27 comments:

സാങ്കേതികമികവും, ജീവന്റെ തുടിപ്പും ഒത്തുചേർന്ന സമ്പൂർണ്ണ വാലന്റൈനിക്ക് സോപ്പ് അല്ല ,ഫോട്ടോ !! പ്രശാന്തേ വളരെ നന്നായിട്ടുണ്ട്. പ്രശാന്തിനും പ്രശാന്തിന്റെ വാലന്റൈനും എല്ലാ ആശംസകളും നേരുന്നു.

എല്ലാ കമിതാക്കള്‍ക്കും പ്രണയദിനാശംസകള്‍.

Photo Nannaaaayirikkunnu Prasanth
Happy Valentine's day.

നല്ല ചിത്രം പ്രശാന്ത്‌... ഇതെങ്ങിനെയാ എടുത്തത്‌ എന്ന് കൂടി പറ. പിന്നെ വാട്ടര്‍ മാര്‍ക്ക്‌ ഇത്രയധികം വേണോ...? വാട്ടര്‍ മാര്‍ക്ക്‌ ചിത്രത്തിന്റെ ഭംഗി കുറയ്ക്കുന്നുണ്ട്.

NISHAM ABDULMANAF - നന്ദി

അപ്പു - നന്ദി, അപ്പുവേട്ടനും അപ്പുവേട്ടന്റെ ജീവിതസഖിക്കും പ്രണയദിനാശംസകള്‍!!!

റ്റോംസ് കോനുമഠം - അതന്നെ.. :-), താങ്കള്‍ക്കും ആശംസകള്‍

Kamal Kassim - Thanks & same to you kassim

Thanks sUniL !

ജിമ്മി - ഒരു വൈറ്റ് ഡ്രോയിങ്ങ് ബോര്‍‌ഡില്‍ ഒരു ചുവന്ന ബലൂണ്‍ തല തിരിച്ച് ഒട്ടിച്ചു വച്ചു, എന്നിട്ട് അത് ഏതാണ്ട് 30-35 cm ദൂരത്തില്‍ ആ വെള്ളത്തുള്ളികള്‍ക്ക് പിറകിലായി വച്ചു.വെള്ളത്തുള്ളികള്‍ക്ക് മുന്നിലായി നിന്ന് Nikkor micro 105mm ലെന്‍സ് കൊണ്ട് ഫോട്ടോ എടുത്തു.ഫോട്ടോയുടെ സൈസും വാട്ടര്‍ മാര്‍ക്കും ഫ്രൈയിമും മാത്രമേ പോസ്റ്റ് പ്രൊസ്സെസ്സിങ്ങില്‍ ചെയ്തിട്ടുള്ളൂ.
ഇങ്ങിനെ ഫോട്ടോ എടുക്കുമ്പോള്‍ ശ്രധിക്കേണ്ട കാര്യം, പുറകിലുള്ള വസ്തുവിന്റെ തല തിരിഞ്ഞ ഒരു ചിത്രമാണ്‌ നമുക്ക് വെള്ളത്തുള്ളികളിലൂടെ കാണാന്‍ കഴിയൂ.(വെള്ളത്തുള്ളി ഒരു ലെന്‍സ് പോലെ പ്രവര്‍ത്തിക്കും)പുറകിലുള്ള വസ്തു എത്രയും അടുത്താണോ അത്രയും നന്നായി അത് കഴിയും.

വാട്ടര്‍ മാര്‍ക്ക്..ജിമ്മിയുടെ അഭിപ്രായം ശരിയാണ്‌

സംഭവം തകർത്തൂ.
ഒരുപാടിഷ്ടായി

nannayirikyunnu prasanth...
wish u all happy poovalentines day...

Beautiful! 'love' it very much!

Great shot prasanth.....congrts.........

തകര്‍പ്പന്‍, ഡീറ്റയിത്സ് ചോദിക്കാനിരിക്കുകയായിരുന്നു ! ഡാങ്ക്സ് !

പരീക്ഷണം കലക്കി മാഷെ...ജിമ്മി പറഞ്ഞ പോലെ 'വെള്ളം-മാര്‍ക്ക്‌' ഇത്രേം വേണ്ടാട്ടോ

കൊള്ളാം നല്ല ക്രിയേറ്റീവ് ഐഡിയാ..!

സൂപ്പര്‍ ഷോട്ട്. ക്രിയേറ്റിവിറ്റിയ്ക്കു മുന്നില്‍ പ്രണാമം.

ഹാ! കിടുകിടുക്കൻ! (ഞാനല്പം ലേറ്റായിപ്പോയി!)
എങ്ങനെ എടുത്തു എന്ന് ചോദിക്കാൻ വരുവായിരുന്നു അപ്പോളാണ് കമന്റിലെ വിശദീകരണം കണ്ടത്! സംഭവം ഒരുപാടിഷ്ടായി! ആ ഐഡിയാക്കാണ് കൈ കൊടുക്കുന്നത്! :)
kudos to you... :)

I just happened to stray into ur blog. I have to tell u that the pic is wonderful. Great work!!!

alla captionumai photoyk enthuva relation??

Anyway superb click...

ചിത്രം നന്നായിട്ടുണ്ട് കേട്ടോ :-) !
1 ) വെറുതെ റാന്‍ഡം ആയി എടുത്ത ഫോട്ടോ ആണെന്ന് വിശ്വസിക്കുന്നു.. അതല്ലാ എങ്കില്‍ അല്‍പ്പം കൂടി യൂണീഫോമിറ്റി (ആ വെള്ളത്തുള്ളികള്‍ക്ക് ) നല്‍കാമായിരുന്നു !
2 ) ബാക്ഗ്രൌണ്ട് ഒറിജിനല്‍ തന്നോ ? ആ കളര്‍ ട്രാന്‍സീഷന്‍ കണ്ടു ചോദിച്ചതാ !
3 ) വെള്ളത്തുള്ളികള്‍ കണ്ണുകള്‍ ആണെന്ന് സങ്കല്‍പ്പിച്ചാല്‍ 'മിഴികളിലെ പ്രണയം ' എന്നോ അല്ലെങ്കില്‍ 'പ്രണയം മിഴികളില്‍ ' എന്നോ മറ്റോ ഞാന്‍ കാപ്ഷന്‍ കൊടുക്കുമായിരുന്നു

മഹേഷ് ഇത് കഴിഞ്ഞ നവമ്പര്‍‌ പതിമൂന്നാം തിയത് ഉച്ചക്ക് ഊണ്‌ കഴിക്കാനായി പോയപ്പോള്‍ ബാല്‍ക്കണിയില്‍ പെട്ടെന്നെല്ലാം സെറ്റ് ചെയ്ത് എടുത്തതാണ്‌.നവമ്പര്‍ പതിനാലിലേക്കായി എടുത്തു വച്ച ഒരു ചിത്രത്തില്‍ റ്റെക്നിക്കാലിറ്റി ചിത്രത്തിന്റെ ലൈഫിനെ ഓവര്‍ പവര്‍ ചെയ്യുന്നൂ എന്നു തോന്നിയതു മാറ്റിയതാണ്‌.താമസിയാതെ അതും പോസ്റ്റാം. വെള്ളത്തുള്ളീകള്‍ സ്വാഭാവികമായി വരുന്നതല്ലേ?അതിനെ എങ്ങിനെ കണ്ട്രോള്‍ ചെയ്യും?? പിന്നെ ഡി.ഓ.ഫ് ആണ്‌ ഉദ്ദേശിച്ചതെങ്കില്‍ ഇങ്ങനെയോരു മാക്രോക്ക് ഫോക്കസ് സ്റ്റാക്കിങ്ങ് പോലുള്ള ടെക്നിക്ക് ഉപയോഗിക്കേണ്ടി വന്നേക്കും.

ബാക്ഗ്രൌണ്ട് തീര്‍ച്ചയായും ഒര്‍ജിനല്‍ തന്നേ.No cheating in all my photos unless otherwise mentioned!!!.ആ വെള്ള ഡ്രോയിങ്ങ് ബോര്‍ഡും ബലൂണൂം സൂക്ഷിച്ച് നോക്കിയാല്‍ കാണാം.വലിയ ചുവരു പോലെയുള്ള പ്രതലമായിരുന്നു ശരിക്കും ആവശ്യം എങ്കില്‍ വെള്ളത്തുള്ളി മുഴുവന്‍ കവര്‍‌ ചെയ്തേനേ.

'പ്രണയം മിഴികളില്‍ ' എന്നെഴുതിയിട്ട് വേണം,"എവിടെടോ മിഴി??" എന്നു ചോദിക്കാന്‍... :-)

'പ്രണയം മിഴികളില്‍ ' - അതൊരു ഫോട്ടോക്ക് പറ്റിയ ഐഡിയ ആണല്ലോ..... :)))

നന്ദി.

Post a Comment