ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 23

ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 18 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.

വായനക്കാരുടെ ഇഷ്ടചിത്രം:

പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒരു ചിത്രം മാത്രം) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോള്‍ ഗാഡ്ജറ്റ് സൈഡ് ബാറില്‍ ചേര്‍ത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.



Serial No.: 1

ഫോട്ടോഗ്രാഫര്‍ : ശ്രീലാല്‍
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 12

നല്ല കമ്പോസിഷന്‍, ചുവരിലെ നിറങ്ങളേക്കാള്‍ നിറഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ മുഖത്തെ ചിരി ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍. സ്കിന്‍ ടോണിന് ഒരല്പം കറക്ഷന്‍ ആവാമായിരുന്നു എന്നും സ്ക്രീനിംഗ് ടീമിന് അഭിപ്രായമുണ്ട്.

Serial No.: 2
ബ്ലോഗ് : Out Of Focus
ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 12

ചിത്രത്തിലെ സബ്ജക്റ്റിന്റെ ഇരുപ്പും, അതിനു അനുയോജ്യമായ പശ്ചാത്തലവും ഫോട്ടോഗ്രാഫര്‍ ഈ ഫ്രെയിമില്‍ സമ്മേളിപ്പിച്ചിരിക്കുന്നു.


Serial No.: 3

ബ്ലോഗ് : Fade in
ഫോട്ടോഗ്രാഫര്‍ : Sunil Warrier
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 13

ചിത്രത്തിന്റെ കമ്പോസിഷൻ‍, സബ്ജക്റ്റിന്റെ മൂഡ് പ്രതിഫലിപ്പിക്കാനുതകുന്ന നിറങ്ങള്‍, പോസ്റ്റ് പ്രോസസിംഗ് ഇതൊക്കെ മികച്ചുനില്‍ക്കുന്നു.



Serial No.: 4

ബ്ലോഗ് : The Frames I Clicked
ഫോട്ടോഗ്രാഫര്‍ : Saji Antony
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 13

ആകാശവും മേഘങ്ങളെ മുട്ടിയുരുമ്മിനില്‍ക്കുന്ന പര്‍വതനിരകളും പച്ചപ്പിന്റെ സുഖശീതളിമയും നന്നായി ഈ ഫ്രെയിമിലേക്ക് കൊണ്ടുവന്നിരിക്കുന്നു ഈ ഫോട്ടോഗ്രാഫര്‍.

Serial No.: 5

ബ്ലോഗ് : LOOKOUT
ഫോട്ടോഗ്രാഫര്‍ : Manjithkaini
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 13

നല്ല കമ്പോസിഷന്‍, പക്ഷിയെ എടുത്തുകാണിക്കുന്ന ബാക്ക്ഗ്രൌണ്ട് ഇതുരണ്ടും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു എന്ന് സ്ക്രീനിംഗ് ടീം വിലയിരുത്തുന്നു.ഫോക്കസ് അത്ര ഷാർപ്പ് അല്ലെങ്കിൽ കൂടി നല്ല ടൈമിംഗിൽ എടുത്ത ഈ ചിത്രം ശ്രദ്ധേയം തന്നെ.

Serial No.: 6
ബ്ലോഗ് : Faces
ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 13

നല്ല പോര്‍ട്രെയിറ്റ്, മോഡലിന്റെ ഭാവം, ചിത്രത്തിലെ ലൈറ്റിംഗ് എന്നിവ ശ്രദ്ധേയമായി തോന്നി.


Serial No.: 7

ബ്ലോഗ് : My Clickr
ഫോട്ടോഗ്രാഫര്‍ : നന്ദു
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 14

വളരെ സാധാരണമായ ഒരു സബ്‌ജെക്റ്റ് ആണെങ്കിലും, ഈ ചിത്രത്തിന്റെ ടോണും  കമ്പോസിഷന്‍ വഴി കൊണ്ടുവന്നിരിക്കുന്ന നിഴലും സബ്‌ജക്റ്റും ചേര്‍ന്ന സിമ്മെട്രിയും വളരെ നന്നായി എന്ന് സ്ക്രീനിംഗ് ടീം വിലയിരുത്തുന്നു.

Serial No.: 8

ബ്ലോഗ് : Focus Magics
ഫോട്ടോഗ്രാഫര്‍ : Jimmy
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 14

നല്ല കമ്പോസിഷന്‍ വഴി നല്ല ഒരു തേക്കടി ചിത്രം ഫോട്ടോഗ്രാഫര്‍ എടുത്തിരിക്കുന്നു. ലെവല്‍ കറക്ഷന്‍ അല്പം കൂടീ ആവാമായിരുന്നു എന്നു തോന്നി.

Serial No.: 9


ബ്ലോഗ് : ഗ്രേകാർഡ്
ഫോട്ടോഗ്രാഫർ : യൂസുഫ് ഷാലി
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 14

നല്ല കമ്പോസിഷനും നിറങ്ങളും. ബോട്ട് ജെട്ടിയിലെ (ഫ്രെയിമിന്റെ താഴേയറ്റം) ഇരുണ്ടഭാഗങ്ങൾ ഒഴികെ എല്ലാം നല്ലത്.


Serial No.: 10

ബ്ലോഗ് : വാലായ്മ
ഫോട്ടോഗ്രാഫര്‍ : അശ്വതി
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 15

ചിത്രത്തിന്റെ ആംഗിള്‍, കമ്പോസിഷന്‍ എന്നിവയാണ് ഈ ചിത്രത്തിന്റെ നല്ല വശങ്ങളായി തോന്നിയത്.

Serial No.: 11
ബ്ലോഗ് : കലവറ
ഫോട്ടോഗ്രാഫര്‍ : Abdul Saleem
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 16

നല്ല ചിത്രം. തെയ്യം എന്തോ ചിന്തയിലാണ്ടു നിൽക്കുന്ന നിമിഷത്തിൽ തന്നെ ചിത്രം എടുത്തതിനാൽ ആ‍ ഭാവം പകർത്താനായി. വിരലുകൾ പൂർണ്ണമായും ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.


Viewer's Choice - Week No 22

Dec 05 മുതല്‍‌ Dec 11വരെയുള്ള ആഴ്ചയിലെ (Week - 22) വായനക്കാരുടെ ഇഷ്ടചിത്രം.






ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം  ഉള്‍പ്പടെ  ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ അവയെ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിനു  എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

3 comments:

7. ഓളങ്ങൾ ആ നിഴലിനെ നശിപ്പിക്കാതെ ഫോട്ടോ എടുത്തിരിക്കുന്നു. നന്നായി.

http://www.shijusbasheer.com/2010/12/his-highness.html

http://www.thephotopad.com/2010/12/giant-wheel.html

ഫോട്ടോകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം

Post a Comment