ഫോട്ടോഗ്രാഫി മത്സരം - 4


കൂട്ടുകാരേ,

ജൂൺ മാസത്തെ മല്‍സരത്തിനായുള്ള വിഷയം " Kids in action " എന്നതാണ്‌.
കുട്ടികൾ പ്രധാന സബ്ജക്റ്റ് ആയി വരുന്നതും അതേ സമയം വെറുതെ ഒരു പോർട്രെയിറ്റ് എന്ന നിലയിലല്ലാത്തതുമായ ചിത്രങ്ങളായിരിക്കണം മൽസരത്തിനയക്കേണ്ടത്. അതായത് ചിത്രത്തിലെ കുട്ടി / കുട്ടികൾ എന്തെങ്കിലും ആക്ഷനിൽ / കളികളിൽ ഒക്കെ ഏർപ്പെട്ട രീതിയിൽ ആയിരിക്കണം ഉണ്ടാവേണ്ടത്. കുട്ടി ക്യാമറയിലേക്ക് നോക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രീതിയിലാവരുത് എന്നു സാരം.


Model Release Form:


കുട്ടികളുടെ ഫോട്ടോഗ്രാഫുകൾ ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുന്നതിനു മുമ്പായി അവരുടെ രക്ഷകർത്താവിന്റെ അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാളുടെ സമ്മതപത്രം ഫോട്ടോഗ്രാഫർ വാങ്ങിയിരിക്കണം എന്നത് നിയമപരമായ ബാധ്യതയാണ്. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും. മോഡൽ റിലീസ് ഫോം എന്ന ഈ സമ്മതപത്രത്തിന്റെ ടെമ്പ്ലേറ്റ് ഇവിടെ ലഭ്യമാണ്. നിങ്ങൾ അയച്ചുതരുന്ന ചിത്രങ്ങൾക്ക് മോഡൽറിലീസ് ഫോമുകൾ‌ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഫോട്ടോഗ്രാഫറുടെ ചുമതലയാണ്. ഫോട്ടോക്ലബ്ബിനോ അതിന്റെ അണിയറ പ്രവർത്തകർക്കോ ഇതിനെ സംബന്ധിച്ച് യാതൊരുവിധത്തിലുള്ള ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല.


Disclaimer: Each photographer who participate in this contest is responsible for obtaining and retaining of a model release (minor) form if the submitted photograph requires a release. Either http://mlphotoclub.blogspot.com or it's administrators  take no liability in obtaining such permissions  or can never be held responsible for it. 

മല്‍സര നിബന്ധനകള്‍ താഴെ,

1. ബ്ലോഗില്‍‌ അല്ലെങ്കില്‍‌ മറ്റ് സോഷ്യല്‍‌ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍‌ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ഇത്തവണ സ്വീകരിക്കുന്നതാണ്.

2. ഫോട്ടോകളില്‍ വാട്ടര്‍മാര്‍ക്കുകളോ ബോര്‍‌ഡറുകളോ ഉണ്ടാവരുത്.

3. ചിത്രങ്ങളുടെ സൈസ് ലാന്റ്സ്കേപ്പ് ഫോർമാറ്റിലാണെങ്കിൽ‌ കുറഞ്ഞത് 1200 പിക്സൽസ് വീതി, പോർട്രൈറ്റ് ഫോർമാറ്റിലാണെങ്കിൽ‌ കുറഞ്ഞത് 800 പിക്സല്‍സ് വീതി എങ്കിലും ഉണ്ടായിരിക്കണം.

4. ഒറീജിനല്‍‌ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള റീടച്ചിങ്ങ് ചെയ്ത ചിത്രങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല.(പശ്ചാത്തലത്തിലുള്ള തീരെ ചെറിയ ഡിസ്റ്റ്റാക്ഷന്‍സ് ഒഴിവാക്കുന്നതിനും മറ്റും കുറഞ്ഞ രീതിയിലുള്ള റിടച്ചിങ്ങ് അനുവദനീയമാണെങ്കിലും ചിത്രത്തിനെ ആകമാനം മാറ്റുന്ന രീതിയില്‍ ബ്രഷ് ടൂള്‍‌ ഉപയോഗിച്ച് ബാഗ്രൗണ്ട് കറുപ്പിക്കുക, ക്ലോണിങ്ങ് / ലെയര്‍മാസ്ക് മുതലായ രീതികളിലൂടെ ഒറിജിനലായി ഇല്ലാത്ത വസ്തുക്കളെ കൂട്ടിച്ചേര്‍‌ക്കുക ഇവയെല്ലാം തീര്‍ച്ചയായും ഒഴിവാക്കുക.മല്‍സര വിഷയങ്ങള്‍ക്കനുയോജ്യമായി നിറങ്ങളെ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും വിഷയം വളരെ ശ്രദ്ധാപൂര്‍‌വ്വം പഠിച്ചതിനു ശേഷം മാത്രം ഒരു തീരുമാനത്തിലെത്തുക.ഉദാഹരണത്തിന്‌ നിറങ്ങള്‍ വിഷയമായിട്ടുള്ള മല്‍സരത്തില്‍‌ ചിത്രത്തിലെ നിറങ്ങളെ മാറ്റിമറിക്കുന്നത് നിങ്ങളെ അയോഗ്യരാക്കിയേക്കാം )

5. വിഷയവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല.

6. മല്‍സരചിത്രം അയക്കുന്ന ഇ-മെയിലില്‍ നിങ്ങളുടെ പേരും, നിങ്ങളുടെ ബ്ലോഗിന്റെ പേരും ഉള്‍പ്പെടുത്തുക.

7. ആദ്യം ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യം എന്ന നിലയിലായിരിക്കും ചിത്രങ്ങളുടെ ക്രമനമ്പര്‍‌ പ്രസിദ്ധീകരിക്കുന്നത്.

8. ഒരു വ്യക്തിയുടെ ഒരു ചിത്രം മാത്രമേ പരിഗണിക്കുകയുള്ളൂ.

9. മുന്‍ മല്‍സരത്തില്‍‌ നിന്ന് വ്യത്യസ്തമായി കാണികള്‍ക്ക് തങ്ങളുടെ ഇഷ്ട ചിത്രങ്ങള്‍‌
ഒന്നാം സ്ഥാനം -Entry No:
രണ്ടാം സ്ഥാനം -Entry No:
മൂന്നാം സ്ഥാനം -Entry No:
എന്ന ക്രമത്തില്‍‌ കമന്റായി രേഖപ്പെടുത്താവുന്നതാണ്‌,ഇതിലേയ്ക്ക് അനോണിമസ് കമന്റുകള്‍ പരിഗണിക്കുന്നതല്ല,ജഡ്ജസ് കമന്റ് ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വരെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും.(പോള്‍ ഗാഡ്ജറ്റ് ഉണ്ടായിരിക്കുന്നതല്ല.)

10.ജഡ്ജസ് ഗ്രേഡിങ്ങ് താഴെ പറയുന്ന പ്രകാരത്തിലായിരിക്കും,

Grade A+ = 90 marks and above
Grade A = 80-90 marks
Grade B+ = 70-80 marks
Grade B = 50-70 marks
Grade C = Below 50 marks

മല്‍സര വിഷയവുമായി ചിത്രത്തിനുള്ള താദാത്മ്യം, ക്രിയേറ്റിവിറ്റി എന്നിവയ്ക്കാണ്‌ കൂടുതല്‍ വെയിറ്റേജ് ലഭിക്കുന്നത് കൂടാതെ കമ്പോസിഷന്‍ ,ലൈറ്റിങ്ങ് , ഫോക്കസ്/ഷാര്‍‌പ്പ്നെസ്സ് മുതലായ ടെക്നിക്കല്‍ കാര്യങ്ങള്‍‌ , പോസ്റ്റ് പ്രൊസസ്സിങ്ങ് ഇതെല്ലാം മാര്‍ക്ക് തീരുമാനിക്കുന്നതില്‍ ജഡ്ജസ് കണക്കിലെടുക്കുന്നതാണ്‌

11. ഓരോചിത്രങ്ങളേയും പറ്റി ജഡ്ജ് അദ്ദേഹത്തിന്റെ അഭിപ്രായം ചെറിയ ഒരു കുറിപ്പായി രേഖപ്പെടുത്തുന്നതായിരിക്കും. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നതും ജഡ്ജ് ചെയ്യുന്നത് ഒരു പാനല്‍‌ അല്ല മറിച്ച് ഒരു വ്യക്തിയാണെന്നതും കണക്കിലെടുത്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ആ അഭിപ്രായങ്ങളെ കണക്കിലെടുക്കുക.

12. ഇതൊരു സൌഹൃദ മത്സരമായതിനാല്‍ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.

13. ചിത്രങ്ങള്‍ അയക്കേണ്ട വിലാസം mlphotoentries@gmail.com (ഈ ഐഡിയിലേക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമേ മല്‍സരത്തിന് പരിഗണിക്കുകയുള്ളൂ.)

ഇത്തവണത്തെ മല്‍സരത്തിനുള്ള എന്‍‌ട്രികള്‍‌ ലഭിക്കേണ്ട അവസാനതിയതി ജൂൺ 23

മല്‍സരത്തിന്റെ ജഡ്ജ് " അപ്പു ആണ്‌.
മല്‍സരത്തിന്റെ കോ ഓര്‍‌ഡിനേറ്റര്‍‌ " ബിന്ദു കെ പി "

ആശംസകളോടെ,

4 comments:

This comment has been removed by the author.

നല്ല വിഷയം...
ഇനി ക്യാമറ കണ്ടാൽ കുട്ടികൾ ഓടിയൊളിച്ചുതുടങ്ങും.!!

ആ സമ്മതപത്രം :(

കഴിഞ്ഞ മത്സരങ്ങളില്‍ സമ്മാനം ലഭിച്ച് ചിത്രങ്ങള്‍ എവിടെ കാണാനാകും.

Post a Comment