Light Painting | ലൈറ്റ് പെയ്ന്റിങ്ങ്


ഒരു ലൈറ്റ് പെയ്ന്റിങ്ങ് പരീക്ഷണം. സാധാരണ രീതിയില്‍ ക്യാമറ ട്രൈപ്പോടില്‍ ഉറപ്പിച്ച് ലൈറ്റ് ചലിപ്പിക്കുന്നതിനു പകരം.ലൈറ്റിനെ സ്റ്റേഷനറി ആയി വച്ചതിനു ശേഷം ക്യാമറ ബ്രഷ് ആയി ഉപയോഗിച്ചിരിക്കുന്നു.

സെറ്റിങ്ങ്സ്: ബള്‍ബ് സെറ്റിങ്ങ്,മാനുവല്‍‌ മോഡ്,f/11,4 sec,ISO 200
മള്‍‌ട്ടികളര്‍‌ സീരിയല്‍ ലൈറ്റ്സ് ഉപയോഗിച്ചിരിക്കുന്നു.

കൂടുതല്‍ ഫോട്ടോസ് കാണുന്നതിന്‌ താഴെയുള്ള പ്ലെ ബട്ടണില്‍ ഞെക്കുക.



മറ്റൊരു ലൈറ്റ് പെയിന്റിങ്ങ് പരീക്ഷണം അപ്പുവിന്റെ ഈ ബ്ലോഗില്‍‌

28 comments:

എനിക്കുവയ്യാ !!! സൂപ്പറായിട്ടുണ്ട് പ്രശാന്തേ.. എന്നാലും ലഞ്ചിനുപോയതിനിടയിൽ ഇത് ഒപ്പിച്ചുകൊണ്ടുവന്ന് പോസ്റ്റ് ചെയ്യുമെന്ന് തീരെ നിരീച്ചില്ല :-)

ഫൊട്ടൊ ബ്ലൊഗില്‍ പുതിയ സീസണ്‍ തുടങികഴിഞു (light painting)
പ്രശാന്ത്, നല്ല പടം
ഞാനെന്നാണാവൊ പേസ്റ്റുക :(

പ്രശാന്ത്‌... കൊള്ളാം മറ്റൊരു രീതിയിലുള്ള ലൈറ്റ്‌ പെയിന്റിംഗ്‌ പരീകഷണം. പക്ഷേ പാറ്റേൺസ്‌ കുറച്ച്‌ കൂടി ഇന്ററസ്റ്റിംഗ്‌ ആവണം. എന്തായാലും ബൂലോകത്ത്‌ പരീക്ഷണങ്ങൾ മുറയ്ക്ക്‌ നടക്കട്ടെ...

അപ്പുവേട്ടാ ദുഷ്ടാ.. :-)) ഇത് ഒരാഴ്ച്ച മുന്‍പ് എടുത്തതാ, ഇന്ന് അപ്പുവേട്ടന്റെ ആ ലൈറ്റ് പെയിന്റിങ്ങ് വര്‍‌ക്ക് കണ്ടപ്പോള്‍ ഇത് ഉടനേ പോസ്റ്റ് ചെയ്യാന്‍ തോന്നി.

ണൗഷാദേ - ഒരുപാട് ഐഡിയകള്‍ ചെയ്യാന്‍ പറ്റുന്ന ഒന്നാണ്‌ ഈ ലൈറ്റ് പെയിന്റിങ്ങ്, അങ്ങിനെ വീണ്ടും ഒരു സ്പാര്‍‌ക്ക് തന്നതിന്‌ അപ്പുവിന്‌ നന്ദി.

അത്യാവശ്യമായി ഒരു LED ലൈറ്റ് വാങ്ങിക്കാൻ പോയപ്പൊ അവിടെ സ്റ്റോക്കില്ല്ത്രേ അവസാനമുണ്ടായിരുന്ന ഒരു കാർട്ടൂൺ ഇന്നലെ ഒരുത്തൻ വാങ്ങി കൊണ്ടു പോയി പോലും.

എങ്ങിനെ സ്റ്റോക്ക് ഉണ്ടാകും കൈപ്പള്ളി വന്നിട്ട് രണ്ടെണ്ണം അപ്പുമാഷ് വന്നിട്ട് ഒരെണ്ണം ഭാക്കിയുണ്ടായിരുന്ന ഒരു കാർട്ടൂൺ മൊത്തമായി പ്രശാന്തും വാങ്ങി എന്ന് ഇന്ന് ബൂലോഗത്ത് വന്നപ്പോഴല്ലെ മനസ്സിലായത് .

അസൂയ, കഷണ്ടി, കുശുമ്പ്

ഇതിനൊന്നും മരുന്നില്ലെന്ന് ഇന്നാള് ആരോ പറയുന്നത് കേട്ടൂ.

സ്ലൈഡ് ഷോയിലെ രണ്ടാം പടം (ലൈൻസ്) എനിക്ക് ഏറ്റവും ഇഷ്ടായത്.

കൊള്ളാം...നല്ല പടം

പ്രശാന്തേ,
സത്യത്തിൽ ഒന്നും മനസ്സിലായില്ലേ!!!

Prasanth pareeekshanangal nannaaavunundu thudaruka aaashamsakal.

പാട്ടോളീ
താങ്കള്‍ ഉദ്ദേശ്ശിച്ചതെന്താണെന്ന്‌ ശരിക്കും മനസ്സിലായില്ല, എങ്കിലും ഫോട്ടോ എടുത്ത രീതിയെ പറ്റിയാണെങ്കില്‍ അതിങ്ങനെ,

സാധാരണ രീതിയില്‍ ലൈറ്റ് പെയിന്റിങ്ങ് നടത്തുന്നത് ക്യാമറ ട്രൈപ്പോടില്‍ ഉറപ്പിച്ച് വച്ചതിനു ശേഷം ഒരു ലോങ്ങ് എക്സ്പോഷറില്‍ (5,10,15 sec..etc) വച്ച് ക്ലിക്ക് ചെയ്യുന്നു. എന്നിട്ട് ക്യാമറയുടെ മുന്‍പില്‍ പോയി(ഫ്രൈയിമിനുള്ളില്‍‌) ക്യാമറക്കഭിമുഖമായി നിന്ന് നമ്മുടെ ഭാവനക്കനുസരിച്ച് ടോര്‍‌ച്ച് പോലെയുള്ള ഒരു പ്രകാശസ്രോതസ്സ് ഉപയോഗിച്ച് ഒരു ചിത്രം വരക്കുന്നു. ഇങ്ങിനെയെടുത്ത ചിത്രമാണ്‌ ഞാന്‍ മുകളില്‍ ലിങ്ക് നല്‍കിയിട്ടുള്ള അപ്പുവിന്റെ ബ്ലോഗിലുള്ളത്.

ഇനി ഈ ചിത്രത്തില്‍ ഞാന്‍ ചെയ്തത്,ക്രിസ്മസ് മരങ്ങ്ലും മറ്റും അലങ്കരിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പലതരം നിറങ്ങളുള്ള സീരിയല്‍ ബള്‍ബുകളിലേക്ക് ഫോക്കസ് ചെയ്തതിനു ശേഷം നാലു സെക്കന്റ് എക്സ്പോഷറില്‍ ക്യാമറ ക്ലിക്ക് ചെയ്യുകയും ഒരു പെയിന്റിങ്ങ് ഇഫെക്‍റ്റിനായി ക്യാമറയെ ചലിപ്പിക്കുകയും ചെയ്തു.

ഈ രണ്ട് രീതിയിലും ചിത്രങ്ങളെടുക്കുമ്പോഴും ഇരുണ്ട ബാഗ്രണ്ടും ലൈറ്റ് അല്ലെങ്കില്‍ ക്യാമറയുടെ സ്മൂത്ത് ആയ ചലനവും അത്യാവശ്യം.

ഇതൊന്നുമല്ല താങ്കള്‍ ഉദ്ദേശ്ശിച്ചതെങ്കില്‍ ദയവായി അറിയിക്കുക. നന്ദി!

ജിമ്മീ - തീര്‍‌ച്ചയായും, കൂടുതല്‍ പരീക്ഷണങ്ങള്‍ സമയം പോലെ നടത്തണം. :-)

പുലീ - അടി,അടി...
ഹ ഹ ഹ ,ഈ കമന്റെനിക്കിഷ്ടപ്പെട്ടൂ :-)))


..::വഴിപോക്കന്‍ - ആശാന്‍‌ (അപ്പു) ഒരു പരീക്ഷണം നടത്തുമ്പോള്‍ കുട്ടികള്‍ക്ക് വെറുതേയിരിക്കാന്‍ പറ്റുമോ? :))


bijue kottila,Kamal Kassim - നന്ദി

നന്നായിടുണ്ട് പ്രശാന്ത്‌.ഒരു കൊല്ലം ആയി ഈ പരീക്ഷണം ചെയണം എന്നാശിച്ചു ഇരിക്കുന്നു ഞാന്‍.പക്ഷെ ഇതുവരെ സാധിച്ചിടില.

നല്ല പരീക്ഷണങ്ങള്‍ പ്രശാന്ത്

പെയിന്റിങ്ങ് ഒരേ പാറ്റേണിലായി -ലൈന്‍സ് - വന്ന ആ ഒരു ചിത്രം വളരെ നന്നായിട്ടുണ്ട്. മറ്റുള്ളവ അത്രയ്ക്ക് ഉഷാറായി തോന്നിയില്ല.

ഈ മെത്തേഡ് ഉപയോഗിച്ച് നമ്മുടെ പേരു എഴുതാനും ഒരാളെ വരയ്ക്കാനും കഴിയും. സുധീറിന്റെ ഈ ബ്ലോഗ് ഒന്നു നോക്കൂ

കൊള്ളാം, പുതിയ പരീക്ഷണങ്ങൾ എന്നും നല്ലതുതന്നെ.. നടക്കട്ടെ...!

Magic lights abound.
Ive had a go with this idea, its amazing what you get and its so Arty.
Well done.

കൊള്ളാം പ്രശാന്ത്‌:) ,
ഇത് ഏതു മോഡല്‍ DSLR ആണ്(brand )?

Sarin - നന്ദി സരിന്‍, ഒരുപാട് ക്രിയേറ്റീവ് ആയി ചെയ്യാന്‍ കഴിയുന്ന ഒന്നു തന്നെയാണ്‌ ലൈറ്റ് പെയ്ന്റിങ്ങ്,പരീക്ഷിക്കുക....ഞങ്ങള്‍ കാത്തിരിക്കുന്നു.

പൈങ്ങോടന്‍ - നന്ദി,ഏതാണ്ട് ഒരാഴ്ച മുന്‍പ് പരീക്ഷണാര്‍‌ത്ഥം എടുത്തതാണിവ, അപ്പുവിന്റെ പോസ്റ്റ് കണ്ടപ്പോള്‍ പോസ്റ്റ് ചെയ്തു എന്നേയുള്ളൂ.തീര്‍‌ച്ചയായും കൂടുതല്‍ റിസേര്‍ച്ച് :-) നടത്താനുണ്ട്.സുധീറിന്റെ ബ്ലോഗ് നന്നായിരിക്കുന്നു.

Dethan Punalur - നന്ദി.

Renjith - നന്ദി രഞ്ജിത്ത്, ഞാന്‍‌ ഉപയോഗിച്ചത് Nikon D90 model ആണ്‌

makthoob,NISHAM ABDULMANAF,പകല്‍കിനാവന്‍,siva - നന്ദി,സന്തോഷം

one of my light sketches.... pics taken by by brother, drawings by me :)
check here>
http://swanthamlekhakan.blogspot.com/2009/08/blog-post_20.html

പ്രശാന്ത്, വിജയകരമായ ഈ പരീക്ഷണത്തിന് അഭിനന്ദനങള്‍.
അതിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചതിന് പ്രത്യേക നന്ദി.

Post a Comment