന കാര്യവും നിരാശപ്പെടുത്തുന്നു. ഓരോ ചിത്രങ്ങള്‍ക്കും ലഭിച്ചിട്ടുള്ള ഗ്രേഡും ചിത്രത്തിനെ പറ്റിയുള്ള ജഡ്ജിന്റെ അഭിപ്രായവും അതത് ചിത്രങ്ങള്‍ക്ക് താഴെ...



Entry No: 1

Grade : B
Photographer: Linu
അലസമായ ഒരു അപരാഹ്നത്തിന്റെ ഒരു ഫീലിങ്ങ് നിഴലുകൾ മാത്രം ഉപയോഗിച്ച് കൊണ്ട് വരാൻ ഈ ചിത്രത്തിനു കുറച്ചൊക്കെ കഴിഞ്ഞിട്ടുണ്ട്. ബ്ലാക്ക് അന്റ് വൈറ്റ് ആയിരുന്നെങ്കിൽ ഒന്നു കൂടി നന്നാകുമായിരുന്നെന്നു തോന്നുന്നു. വലതുവശത്തുകാണുന്ന ചുവരിലെ texture and blank space ചിത്രത്തിന്റെ mood നെ ബാധിക്കുന്നുണ്ട്


Entry No: 2

************** Entry Disqualified **************


Entry No: 3

Grade : C
Photographer: Jijo Kurian
Blog: -

നിഴലുള്ള ഒരു ചിത്രം എന്നതിലുപരി, നിഴലുകൾ ദൃശ്യപരമായി ഒന്നും ഇതിലേക്ക് കൂട്ടിച്ചേർക്കുന്നില്ല.വളരെ അലസമായി എടുത്ത ഒരു ചിത്രം എന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്. 


Entry No: 4

Grade : C
Photographer: Abdulla Jasim Ibrahim
അല്പം ചിന്ത ഈ ചിത്രത്തിന്റെ പിന്നിൽ ഉണ്ട് എന്നതു അഭിനന്ദനാർഹം തന്നെ. എങ്കിലും ഒരു ഫോട്ടോ എന്ന നിലക്ക് ഒന്നും എടുത്തുപറയാൻ കാണാനാകുന്നില്ല.


Entry No: 5

Grade : C
Photographer: Deepak.P.M
ഇവിടെ ഒരു ചിത്രത്തിന്റെ സാധ്യതകൾ ഉണ്ടായിരുന്നു എങ്കിലും വേണ്ടരീതിയിൽ ഉപയോഗിക്കപ്പെട്ടില്ല എന്നു തോന്നുന്നു. റോഡിലെക്ക് പടരുന്ന മരച്ചില്ലകളുടെ നിഴലുകളുടെ പശ്ചാത്തലത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ച് രണ്ട് ആൾരൂപങ്ങളെയും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നല്ല ഒരു ഫോട്ടോ ആകുമായിരുന്നുവെന്ന് തോന്നുന്നു.


Entry No: 6

Grade : C
Photographer: Jumana
വീണ്ടും നിഴലിന്റെ സാന്നിധ്യമുണ്ടെങ്കിലും അത് കാഴ്ചക്കാരെ അനുഭവിപ്പിക്കാത്ത ഒരു ചിത്രം. 


Entry No: 7

Grade : B
Judge's Choice : രണ്ടാം സ്ഥാനം
Photographer: Jasy Kasim
താരതമ്യേന നല്ല ചിത്രം. ഭേദപ്പെട്ട Composition , Thinking.  വലതുവശത്തെ വഞ്ചിയുടെ നിഴലിനെ composition ന്റെയും ചിത്രം പറയാൻ ശ്രമിക്കുന്ന കഥയുടെയും ഭാഗമാക്കാൻ  ഒരു പരിധിവരെ Photographerക്ക് കഴിഞ്ഞിട്ടുണ്ട്.


Entry No: 8

Grade : C
Photographer: vinod manicketh
ഇവിടെയും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു നല്ല ചിത്രമെടുക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. അശ്രദ്ധ കൊണ്ട് നഷ്ടമായ അവസരം.ഫ്രെയിമിന്റെ ചരിവ് ഒഴിവാക്കൻ പോലും ഫോട്ടോഗ്രഫർ ശ്രമിച്ചിട്ടില്ല.


Entry No: 9

Grade : C
Photographer: Mini
ഒരിക്കൽക്കൂടി അവർത്തിക്കട്ടെ; നിഴലിന്റെ സാന്നിധ്യമുണ്ടെങ്കിലും അത് കാഴ്ചക്കരെ അനുഭവിപ്പിക്കാത്ത ഒരു ചിത്രം. നിഴൽ എന്നതിലുപരി മുളകുകളാണ് ചിത്രത്തിലെ POA ആയിത്തീർന്നിരിക്കുന്നത്. ചിത്രം അല്പം over exposedഉം ആണ്


Entry No: 10

Grade : C
Photographer: Pratheep Srishti
ഇത്തരം ചിത്രങ്ങൾ ഒരുപാട് പേർ മനോഹരമായി പകർത്തിയിട്ടുള്ളതു കൊണ്ട്  ഒരു exceptional ചിത്രത്തിനേ കാണുന്നവരിൽ ഒരു visual impact ണ്ടാക്കാൻ കഴിയൂ. നിർഭാഗ്യവശാൽ ഈ ചിത്രം അങ്ങിനെ ഒരു അനുഭവം തരുന്നില്ല. ഇതൊരു ഇലയുടെ ചിത്രമായി മാത്രം തോന്നാനും കാരണം അതാവാം


Entry No: 11

Grade : C
Photographer: Sameer 
വളരെ popular ആയ,ലക്ഷക്കണക്കിനാളുകൾ എടുത്തിട്ടുള്ള ഒരു ചിത്രം. വിഷയത്തിൽ പുതുമ ഇല്ലെങ്കിലും execute ചെയ്യുമ്പോഴെങ്കിലും അതിനു ശ്രമിക്കാമായിരുന്നു. ഇതു പ്രശസ്തമായ ഒരു നിഴൽച്ചിത്രത്തിന്റെ അത്ര വിജയകരമല്ലാത്ത് ഒരു പകർപ്പുമാത്രമായി തോന്നുന്നതും മറ്റൊന്നും കൊണ്ടല്ല.


Entry No: 12
Grade : B
Viewer's Choice : മൂന്നാം സ്ഥാനം
Photographer: Naveen Mathew
നല്ല ഒരു portrait ! ബാല്യത്തിന്റെ കൌതുകവും കുസൃതിയും നന്നായി പകര്‍ത്തിയിട്ടുണ്ട്. ‍നിഴലുകളല്ല ഈ ചിത്രത്തിലെ പ്രധാനവിഷയം. കുട്ടിയുടെ മുഖഭാവവും നില്പും ഒക്കെത്തന്നെയാണ് ഇതിലെ subject .


Entry No: 13

Grade : C
Photographer: Ali
Blog: 
ഒരു show pieceന്റെ ചിത്രം. ഇതിനെ ഒരു നിഴൽ എന്ന വിഷയത്തിൽ എടുത്ത ഒരു ചിത്രമായി കാണാൻ പ്രയാസമുണ്ട്.വളരെ ലാഘവമായാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്.


Entry No: 14

Grade : C
Photographer: Naushu
ഒറ്റനോട്ടത്തിൽ ഒരു നിഗൂഢത തോന്നിക്കുമെങ്കിലും അതു നിലനിർത്താൻ തിരഞ്ഞെടുത്ത ദുർബ്ബലമായ subjectന് കഴിയുന്നില്ല. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഭേദപ്പെട്ട ഒരു composition കണ്ടെത്താമായിരുന്നു.


Entry No: 15

Grade : C
Photographer: styphinson toms
നിഴലുകൾ ഉണ്ടെങ്കിലും, അതിനെ ഒരു ദൃശ്യാനുഭവമുള്ള പാറ്റേണുകളോ, മൂർത്ത/അമൂർത്ത രൂപങ്ങളോ ആയി പകർത്താൻ ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിഴലുകളെ കർട്ടൻ വിഴുങ്ങുന്നു. ഇത്തരം ചിത്രങ്ങളിൽ ബ്ലാക്ക് അന്റ് വൈറ്റ് കൂടുതൽ appealing ആയി തോന്നാറുണ്ട്.


Entry No: 16

Grade : C
Photographer: Shaji Varghese 
വീണ്ടും ഒരു show pieceന്റെ ചിത്രം. വളരെ ലാഘവമായാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്.


Entry No: 17

Grade : B+
Judge's Choice : ഒന്നാം സ്ഥാനം
Viewer's Choice : ഒന്നാം സ്ഥാനം
Photographer: Prasanth Iranikulam
ഒരു നല്ല കണ്ടെത്തൽ,  സാമാന്യം നല്ല execution . ഇത്തരം ചിത്രങ്ങൾ ഒരുപാട് ഉണ്ടെങ്കിലും കുറച്ചെങ്കിലും വേറിട്ടുനിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. നിഴലിനു പ്രാധാന്യം കിട്ടുന്ന വിധത്തിൽ ചിത്രത്തിന്റെ orientation മാറ്റിയതും നന്നായി. handshakeകൊണ്ട് ചിത്രം അല്പം blurആയത് ചെറിയ തോതിൽ ഫീല്‍‌ ചെയ്യുന്നുണ്ട്. 


Entry No: 18

Grade : B
Judge's Choice : മൂന്നാം സ്ഥാനം
Viewer's Choice : രണ്ടാം സ്ഥാനം
Photographer: Appu
മുൻ പരിചയമുള്ള മറ്റൊരു നിഴൽചിത്രത്തിന്റെ താരതമ്യേന ഭേദപ്പെട്ട ഒരു പകർപ്പ്.നിഴലിന്റെയും വെളിച്ചത്തിലിരിക്കുന്ന കുട്ടിയുടെയും എക്സ്പോഷര്‍‌ നല്ലരീതിയിൽ ബാലന്‍സ് ചെയ്തിട്ടുണ്ട്. മെഴുകുതിരി വെളിച്ചത്തിന്റെ ഫീല്‍‌ കളയാതെ തന്നെ രണ്ടാമത്തെ വെളിച്ചം ഉപയോഗിച്ചിരിക്കുന്നത് നന്നായി തോന്നി


ഈ മല്‍‌സരത്തിന്റെ ജഡ്ജ് സുനില്‍‌ വാര്യര്‍‌ തിരഞ്ഞെടുത്ത ചിത്രങ്ങള്‍‌
(സുനിലിന്റെ കുറിപ്പ്: താരതമ്യേന മികച്ചവ എന്നു തോന്നിയവയെയാണ് 1,2,3 സ്ഥാനങ്ങളിലേക്കു നിർദ്ദേശിക്കുന്നത്.)

ഒന്നാം സ്ഥാനം  : Entry No : 17  
രണ്ടാം സ്ഥാനം :  Entry No : 7 
മൂന്നാം സ്ഥാനം :  Entry No : 18 

ഈ മല്‍‌സരത്തില്‍‌ വായനക്കാര്‍‌ ഇഷ്ടചിത്രമായി തിരഞ്ഞെടുത്തവ,

ഒന്നാം സ്ഥാനം  : Entry No : 17 
രണ്ടാം സ്ഥാനം :  Entry No : 18 
മൂന്നാം സ്ഥാനം :  Entry No : 12 


- ഫോട്ടോക്ലബ്ബ് ടീം

Shadow Photography ( നിഴലുകളുടെ ചിത്രങ്ങള്‍‌ )

നിഴലുകളുടെ ചിത്രങ്ങള്‍‌ എന്നു മാത്രമെഴുതാതെ Shadow Photography എന്നുകൂടി എഴുതിയത് പ്രതിഫലനം (Reflection) അല്ലെങ്കില്‍ നിഴല്‍‌ ചിത്രങ്ങള്‍‌ എന്ന് മലയാളത്തില്‍‌ ആലങ്കാരികമായി പറയപ്പെടുന്ന Silhouette Images എന്നിവയുമായി തെറ്റിധരിക്കപ്പെടാന്‍ ഇടയുള്ളതു കൊണ്ടാണ്‌.

സുതാര്യമല്ലാത്ത ഒരു വസ്തുവില്‍‌ പ്രകാശം പതിയ്ക്കുമ്പോളാണ്‌ നിഴല്‍‌ രൂപപ്പെടുന്നത് എന്നറിയാമല്ലോ, ഈ നിഴലുകളെ എങ്ങിനെയൊക്കെ ചിത്രങ്ങളില്‍‌ ഉപയോഗിക്കാമെന്നു നോക്കാം.

ശക്തമായ കമ്പോസിഷനുകളെ ചിത്രത്തില്‍‌ ഉള്‍പ്പെടുത്താനുള്ള എളുപ്പവഴിയാണ്‌ നിഴലുകളേക്കൂടി ചിത്രത്തില്‍‌ ഉള്‍പ്പെടുത്തുക എന്നത്.

ഫോട്ടോഗ്രാഫര്‍‌ : Luke

മുകളില്‍‌ കൊടുത്തിരിക്കുന്ന ചിത്രത്തില്‍‌ ഫോട്ടോഗ്രാഫര്‍‌ എത്ര മനോഹരമായാണ്‌ മറ്റൊരു വസ്തുവിന്റെ നിഴല്‍‌ ഉപയോഗിച്ച് ബാലന്‍‌സ് കൊണ്ടുവന്നിരിക്കുന്നതെന്ന്‌ നോക്കൂ.ഇതില്‍‌ മറ്റൊരു വസ്തുവിന്റെ നിഴലാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍‌ പ്രധാന സബ്ജക്റ്റിന്റെ നിഴല്‍‌ തന്നെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫര്‍‌ : Stephanie Flores

പ്രകാശസ്രോതസ്സും നിഴലും തമ്മിലുള്ള ബന്ധം കൂടി ഫോട്ടോഗ്രാഫര്‍‌ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്‌. പ്രകാശ സ്രോതസ്സ് ഉയര്‍‌ന്ന കോണിലാണെങ്കില്‍ നിഴലിന്റെ നീളം കുറയും, താഴ്ന്ന കോണിലാണെങ്കില്‍ നിഴലിന്റെ നീളം കൂടും എന്ന കാര്യവും ഓര്‍ക്കുക.ഉച്ചസമയത്ത് നമ്മളുടെ നിഴലിന്റെ നീളം കുറവായിരിക്കും എന്നതും രാവിലേയോ വൈകീട്ടോ ഉള്ള സൂര്യപ്രകാശത്തില്‍‌ നിഴലിന്റെ നീളം കൂടുതലായിരിക്കും എന്നതും എല്ലാവര്‍‌ക്കും അറിവുള്ള കാര്യമാണല്ലോ. ഈ അടിസ്ഥാന തത്വം പുറമേയുള്ള ചിത്രങ്ങളെടുക്കാന്‍ സമയം തിരഞ്ഞെടുക്കുന്നതില്‍‌ പ്രയോജനപ്പെടുത്തുക. താഴെയുള്ള രണ്ട് ചിത്രങ്ങളും നോക്കൂ....

ഫോട്ടോഗ്രാഫര്‍‌ :The Real Estreya
രാവിലെയോ വൈകീട്ടോ ഉള്ള വെളിച്ചത്തെ വേണ്ടവിധത്തില്‍‌ ഉപയോഗിക്കുകയാണെങ്കില്‍‌ നിഴലുകളെ ലീഡ് ലൈനുകളായി ചിത്രത്തില്‍‌ ഉപയോഗിക്കാന്‍‌ സാധിക്കും.

ഫോട്ടോഗ്രാഫര്‍‌ : Majed
ചിത്രങ്ങളെടുക്കുവാന്‍ സാധാരണ ഒഴിവാക്കാന്‍‌ ശ്രമിക്കുന്ന ഉച്ചസമയം നിഴലുകളുടെ ചിത്രങ്ങളെടുക്കുവാന്‍‌ നല്ലതാണെന്ന കാര്യം മറക്കാതിരിക്കുക. ഉച്ച സമയത്ത് വളരെ ഹാര്‍‌ഷ് ആയ പ്രകാശം ആയിരിക്കുമെന്നതിനാല്‍‌ എക്സ്പോഷര്‍‌ ക്രമീകരിക്കുന്നതില്‍‌ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്‌.

പലപ്പോഴും നിഴലുകള്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രങ്ങളില്‍‌ ഭൂരിഭാഗത്തിലും ഒരു black and white ചിത്രം ഒളിഞ്ഞിരിപ്പുണ്ടാകും.

ഫോട്ടോഗ്രാഫര്‍‌ : Rene1956

ലഭ്യമായിട്ടുള്ള ലൈനുകളും, ഫ്രെയിമും, ടെക്സ്ചറുകളുമെല്ലാം ഭംഗിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നത് നോക്കൂ,

ഫോട്ടോഗ്രാഫര്‍‌ : FotoBob#

നിഴലുകളുപയോഗിച്ച് ക്രിയേറ്റീവ് ആയി എങ്ങനെ ചിത്രങ്ങളെടുക്കാം എന്നതിന്റെ സാധ്യതകളെക്കുറിച്ചും ചിന്തിക്കുക.

ഫോട്ടോഗ്രാഫര്‍‌ : പ്രശാന്ത് ഐരാണിക്കുളം

ഒരു സബ്ജക്റ്റും അതിന്റെ നിഴലും കൂടിയുള്ള ചിത്രം പകര്‍ത്തുമ്പോള്‍‌ നിഴല്‍ പൂര്‍‌ണ്ണമായും ഫ്രെയിമിനുള്ളില്‍‌ തന്നെയായിരിക്കാന്‍‌ ശ്രദ്ധിക്കുക.

ഫോട്ടോഗ്രാഫര്‍‌ : Arturp

നമ്മുടെ ചുറ്റുപാടും നിത്യജീവിതത്തില്‍‌ ശ്രദ്ധിക്കാതെ പോകുന്ന അനവധി നിഴലുകള്‍‌....ഒരല്‍‌പ്പം ശ്രദ്ധിച്ചു ചുറ്റും നോക്കിയാല്‍ തന്നെ മനോഹരമായ അനവധി നിഴലുകള്‍‌ കാണാന്‍‌ കഴിയും.


കൃത്യമായ ടൈമിങ്ങിലൂടെ ചിത്രീകരിച്ച മനോഹരമായ ഈ ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍‌ ആരാണെന്ന് വ്യക്തമല്ല, ഏതാണ്ട് 71ല്‍ അധികം സൈറ്റുകളില്‍‌ ഈ ചിത്രം കാണുന്നുണ്ട്. ഫോട്ടോഷോപ്പ് വര്‍ക്കാണോ എന്നു വരെ തോന്നിപ്പിക്കുന്ന ചിത്രം, എങ്കിലും ഇത് കൃത്യമായ ടൈമിങ്ങിലുള്ള ക്ലിക്ക് ആയാണ്‌ എനിക്ക് തോന്നിയത്, ഫോട്ടോഷോപ്പാണെങ്കില്‍‌ ഇത് സൃഷ്ടിച്ചവന്റെ ക്രിയേറ്റിവിറ്റി അപാരം!!

നിഴലുകളുടെ ചിത്രങ്ങളെടുക്കാന്‍ തിരെഞ്ഞെടുക്കുന്ന ആംഗിളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌, നമ്മള്‍‌ ഉദ്ദേശിക്കുന്ന പാറ്റേണ്‍‌ ഫോട്ടോയില്‍ ലഭിക്കാനാവശ്യമായ ആംഗിള്‍‌ തന്നെ തിരെഞ്ഞെടുക്കുക.


നാഷണല്‍‌ ജിയോഗ്രാഫിക്കില്‍‌ പ്രസീദ്ധീകരിച്ച പ്രശസ്തമായ ഈ ചിത്രം നോക്കൂ, ഫോട്ടോഗ്രാഫര്‍‌ സ്വീകരിച്ച ഉയര്‍‌ന്ന ആംഗിള്‍‌ ഈ ചിത്രത്തെ എത്രത്തോളം മനോഹരമാക്കി എന്ന് പറയേണ്ടതില്ലല്ലോ, എന്നു കരുതി ഇങ്ങനെയുള്ള ഫോട്ടോ എടുക്കാന്‍ വിമാനത്തില്‍‌ കയറി പോകണമെന്നല്ല..ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ നിന്നോ മറ്റ് ഉയര്‍‌ന്ന സ്ഥലങ്ങളില്‍ നിന്നോ ഈ ആംഗിള്‍‌ സാധ്യമാണ്‌.

ഫോട്ടോഗ്രാഫര്‍‌ : HogsvilleBrit

ഇങ്ങനെ നിഴല്‍‌ ചിത്രങ്ങള്‍‌ പകര്‍‌ത്തുമ്പോള്‍‌ ഓര്‍‌ത്തിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട് നമ്മുടെ നിഴല്‍ ആ ഫോട്ടോയില്‍ ആവശ്യമാണോ അല്ലയോ എന്നത്...അതു കൊണ്ട് ശ്രദ്ധാപൂര്‍‌വ്വം ഒരു പൊസിഷന്‍‌ തിരഞ്ഞെടുക്കുക..

ഫോട്ടോഗ്രാഫര്‍‌ : Steven wolf
ഇതു വരെ അത്രയൊന്നും ശ്രദ്ധിക്കാത്ത നിഴലുകളെ ഒന്നു സൂക്ഷിച്ചു നോക്കൂ ഒരു പാട് ചിത്രങ്ങള്‍ അതിലെല്ലാം ഒളിച്ചിരിക്കുന്നത് കാണാം...

Happy Shooting !!

സ്നേഹപൂര്‍‌വ്വം ,



കുറിപ്പ് : ഈ മാസത്തെ മല്‍സര വിഷയമായ " നിഴല്‍‌ - Shadow " എന്ന വിഷയത്തില്‍‌ മുകളില്‍‌ പറഞ്ഞതു പോലെ നിഴലുകള്‍‌ ഉള്‍പ്പെടുന്ന ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്, അല്ലാതെ പ്രതിബിമ്പം(Reflection), silhoutte എന്നിവയല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.