ഫോട്ടോഷോപ്പ് പാഠങ്ങൾ പുനരാരംഭിക്കുന്നു

സ്നേഹിതരേ,  

ഫോട്ടോക്ലബ്ബിൽ നമ്മൾ ആരംഭിച്ച് തുടക്കത്തിലേ മുടങ്ങിപ്പോയ ഒരു പംക്തിയുണ്ട് - ഫോട്ടോഷോപ്പ് പാഠങ്ങൾ. ഇത് ഏറ്റെടുത്തുനടത്തുവാൻ ആരെങ്കിലും തയാറുണ്ടോ എന്ന് ‘ഫോട്ടോക്ലബ്ബിന്റെ ഭാവിപ്രവർത്തനങ്ങൾ’ എന്ന പോസ്റ്റിൽ ഞങ്ങൾ ചോദിച്ചതിനു മറുപടിയായി അറിയാവുന്ന ഗ്രാഫിക്സ് വിദഗ്ദ്ധരാരും കടന്നുവന്നില്ല.  എങ്കിൽ ആ പോസ്റ്റിൽ  ‘മധുസൂദനൻ പേരടി‘ എന്ന ബ്ലോഗർ ഞങ്ങളുടെ ഇ-മെയിൽ വിലാസം ആവശ്യപ്പെട്ടുകൊണ്ട് ഒരു കമന്റ് ഇട്ടിരുന്നു. അതിന്റെ മറുപടി അന്വേഷിച്ചു പോയ ഞങ്ങൾക്ക് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു. ഫോട്ടോഷോപ്പിന്റെ മുടങ്ങിയ പാഠങ്ങൾ തുടർന്നുനടത്തുവാൻ തയ്യാറായി ഒരു ഗ്രാഫിക്സ് ഡിസൈനർ എത്തിയിരിക്കുന്നു. ഒപ്പം സാമ്പിൾ ആയി അദ്ദേഹം തയ്യാറാക്കിയ ഒരു പാഠഭാഗവും! ബാംഗ്ലൂരിൽ ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്ന മധു, പക്ഷേ ബ്ലോഗിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ കവിതയും കഥയുമാണ്. ഒരു ഫോട്ടോബ്ലോഗ്  അദ്ദേഹത്തിന്റേതായി ബ്ലോഗിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ഫ്ലിക്കർ  പേജിൽ അദ്ദേഹം എടുത്ത ഫോട്ടോകൾ നിങ്ങൾക്ക് കാണാം. ലിങ്ക് ഇവിടെ.   പ്രഗത്ഭനായ ഒരു അദ്ധ്യാപകന്റെ രീതിയിലുള്ള ഇദ്ദേഹത്തിന്റെ വിവരണ ശൈലി എല്ലാവർക്കും ഇഷ്ടമാകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മധുവിനെ ഫോട്ടോക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം അദ്ദേഹം എഴുതുന്ന ഫോട്ടോഷോപ്പ് പാഠങ്ങൾ രണ്ടുദിവസത്തിനുള്ളിൽ    പ്രസിദ്ധീകരിച്ചുതുടങ്ങുന്നതാണ് എന്ന സന്തോഷവാർത്തകൂടി അറിയിക്കട്ടെ. ഫോട്ടോഷോപ്പ് എന്ന പാരാവാരം മുഴുവൻ കുടിച്ചു തീർക്കുവാനുള്ള ഒരു സംരംഭമല്ലിത്. ഇമേജ് എഡിറ്റിംഗിനുവേണ്ടി ഫോട്ടോഷോപ്പിനെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നാണ് പ്രധാനമായും മധു നമുക്ക് കാണിച്ചു തരുന്നത്.  

ആശംസകളോടെ 
അപ്പു & പ്രശാന്ത്

6 comments:

ഫോട്ടോഷോപ്പ് പാഠങ്ങൾ തുടരുന്നു എന്നറിഞ്ഞതിൽ സന്തോഷം..

@ Pied Piper
നന്ദി.. ഈ ലിങ്കിന്.

മധൂ ഫ്ലിക്കർ ലിങ്കിനു നന്ദി.. അത് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. :-)

@ മധു .. അപ്പൊ സാറ് പുലി ആയിരുന്നല്ലേ ( കട : രാജമാണിക്യം )

ഒരു പാവം student ..

സന്തോഷമുള്ള കാര്യം....
അഭിനന്ദനങ്ങള്‍...

കുറച്ചു നാളായി മുടങ്ങി കിടന്നിരുന്ന സംരംഭം തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷം

അരുണിന്റെ ചിത്രത്തിലെ വെളിച്ചം തട്ടി തിളങ്ങുന്ന ഭാഗത്ത് ബ്രഷ് ടൂൾ (Multiply) പൂശിയപ്പോൾ ഇങ്ങിനെയായി.

Post a Comment