ഫോട്ടോഗ്രാഫി മത്സരം (മഴക്കാലം) - മത്സരഫലം


സുഹൃത്തുക്കളേ,


കഴിഞ്ഞ മാസം  "മഴക്കാലം" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു. ജഡ്ജ് നന്ദകുമാർ  നൽകിയ കമന്റുകളും മാർക്കുകളും ഓരോ ചിത്രത്തിന്റെയും ഒപ്പം നൽകുന്നു. വിഷയവുമായുള്ള ചേർച്ചക്ക് 40 മാർക്കും, Composition, Creative Thinking, Technical perfection എന്നിവയ്ക്ക് 20 വീതം മാർക്കും - അങ്ങനെ ആകെ നൂറിൽ എത്ര എന്ന രീതിയിൽ മാർക്കിടുവാനാണ് ജഡ്‌ജിനോട് ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇനി വായിക്കാം. 


Grade A+   :  90-100 marks   
Grade A     :  80-89 marks    
Grade B     :  70 - 79 marks
Grade C     :  55 - 69 marks  


- ഫോട്ടോക്ലബ് ടീം. 




ഇരുപത്തിനാലു ചിത്രങ്ങള്‍ മത്സരത്തിനെത്തിയ ഈ സൌഹൃദമത്സരം വളരെ നല്ല ഒരു മത്സരാന്തരീക്ഷം ഉണ്ടാക്കിയിരുന്നു. ചിത്രങ്ങളുടെ താഴെയുള്ള ചെറുകുറിപ്പുകളില്‍ വിമര്‍ശനാഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് ക്രിയാത്മക അഭിപ്രായമാണെന്നും പോരായ്മകളെ ചൂണ്ടിക്കാണിച്ചതാണെന്നും മനസ്സിലാക്കുമെന്ന് കരുതട്ടെ. ഒരു മത്സരമായതുകൊണ്ട് തന്നിരിക്കുന്ന വിഷയത്തെയും ടെക്നിക്കല്‍ സംഗതികളെയും അടിസ്ഥാനപ്പെടുത്തിയാണ് ചിത്രങ്ങള്‍ വിമര്‍ശന വിധേയമാക്കിയിരിക്കുന്നത് അല്ലാതെ ചിത്രങ്ങള്‍ മോശം എന്നൊരു അഭിപ്രായത്തിലല്ല. മിനിമം നിലവാരത്തില്‍ നിന്നും താഴേക്കു പോയ വളരെക്കുറച്ചു ചിത്രങ്ങളേ ഉള്ളു, എങ്കിലും നല്ലൊരു ചിത്രത്തെ ഫ്രെയിമിലൊതുക്കാനോ കണ്ടെത്താനോ ഉള്ള ഫോട്ടോഗ്രാഫറുടെ കഠിന ശ്രമവും പരീക്ഷണവും പല ചിത്രങ്ങളിലും കാണാനാകുന്നില്ല എന്നതാണ് സങ്കടകരം. പല ചിത്രങ്ങളിലും നല്ലൊരു ഫ്രെയിം അതിന്റെ പരിസരങ്ങളിലുണ്ട് എന്ന് തോന്നിപ്പിക്കുന്നുണ്ട്, പക്ഷെ, സുരക്ഷിതമായൊരു സ്ഥാനത്തിരുന്നു ഒരു ചിത്രമെടുക്കുക എന്നതിലപ്പുറം പരീക്ഷണത്തില്‍ ഏര്‍പ്പെടാനോ റിസ്ക് എടൂക്കാനോ ഉള്ള ഫോട്ടോഗ്രാഫറുടെ ശ്രമം ചിലതില്‍ കണ്ടെത്താനായില്ല. ഒരു പക്ഷേ, ഇതിലെ ഓരോ ചിത്രവും ഒരു ഫോട്ടൊ എന്ന രീതിയില്‍ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുമെങ്കില്‍ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തിയേക്കാം പക്ഷെ വിഷയാധിഷ്ഠിതമായ ഒരു മത്സരത്തില്‍ വരുമ്പോള്‍ ചില നിബന്ധനകളിലും മറ്റും അവ ക്രിയാത്മക വിലയിരുത്തലുകളില്‍ വരുമ്പോള്‍ ഒന്നാം സ്ഥാനത്തു നിന്ന് പിന്തള്ളപ്പെട്ടുപോയേക്കാം. എന്നു കരുതി ചിത്രം മോശമാണെന്നല്ല. 

ബൂലോഗത്തെ ഈ സൌഹൃദമത്സരത്തെ എല്ലാവരും അതിന്റേതായ സ്പിരിറ്റില്‍ ഏറ്റെടുക്കുക. മത്സരമോ സ്ഥാനങ്ങളോ എന്നതിലുപരി എല്ലാവരും മത്സരത്തില്‍ ഭാഗഭാഗാക്കാവുക. അതുമൂലം കിട്ടുന്ന ക്രിയാത്മകവും സജ്ജീവവുമായ ഒരു അന്തരീക്ഷം വളരെ വലുതാണ്. സമ്മാനങ്ങളേക്കാളുപരി പങ്കാളിത്തമാണ് പ്രധാനം എന്ന തത്വം ഇവിടേയും പ്രാവര്‍ത്തികമാണ്.

-സ്നേഹപൂർവം
നന്ദകുമാർ (നന്ദപർവ്വം) 




Photographer: K P Ragesh(swapnatakan)
Blog: http://swapnaatakans.blogspot.com/
 


മഴപെയ്യുന്ന ഒരു ദൃശ്യം എന്നതിലുപരി മറ്റു ഗുണങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നില്ല. കമ്പോസിഷന്‍ , ടെക്നികല്‍ പെര്‍ഫക്ഷന്‍, ക്രിയേറ്റീവ് തിങ്കിങ്ങ് എന്നിവയില്‍ വളരെ പിന്നില്‍ നില്‍ക്കുന്നു ഈ ചിത്രം.
[വിഷയ: 25, കമ്പോ: 5, ക്രി തി : 5, ടെ. പെ : 5]  ആകെ മാർക്ക് : 40


 
Photographer:Ranjith Jayadevan
   Blog: http://www.ranjithj.in/




ഒരു വാഹനത്തിനുള്ളില്‍ നിന്ന് മൊബൈലില്‍ എടൂത്തതെന്ന് തോന്നിപ്പിക്കുന്ന ചിത്രം, എല്ലാ രീതിയിലും നിലവാരം കുറഞ്ഞതാണ്‍. ചിത്രത്തില്‍ കാണുന്ന ഗ്ലാസ് വിന്‍ഡോയില്‍ കാണുന്ന മഴത്തുള്ളികള്‍ മഴക്കാലമെന്ന വിഷയത്തെ സൂചിപ്പിക്കുന്നെങ്കിലും കമ്പോസിഷനിലോ, ടെക്നികല്‍ പെര്‍ഫക്ഷനിലോ തീരെ നിലവാരത്തിലെത്തുന്നില്ല.
[വിഷയ: 15, കമ്പോ: 5, ക്രി തി : 2, ടെക് പെ : 2]   ആകെ മാർക്ക് : 24


Photographer: Anuraj
   Blog: http://smartclickz.blogspot.com/




ഇതും മുന്‍പറഞ്ഞ രീതിയിലുള്ള മറ്റൊരു ചിത്രമാണ്. ഗ്ലാസ്സ് വിന്‍ഡോയിലെ വെള്ളത്തുള്ളികള്‍ മഴയെ പ്രതിനിധീകരിക്കുന്നുണ്ട്. പശ്ച്ചാത്തലത്തിലുള്ള അവ്യക്തമായ ഫ്ലെറ്റിന്റെ ഭാഗങ്ങള്‍  ഫോട്ടൊയിലെ നിറങ്ങള്‍ ഒക്കെയും കൊള്ളാമെങ്കിലും വിഷയ സ്വീകാര്യതയിലും മറ്റു ടെക്നിക്കല്‍ കാര്യങ്ങളിലും നിലവാരമുയര്‍ത്തുന്നില്ല.
[വിഷയ: 20, കമ്പോ: 7, ക്രി തി : 8, ടെ പെ : 8 ]   ആകെ മാർക്ക് : 43


Photographer: കുഞ്ഞൂട്ടന്‍ Oyalicha  
വിഷയത്തിലും അവതരണത്തിലും കമ്പോസിങ്ങിലും നിലവാരമുള്ള ചിത്രം. മഴ പെയ്തു തോര്‍ന്നെങ്കിലും അതിന്റെ ഒരു ഫീല്‍ ചിത്രത്തിലൂടേ വരുത്താന്‍ സാധിച്ചിട്ടൂണ്ട്. മഴക്കാലത്തെ പ്രകൃതി, മഴയെ പ്രതിരോധിച്ച് കുടചൂടിയ ആള്‍, വെളിച്ച വിന്യാസം എല്ലാം ഭംഗിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്തില്ലെങ്കിലും, ചിത്രത്തെ അല്പമൊന്നു ക്രോപ്പു ചെയ്താലും  കുറേക്കുടി മനോഹാരിത വരുമായിരുന്നു.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചിത്രം രണ്ടാം സ്ഥാനത്തിനു അര്‍ഹമാകുന്നു
[ വിഷയ: 30, കമ്പോ : 15, ക്രി തി : 12, ടെ പെ : 10)   ആകെ മാർക്ക് : 67


 
Photographer: Paingodan
   Blog:  http://pyngodans.blogspot.com/




മഴ പെയ്യൂന്നൊരു പകലില്‍ ഒറ്റക്കൊരു കുടക്കീഴിലുള്ള ജോഡികളുടേ ചിത്രം വിഷയ സ്വീകരണത്തിലും  കമ്പോസിങ്ങിലും നന്നായിട്ടൂണ്ട്. .മഴയുടേ സാന്നിദ്ധ്യം ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും ടെക്നിക്കലി പെര്‍ഫെക്റ്റ് അല്ലാത്ത ചിത്രം പൂര്‍ണ്ണമായും അനുഭവമാക്കുന്നതില്‍ അല്പം പരാജയപ്പെടുന്നു.

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചിത്രം മൂന്നാം സ്ഥാനത്തെത്തുന്നു.
[വിഷയ: 30, കമ്പോ : 15, ക്രി തി : 8, ടെ പെ : 7]   ആകെ മാർക്ക് : 60


Photographer: Mujeeb Abdul Rahman
  

മഴ പെയ്യുമ്പോള്‍ വാഹനത്തില്‍ നിന്നെടുത്ത ഒരു ചിത്രം എന്നതിലുപരി കലാത്മകതയോ ടെക്നിക്കല്‍ പെര്‍ഫെക്ഷനോ തീരെയില്ല. വെള്ളത്തുള്ളികള്‍ വീണ ഗ്ലാസ് വിന്‍ഡോക്കപ്പുറം മഴയത്ത് കുടയില്‍ പോകുന്ന രണ്ടാളുകള്‍ടേ ചിത്രം മാത്രമായിരുന്നെങ്കില്‍ നന്നാകുമായിരുന്നു. ഫോട്ടൊയുടേ താഴെയുള്ള കാറിന്റെ ഭാഗങ്ങളും ഗ്ലാസ് വിന്‍ഡോയില്‍ പ്രതിഫലിക്കുന്ന സ്നാക്ക് പാക്കറ്റും മുന്നിലുള്ള കാറുമൊക്കെ ചിത്രത്തെ അഭംഗിയാക്കുന്നു.
[വിഷയ : 18,  കമ്പോ: 5, ക്രി തി : 2, ടെ പെ : 4]    ആകെ മാർക്ക് : 29


 
Photographer: Danto M X
   Blog: http://chithrakada.blogspot.com/




വീണ്ടും അതേ സിറ്റുവേഷനില്‍ ഒരു ചിത്രം. ഗ്ലാസില്‍ വീണിരിക്കുന്ന മഴത്തുള്ളികള്‍ കൊള്ളാം എങ്കിലും ജാലകത്തിനപ്പുറത്ത് കാണുന്ന ദൃശ്യത്തിനു മഴക്കാലത്തിന്റേയോ ഫ്രെയിമിനെ മനോഹരമാക്കാവുന്ന മറ്റൊരു ബാംഗ്രൌണ്ടോ കൊണ്ടുവരാനായിട്ടില്ല. ബാലന്‍സില്ലായ്മയും ക്രോപ്പിങ്ങ് ആവശ്യപ്പെടൂന്നതുമായ ഫ്രെയിം.
(വിഷയ : 15, കമ്പോ : 5, ക്രി തി : 3, ടെ പെ : 7]  ആകെ മാർക്ക് : 30


Photographer: Babu Francis
    Blog:  http://www.babuf.blogspot.com/
 

മഴക്കാലത്തിന്റെ ഗൃഹാതുരത ഉണര്‍ത്തുന്ന ചിത്രമാകുമായിരുന്നു. പക്ഷെ, ഓവര്‍ എക്സ്പോസ്ഡ്, കമ്പോസിങ്ങ് എന്നിവ ചിത്രത്തെ കുറഞ്ഞ നിലവാരത്തിലേക്കെത്തിച്ചു.
[ വിഷയ : 20, കമ്പോ 6, ക്രി തി: 5, ടെ പെ: 5]   ആകെ മാർക്ക് :  36


 
Photographer: Noushad P T
   
മഴയത്ത് കുടയില്‍ പോകുന്ന ആളുകളും വീടിനുമുന്നില്‍ നിന്ന് മഴയെനോക്കുന്ന വൃദ്ധനും കുട്ടിയും മഴനൂലുകളും പച്ചപ്പുമെല്ലാം ആകര്‍ഷകമാക്കേണ്ട ഘടകങ്ങളായിരുന്നെങ്കിലും പലതും കമ്പോസിങ്ങില്‍ ഡിസ്റ്റര്‍ബന്‍സുണ്ടാക്കുന്നു. മഴക്കാല ദൃശ്യമാണെങ്കിലും അതിന്റെ ഭാവ തീവ്രത തരാനാകുന്നില്ല.

[ വിഷയ : 30, കമ്പോ 6, ക്രി തി: 5, ടെ പെ: 7]    ആകെ :  48


Photographer: Sajith Kumar
     Blog: http://www.sajithkumarm.blogspot.com/




മഴക്കാലദൃശ്യമാണെങ്കിലും ഫോട്ടോക്ക് പോസ് ചെയ്തെടുത്ത ചിത്രം അനാകര്‍ഷമായി.
[വിഷയ : 30, കമ്പോ: 5, ക്രി തി : 5, ടെ പെ : 6]   ആകെ മാർക്ക് : 46




Photographer: Roopith K. R

മഴക്കാലത്തെ ഒപ്പിയെടുക്കാനുള്ള ശ്രമമുണ്ടെങ്കിലും കമ്പോസിങ്ങിലും ടെക്നിക്കല്‍ പെര്‍ഫെക്ഷനിലും പരാജയപ്പെടുന്നു.  ഫോര്‍ഗ്രൌണ്ടിലെ ഗ്ലാസ്സിന്റെ(വിന്‍ഡോ) ഭാഗങ്ങലും ഓവര്‍ എക്സ്പോസ്ഡ് ആയ ആകാശവും ചിത്രത്തെ കുറഞ്ഞ നിലവാരത്തിലാക്കുന്നു

[വിഷയ : 30, കമ്പോ: 5, ക്രി തി : 4, ടെ പെ: 4]    ആകെ മാർക്ക് : 43


 Photographer: Naushad K V
     Blog: http://kvnaushad.blogspot.com/



നല്ലൊരു മഴക്കാല ദൃശ്യമാകുമായിരുന്ന ഫ്രെയിം കമ്പോസിങ്ങിലും ടെക്നിക്കല്‍ പെര്‍ഫക്ഷനിലും പരാജയപ്പെടുന്നു.
[വിഷയ : 30, കമ്പോ : 5, ക്രി.തി:5, ടെ.പെ: 4]  ആകെ മാർക്ക് : 44 


Photographer: Ishaqh Nilambur
      Blog: http://www.ishaqh.blogspot.com/




മഴക്കാലത്തിന്റെ ഭാവ തീവ്രത ഉള്‍ക്കൊള്ളുന്ന നല്ലൊരു ഫ്രെയിം. മേഘങ്ങള്‍ക്കിടയിലെ സൂര്യനും പ്രതിഫലനവും മറ്റും നന്നായിട്ടൂണ്ട്. അല്പം കൂടി കമ്പോസിങ്ങില്‍ ശ്രദ്ധിക്കാമായിരുന്നെങ്കില്‍ കുറേക്കൂടി ഗംഭീരമാകുമായിരുന്ന ഫെയിമാകുമായിരുന്നു. എങ്കിലും പശ്ച്ചാത്തലവും കളര്‍ ടോണും ചിത്രത്തെ വളരെ തീവ്രമാക്കുന്നു.
മത്സരത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ഈ ചിത്രം ഒന്നാമതെത്തുന്നു
[വിഷയ : 30, കമ്പോ: 17, ക്രി.തി: 12, ടെ.പെ.: 16]  ആകെ മാർക്ക് :  75



Photographer: Jumana
     Blog:  http://www.jumanasam.blogspot.com/




മഴപെയ്യുമ്പോളെഴുത്ത ഒരു ദൃശ്യമെന്നതിനപ്പുറം മറ്റൊന്നും കൊണ്ടുവരാനായില്ല. കമ്പോസിങ്ങ്ലും ടെക്നികല്‍ പെര്‍ഫക്ഷനിലും മോശം
[വിഷയം 30, കമ്പോ: 4, ക്രി.തി: 4, ടെ.പെ :4]   ആകെ മാർക്ക് : 42


Photographer: Anshad P Abdulla
      Blog: http://www.yaathra.tk/




വ്യത്യസ്ഥമായ ഒരു രാത്രി മഴക്കാല ദൃശ്യമാണ്. കമ്പോസിങ്ങില്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മനോഹരമാക്കാമായിരുന്നു.
[വിഷയ: 30, കമ്പോ:8, ക്രി.തി:8, ടെ.പെ: 8]  ആകെ മാർക്ക് : 54 



 
Photographer: Sull
     Blog:  http://susmeram.blogspot.com/



രാത്രിമഴയുടെ അബ്സ്ട്രാക്റ്റ് എന്നു 'വ്യാഖ്യാനിക്കാമെങ്കിലും ' ചിത്രത്തിനു ഒരു തലത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കമ്പോസിങ്ങിലും ടെക്നിക്കല്‍ പെര്‍ഫക്ഷനിലും ചിത്രം താഴേക്ക് പോകുന്നു
[വിഷയം : 28, കമ്പോ:7, ക്രി.തി: 7, ടെ.പെ: 6]   ആകെ മാർക്ക് : 48


Photographer: Suvarna N T
     Blog: http://www.suvarnant.blogspot.com/




എണ്ട്രികളില്‍ ലഭിച്ച മറ്റൊരു വ്യത്യസ്ഥ ചിത്രം, പക്ഷെ, കമ്പോസിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു. അനന്തമായി നീണ്ടു പോകുന്ന റയിപാതയും ഇരുണ്ടു മൂടിയ ആകാശവും രണ്ടിനുമിടയിലെ ക്ഷണികമായ മഴവില്ലുമൊക്കെ ചേര്‍ന്ന് നല്ലൊരു വിഷയ - ഭാവ തലമുണ്ടാക്കാമായിരുന്നു. അലക്ഷ്യമായ കമ്പോസിങ്ങ് ചിത്രത്തെ വെറുമൊരു ഫോട്ടോഗ്രാഫ് മാത്രമാക്കിമാറ്റി.
[വിഷയ: 29, കമ്പോ :8, ക്രി തി : 6, ടെ.പെ: 10]   ആകെ മാർക്ക് : 54



Photographer: Jasy Kasim
     Blog: http://www.jasykasim.blogspot.com/




മഴക്കാലം സുന്ദരമായ ദൃശ്യങ്ങള്‍ക്കപ്പുറം കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തുണ്ട് ഈ ചിത്രമെങ്കിലും കമ്പോസിങ്ങിലും പെര്‍ഫക്ഷനിലും പോരായ്മയാകുന്നു.
[വിഷയ: 28, കമ്പോ: 5, ക്രി. തി: 7, ടെ.പെ: 7]   ആകെ മാർക്ക് : 47



Photographer: Ranjith
     Blog: http://ranji-travelogues.blogspot.com/




മഴ നനഞ്ഞ പ്രകൃതിയിലെ ഇണകള്‍, നല്ല പ്രണയഭാവം ഉണ്ടാക്കാമായിരുന്നു ചിത്രം ഫോട്ടോക്ക് വേണ്ടി പോസ് ചെയ്യിച്ച പ്രതീതി കൃത്യമായും ഉണ്ടാക്കുന്നു. ആകര്‍ഷകമായ മറ്റൊരു ഫ്രെയിം പരീക്ഷിക്കാമായിരുന്നു.
[വിഷയ : 28, കമ്പോ: 9, ക്രി തി: 8, ടെ.പെ: 9]   ആകെ മാർക്ക് : 54


 
Photographer: Vinod Manicketh
     Blog: http://www.manickethaar.blogspot.com/




മറ്റൊരു വ്യത്യസ്ഥ ചിത്രമെങ്കിലും വിഷയത്തില്‍ നിന്നു അല്പം അകന്നു നില്‍ക്കുന്നു. മഴക്കാല സൂചനകളില്‍നിന്നും ഉപരിയായി ചിലന്തിയെ ഫോക്കസ് ചെയ്യാനാണ് ശ്രമിച്ചിരീക്കുന്നത്.
[വിഷയം : 20, കമ്പോ, 8, ക്രി.തി, 7, ടെ.പെ:8]   ആകെ മാർക്ക് : 43 




Photographer: Ali
     Blog: http://niravumnizhalum.blogspot.com/




മഴക്കാല ദൃശ്യം തന്നെ, എങ്കിലും വളരെ സ്ട്രെയ്റ്റ് ആയ ചിത്രം യാതൊരു പ്രത്യേകതകളും കൊണ്ടു വരാന്‍ ശ്രമിച്ചിട്ടില്ല. നല്ല ഡി ഓ എഫ് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നന്നാക്കുമായിരുന്നു.
[വിഷയ : 28, കമ്പോ,10, ക്രിതി:7, ടെ.പെ:9]  ആകെ മാർക്ക്:  54


Photographer:  Sreelal P P
     Blog: http://www.chithrappetti.blogspot.com/




വ്യത്യസ്ഥതയുള്ള ഫ്രെയിം, പക്ഷെ, മേല്‍ക്കുരയും മറ്റും ചിത്രത്തിന്റെ സിംഹഭാഗവും കയ്യേറീയിരിക്കുന്നു. അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കേവല ദൃശ്യത്തിനുപരി നല്ല ഡി ഓ എഫ് കൊണ്ടുവരാമായിരുന്നു. 
[വിഷയ: 30, കമ്പോ: 10, ക്രി തി:8, ടെ.പെ: 10]  ആകെ മാർക്ക് :  58


 
Photographer: Faisal Hamsa
     Blog: http://www.faisihamza.com/




നല്ലൊരു മഴക്കാല ദൃശ്യം, മറ്റൊരു ആംഗിളില്‍ പരീക്ഷിക്കുമായിരുന്നെങ്കില്‍  നല്ലൊരു ചിത്രം കിട്ടുമായിരുന്നു എന്ന് ചിത്രം സൂചന തരുന്നുണ്ട്. ഫ്രെയിമിലെ ഇടതുവശത്തെ ഒബ്ജക്റ്റുകളെയും ആകാശത്തേയും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നന്നായേനെ.
[വിഷയ: 30, കമ്പോ: 10, ക്രി തി : 8, ടെ പെ: 10]  ആകെ മാർക്: 58 

Entry No:
Photographer: Abdulla Jasim
     Blog: http://photosofjasim.blogspot.com/




കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച സൂര്യനും ഫുട്ബോള്‍ പോസ്റ്റുമെല്ലാം നല്ലൊരു കമ്പോസിങ്ങില്‍ ചെയ്തിരിക്കുന്നു. മഴക്കാലത്തിന്റെ സൂചന ഉരുണ്ടു കൂടിയ കാര്‍മേഘങ്ങളിലുണ്ട്. ക്രിയേറ്റീവായി പകര്‍ത്തിയ നല്ലൊരു ദൃശ്യം തന്നെയാണ് എങ്കിലും ആളുകളേയോ മറ്റേതെങ്കിലും ഘടകങ്ങളോ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാമായിരുന്നു.
[വിഷയം : 26, കമ്പോ: 12, ക്രി തി : 14, ടെ.പെ: 7]   ആകെ മാർക്ക് : 59








13 comments:

1 - Entry No:22
2 - Entry No: 4
3 - Entry No:24

:)

എനിക്കിഷ്ടപ്പെട്ടവ:
12
8
4
1

എല്ലാവർക്കും അഭിനന്ദനങ്ങൾ!

ഒന്ന്: 9
രണ്ടു: 22
മൂന്നു: 15

1.. Entry No. 12
2.. Entry No. 10
3.. Entry No. 24

ഒന്നാം സ്ഥാനം -8
രണ്ടാം സ്ഥാനം-21
മൂന്നാം സ്ഥാനം- 1

ഫോട്ടോ എട്ടിന് ഒന്നാം സ്ഥാനം

1)Entry 13
2)Entry 22
3)Entry 17 in the order.

കർക്കിടകമാസം കഴിഞ്ഞു... ഫലം?

എന്നാ റിസല്‍റ്റ്സ് പബ്ലിശുന്നത്???????

Post a Comment