Monday, September 12, 2011
Prasanth Iranikulam
സുഹൃത്തുക്കളേ,
ഫോട്ടോക്ലബ് സംഘടിപ്പിക്കുന്ന ഈ മാസത്തെ ഫോട്ടോഗ്രാഫി മത്സരത്തിന്റെ എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 ആണ്.
മത്സരവിഷയം : "Life situation - colourful or colourless"
ജഡ്‌ജ് : പുണ്യാളൻ
സമ്മാനം : വിജയിയാകുന്ന ഫോട്ടോഗ്രാഫറെ കാത്ത് ഒരു രസികൻ സമ്മാനം ! ഒരു മൂന്നാർ യാത്ര.
- മൂന്നാറിലെ ഒരു 3 സ്റ്റാർ ഹോട്ടലിൽ മൂന്നു പകലും രണ്ടു രാത്രിയും താമസിക്കുവാനുള്ള സൗകര്യം (ബ്രേക്ക് ഫാസ്റ്റ് ഉൾപ്പടെ). സ്പോൺസർ ചെയ്യുന്നത് SNAPTEN.
- വിജയിയാകുന്നയാൾ വിവാഹിതൻ / വിവാഹിത യാണെങ്കിൽ പങ്കാളിയേയും ഒപ്പം കൊണ്ടുപോകാം.
- രണ്ടാം ദിവസം പുണ്യാളൻ സ്പോൺസർ ചെയ്യുന്ന ഡിന്നർ പുണ്യാളനോടൊപ്പം.
- ഹോട്ടൽ റൂമിന്റെ വാടക മാത്രമേ സമ്മാനമായി നൽകുകയുള്ളൂ. ബാക്കി ചെലവുകൾ വിജയിയാകുന്നയാൾ തന്നെ വഹിക്കേണ്ടതാണ്.
- ഈ സമ്മാനം 2012 മാർച്ച് 31 നു മുമ്പ് ഉപയോഗിച്ചിരിക്കേണ്ടതാണ്.
എൻട്രികൾ സ്വീകരിക്കുന്നത് ഇനി ആറു ദിവസങ്ങൾ കൂടി മാത്രം.
-ആശംസകളോടെ
ഫോട്ടോക്ലബ്