കൂട്ടുകാരേ,
ഫോട്ടോക്ലബ്ബിന്റെ ഇനിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ മാസവും ഓരോ ഫോട്ടോഗ്രാഫി സൌഹൃദ മത്സരം സംഘടിപ്പിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തെ അടിസ്ഥാനമാക്കി ഒരു മത്സരമായിരിക്കും ഓരോ മാസവും നടത്തുന്നത്. ഒരു ജഡ്ജിനെ ആദ്യം തന്നെ തീരുമാനിക്കും. എൻട്രികൾ സമർപ്പിക്കുവാനുള്ള അവസാനദിവസത്തിനു ശേഷം, അതുവരെലഭിച്ച എൻട്രികൾ ഫോട്ടോക്ലബ്ബിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ചിത്രത്തെപ്പറ്റിയും ജഡ്ജ് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും 1 - 10 വരെ പോയിന്റുകൾ നൽകുകയും ചെയ്യുന്നതാണ്. ക്രിയേറ്റിവിറ്റിക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുക എന്നകാര്യം മത്സരാർത്ഥികളെ ഓർമ്മിപ്പിക്കട്ടെ. വെറുതേ എടുത്ത പോയിന്റ് ആന്റ് ഷൂട്ട് രീതിയിലുള്ള ചിത്രങ്ങളേക്കാൾ (പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൊണ്ട് എടുത്ത എന്ന് തെറ്റിദ്ധരിക്കരുതേ) വെയിറ്റേജ് ശ്രദ്ധയോടെ എടുത്ത ചിത്രങ്ങൾക്കായിരിക്കും എന്നുസാരം. വായനക്കാർക്കും കമന്റു വഴി ഇഷ്ടപ്പെട്ട മൂന്നു ചിത്രങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ) തെരഞ്ഞെടുക്കാം. മത്സരാവസാനം ജഡ്ജസ് ചോയിസ് - 1, 2. 3 വായനക്കാരുടെ ചോയിസ് 1, 2, 3 എന്നിങ്ങനെ ഫലപ്രഖ്യാപനം നടത്തും. ഇതൊരു സൌഹൃദ മത്സരമായതിനാൽ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതല്ല !
മാർച്ച് മാസത്തെ മത്സരത്തിനായുള്ള വിഷയം “ചുവപ്പ്” എന്നതാണ്. ചുവപ്പുനിറവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നിങ്ങൾക്ക് അയക്കാം. ചിത്രങ്ങൾ നിങ്ങളുടെ ഫോട്ടോബ്ലോഗിൽ ഇതിനോടകം പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആവാം (ആദ്യമത്സരത്തിനു മാത്രമാണ് ഈ ഇളവ്, ഇനിയുള്ള മത്സരങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ അനുവദിക്കില്ല). ചിത്രങ്ങളുടെ സൈസ് കുറഞ്ഞത് 1200 x 800 പിക്സൽ എങ്കിലും ആകുവാൻ ശ്രദ്ധിക്കുക.
POST PROCESSING അടിസ്ഥാനപരമായ ടൂളുകൾ മാത്രമേ പാടുള്ളൂ - ലെവൽ, ബ്രൈറ്റ്‌നെസ്, നിറങ്ങൾ എന്നിവയുടെ കറക്ഷൻ, ക്രോപ്പിംഗ് തുടങ്ങിയവ. ഒറീജിനൽ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള പോസ്റ്റ് പ്രോസസിംഗ് ചെയ്ത് ചിത്രങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തുകയില്ല.
അയക്കേണ്ട വിലാസം mlphotoentries@gmail.com. മാർച്ച് മാസത്തിലെ മത്സരത്തിന്റെ ജഡ്ജ് പ്രശാന്ത് ഐരാണിക്കുളം ആയിരിക്കും. മത്സരം കോർഡിനേറ്റ് ചെയ്യുന്നത് ബിക്കിയും ബിന്ദുവും.
POST PROCESSING അടിസ്ഥാനപരമായ ടൂളുകൾ മാത്രമേ പാടുള്ളൂ - ലെവൽ, ബ്രൈറ്റ്‌നെസ്, നിറങ്ങൾ എന്നിവയുടെ കറക്ഷൻ, ക്രോപ്പിംഗ് തുടങ്ങിയവ. ഒറീജിനൽ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള പോസ്റ്റ് പ്രോസസിംഗ് ചെയ്ത് ചിത്രങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തുകയില്ല.
അയക്കേണ്ട വിലാസം mlphotoentries@gmail.com. മാർച്ച് മാസത്തിലെ മത്സരത്തിന്റെ ജഡ്ജ് പ്രശാന്ത് ഐരാണിക്കുളം ആയിരിക്കും. മത്സരം കോർഡിനേറ്റ് ചെയ്യുന്നത് ബിക്കിയും ബിന്ദുവും.
അപ്പോൾ ആരംഭിക്കാം അല്ലേ ..!! എൻട്രികൾ ലഭിക്കേണ്ട അവസാനതീയതി മാർച്ച് 15.
16 comments:
നല്ല സംരംഭം........പടം മെയില്‍ അറ്റാച്ച് ചെയ്തു അയച്ചാ മതിയൊ?
ശരി :)
നല്ല സംരംഭം ...
നല്ല സംരംഭം.
ഒരു ചുവന്ന ചിത്രം അയക്കാം.
ഇതു കൊള്ളാം.
ഇപ്പോള്‍ തന്നെ ഫോട്ടോ അയച്ചേക്കാം.
ഇതു കൊള്ളാം,ഞാന്‍ തയ്യാര്‍
സംഘാടകര്‍ക്ക് അഭിനന്ദനം .......
ഇതു കൊള്ളാം,ഞാന്‍ തയ്യാര്‍
സംഘാടകര്‍ക്ക് അഭിനന്ദനം .......
എല്ലാ പടം പിടിത്ത ശിങ്കങൾക്കും ആശംസകൾ :)
വല്ലാത്തൊരു സബ്ജെക്റ്റ് ആയിപ്പോയി "ചുവപ്പ്" :)
വളരെ നല്ല കാര്യം !!watermark ഇടാത്ത ചിത്രകള്‍ ഈ മത്സരത്തിലേക്ക് അയക്കാന്‍ സാധിക്കുമോ ?
വാട്ടര്‍ മാര്‍ക്ക് ഇടാത്ത ചിത്രങ്ങളോ ! പിന്നെന്താ അതല്ലേ നല്ലത്.
hi,
najn photo lightroomil edit save cheyyumbol athente pixel size kurayunnu...enthannu karanam ennu parayamo?
എത്ര എന്റ്രി വരെ അയക്കാം ?
Only one entry will be accepted.
നാളെയാണ് .. നാളെയാണ്.. നാളെയാണ്.. അവസാന തീയതി..
എന്നാണ് റിസൾട്ട്??????????
Post a Comment