25 comments:

കിടിലന്‍ പടം!

nannayittundu,color akkayirunille,nalla sky aayirunnennu thonunnu.?

ഉഗ്രൻ പടം അതിന് അഭിനന്ദനങ്ങൾ

Abdul Saleem(shameer-Karukamad)

ഈ പടത്തിനെ തലക്കെട്ട് ശ്രദ്ദിച്ചില്ലെ The Lost World തലക്കെട്ടിന്റെ ഫീൽ ഈ പടത്തിൽ കൊണ്ട് വരാനായിരിക്കണം ഇത് ബ്ലാക്ക് & വൈറ്റിൽ ആക്കിയിരിക്കുന്നത്.

പിന്നെ മറ്റൊരു കാരണമായേക്കാവുന്നത് ഈ പടത്തിന്റെ വലത് ഭാകത്തും ഇടത് ഭാഗത്തും കാണുന്ന മരങ്ങൾ ശ്രദ്ദിച്ചോ? ഇവിടെ ദാരാളമായി കാണുന്ന ഗഫ്ഫ് എന്നറിയപ്പെടുന്ന മരങ്ങളാണ് ഈ മരങ്ങൾ കളറിൽ കാണുമ്പോ എപ്പൊഴും പൊടി പിടിച്ച ഒരു ബോറൻ ഫീലാണ് കിട്ടുക.

ഇതൊക്കെ തന്നെയല്ലെ പ്രശാന്ത് ബായി :)

ഇനി അങ്ങിനെയല്ലെങ്കിൽ ഞാൻ ദേ വിട്ടൂ

മരത്തിന്റെ പേരിനോട് കട : കൈപ്പള്ളിക്ക്

മുകളിലുള്ള കമന്റ് എന്റേതാണ് എന്റേതാണ് എന്റേത് മാത്രമാണ് .

ശ്രീ - നന്ദി.

siva // ശിവ - Thanks

NISHAM ABDULMANAF - നിഷാം ഇത് ഫുജൈറ കോട്ടക്കടുത്ത് തൊട്ട് മുന്‍പില്‍!(from Fujairah town towards Khorfakkan beach)

Abdul Saleem,Sameer(പുള്ളിപ്പുലി) - സമീര്‍‌ പറഞ്ഞതുതന്നെ കാരണം. കൂടാതെ ഇത് ഏതാണ്ട് നട്ടുച്ച സമയത്താണ്‌ എടുത്തത്,ഉഗ്രന്‍ വെയിലും കോണ്ട്രാസ്റ്റ് വളരെയധികം ഉള്ളതുകൊണ്ട് ഇത് ബ്ലാക്ക് ആന്റ് വൈറ്റ് ആയിരിക്കും നല്ലത് എന്ന് തോന്നി.

(ഈ തലക്കെട്ടിനു ചേരാത്ത ഒരു സംഗതി ചിത്രത്തില്‍ ഉണ്ട് ആരും അത് കണ്ടില്ലേ? :-) )

ലോസ്റ്റ്‌ വേൾഡിന്റെ പുറകിൽ ഒരു ന്യൂ വേൾഡ്‌ അല്ലേ. പ്രശാന്ത്‌ പറഞ്ഞു കഴിഞ്ഞാണ്‌ അത്‌ ശ്രദ്ധിച്ച്ത്‌. പടം നന്നായി പ്രശാന്തേ. ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ആകിയതും നന്നായി. മൊത്തത്തിൽ ഇവിടുത്തെ കാണാൻ വലിയ സുഖമല്ലാത്ത ബ്രൗണിനെ ഒഴിവാക്കിയത്‌.

മുകളില്‍ സമീര്‍ എന്നു പറഞ്ഞെഴുതിയിരിക്കുന്ന കമന്റ് എന്റേതാണ്. പുള്ളിപ്പുലി കള്ളം പറയാതെ പോയേ പോയേ..എന്നാല്‍ ഒന്നുകൂടെ പറഞ്ഞെക്കാം. നല്ല ചിത്രം പ്രശാന്തേ. ആ ലോ ആംഗിള്‍ വളരെ നന്നായി. അത് പ്രശാന്തിന്റെ സ്പെഷ്യാലിറ്റിയും ആണല്ലോ.

നല്ല ചിത്രം. വളരെ നല്ല ആങ്കിളില്‍ എടുത്തിരിക്കുന്നു

ടോൺ അടിപ്പനായിട്ടുണ്ട്...

നന്നായി.. നല്ല ഭംഗിയുള്ള ദൃശ്യം ..! ചിത്രത്തിന്റെ ഇടതുഭഗത്തു താഴെ മോഡേൺ ബിൽഡിങ്ങോ ബോർഡോ അല്പം കാണുന്നതുകൂടി ഒഴിവാക്കാമയിരുന്നു. എങ്കിൽ ടൈറ്റിലുമായി കുറേക്കൂടി നീതിപുലർത്താമായിരുന്നു.

നഷ്ട സ്വർഗ്ഗം അല്ലേ........സുപ്പറ്...

What would it be like in those long lost years.

മനോഹരമായ ചിത്രവും ചേർന്ന തലക്കെട്ടും..അഭിനന്ദനങ്ങൾ

ഓ.ടോ :

യു.എ.ഇയിൽ നിന്നുള്ള വിസിറ്റേൾസിനു വാം വെൽകം. അതും ദുബായിൽ ഒരു നല്ല ദിനവും...
അപ്പോൾ മറ്റുള്ളവർക്കൊക്കെ തണുപ്പൻ വെൽകമാണോ ഭായ് :)

Jimmy - അതുതന്നെ..നന്ദി.

പകല്‍കിനാവന്‍, പാഞ്ചാലി - നന്ദി

അപ്പു- ഹ ഹ ഹ, പുലിയുടെ പ്രൊഫൈല്‍ ഹൈജാക്ക് ചെയ്തോ?
ഈ ഷോട്ടില്‍ ലോ ആങ്കിളിന്‌ മറ്റൊരു കാരണം കൂടിയുണ്ട്, ഇതിന്റെ പിന്നില്‍ നിറയെ കോണ്‍ക്റീറ്റ് കെട്ടിടങ്ങളാണ്‌ അതിനെ ഒഴിവാക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. :-)

Sarin,Noushad ,പൈങ്ങോടന്‍,ക്രിസൺ ജേക്കബ്,bijue kottila,Kamal Kassim,ബിനോയ്, പാച്ചു - നന്ദി,സന്തോഷം.

Dethan Punalur - മാക്സിമം കെട്ടിടങ്ങളും ഒഴിവാക്കിയാണെടുത്തത്, ഫോട്ടോ എടുക്കുമ്പോള്‍ അതുമാത്രം കണ്ടില്ല. :-(

imac - Those buildings may have lot of stories to tell... :-)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ - നന്ദി, ആ വെല്‍ക്കം മെസ്സേജില്‍‌ ക്യാപ്പിറ്റല്‍‌ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് സന്ദര്‍‌ശകരുടെ രാജ്യവും സിറ്റിയും അനുസരിച്ചു മാറും എന്നാണ്‌ വയ്പ്പ്! താങ്കള്‍ ഒരു പക്ഷേ UAE യില്‍ നിന്നു തന്നെയാണ്‌ സന്ദര്‍ശിച്ചതെന്നു കരുതുന്നു.ചില അവസരങ്ങളില്‍ Dubai എന്നു തന്നെയാണ്‌ Abudhabi,Sharjah എന്നിവിടങ്ങളില്‍ കണക്റ്റ് ചെയ്താലും കാണാറ്. എനിക്ക് തെറ്റിയുട്ടെണ്ടെങ്കില്‍ ദയവായി അറിയിക്കുക.. നന്ദി.

ആ പരിപാടി കൊള്ളാ‍ാം. ഞാൻ യു.എ. ഇ യിൽ നിന്ന് തന്നെ. പക്ഷെ അബുദാബിയിൽ നിന്നാണെന്ന് മാത്രം. ചിലപ്പോൾ ടൈം സോൺ സെറ്റിംഗിൽ ദുബായ് സെലക്റ്റ് ചെയ്തതത് കൊണ്ടായിരിക്കാം.

എന്തായാലും സംഗതി കൊള്ളാ‍ാം

ഇനി ഞാൻ വെള്ളറക്കാട് നിന്ന് ലോഗ് ഇൻ ചെയ്യുമ്പോൾ വെള്ളറക്കാടാ വെൽകം എന്ന് എഴുതിക്കാൻ പറ്റുമോ.. എന്നാൽ ഞാൻ സമ്മതിക്കാം.. :)

good one..but i prefer to shoot in a soft light..
thanks

Post a Comment