ഓഗസ്റ്റ് 21 മുതല്‍ ഓഗസ്റ്റ് 27 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.
ഇവയോടൊപ്പം നിങ്ങൾക്ക് ഇഷ്ടമായ കഴിഞ്ഞ ആഴ്ചയിലെ ചിത്രങ്ങളും ഇവിടെ പങ്കുവയ്ക്കാം, കമന്റുകളോടൊപ്പം.
എല്ലാ കൂട്ടുകാർക്കും സന്തോഷം നിറഞ്ഞ ഈദ് ആശംസകൾ.
- NIKCANOS
Photo 01
ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ് 23
മനോഹരമായ മറ്റൊരു പുണ്യാളചിത്രം . ലീഡിങ്ങ് ലൈനുകളോട് കൂടിയ നല്ല ഒരു കോമ്പോസിഷനൊപ്പം Available lights ന്റെ സമര്‍ത്ഥമായ ഉപയോഗം. മഞ്ഞുമൂടിയ ആ വഴിയിലൂടെയുള്ള യാത്രയുടെ സുഖവും ഏകാന്തതയും മഞ്ഞിന്റെ തണുപ്പും ഈ ചിത്രം കാഴ്ച്ചക്കാരന് നല്‍കുന്നു.
Photo 02
ഫോട്ടോഗ്രാഫര്‍ : സുനില്‍ വാര്യര്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ് 21
നല്ല എക്സ്പോഷര്‍, കമ്പോസിങ്ങ്. ഡെപ്ത് ഓഫ് ഫീല്‍ഡിന്റെ ശരിയായ ഉപയോഗം. കൃത്യമായ ടൈമിംഗും, വെളിച്ചവും സാച്യുറേഷനും ഈ ആക്ഷന്‍ ചിത്രത്തെ മികവുറ്റതാക്കുന്നു. ഒപ്പം പോസ്റ്റ് പ്രോസിങ്ങും നന്നായിട്ടുണ്ട്.
Photo 03
ഫോട്ടോഗ്രാഫര്‍ : സജി ആന്‍റണി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ് 24
കഥപറയുന്ന ചിത്രം. നല്ല കമ്പോസിഷന്‍, Low angle shot, ബ്ലാക്ക് & വൈറ്റ് ടോണ്‍ എന്നിവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ചിത്രത്തിന്റെ ഫോർഗ്രൗണ്ടിലെ നായ ഫ്രെയിമിന്റെ ഡെപ്ത് മനസ്സിലാക്കുവാനും സഹായിക്കുന്നു.
Photo 04
ഫോട്ടോഗ്രാഫര്‍ : വിമല്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ് 22
Riverside Fables എന്ന തലക്കെട്ടില്‍ വന്ന നലുചിത്രങ്ങളും നന്നായിട്ടുണ്ട്. ഫ്രെയിമിലെ എലമെന്റുകളെ ഫലപ്രദമായ ഉപയോഗം നല്ല പോസ്റ്റ് പ്രോസസിംങ്ങ് എന്നിവയിലൂടെ ചിത്രത്തിന്റെ മൂഡ് കാഴ്ചക്കാരനിലെത്തിക്കാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ മൊത്തമായ എക്സ്പോഷർ അല്പം കൂടി കറക്റ്റ് ചെയ്യാമായിരുന്നു എന്നു തോന്നുന്നു. നിഴലുകളുടെ ഇല്ലായ്മ ഒരു "ഫ്ലാറ്റായ" ഫീൽ നൽകുന്നുണ്ട്.
Photo 05
ഫോട്ടോഗ്രാഫര്‍ : സജീവ് വസദിനി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ് 27
കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കാഴ്ചക്കാരനെ അനായാസമായി കൂട്ടികൊണ്ടുപോകുന്നു ഈ ചിത്രം. ഇരുളിന്റെയും വെളിച്ചത്തിന്റെയും മനോഹരമായ വിന്യാസം ചിത്രത്തിൽ കാണാം. നല്ല കമ്പോസിഷന്‍. നല്ല എക്സ്പോഷര്‍ സെറ്റിംഗുകൾ എന്നിവ പ്രത്യേകതകളായി തോന്നി. ഫാസ്റ്റ് ഷട്ടർ സ്പീഡ് വെള്ളത്തുള്ളികളെ ഫ്രീസ് ചെയ്യാനും സഹായിച്ചിരിക്കുന്നു.
Photo 06
ഫോട്ടോഗ്രാഫര്‍ : ഷാജി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ് 23
ഭംഗിയുള്ള ഒരു ലാന്‍ഡ്‌സ്കേപ്പ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നല്ല കമ്പോസിഷന്‍, എക്സ്പോഷര്‍, നിറങ്ങള്‍.
Photo 07
ഫോട്ടോഗ്രാഫര്‍ : ദിപിന്‍ സോമന്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ് 21
കമ്പോസിങ്ങും ചിത്രത്തിലെ ആക്ഷനും ചിത്രമെടുത്ത ടൈമിംഗും നന്നായിട്ടുണ്ട്.
പരിചയം
Chase Jarvis
Reebook, Apple, Pepsi, Nikon, McDonalds, Microsoft തുടങ്ങിയ ലോകോത്തര ബ്രണ്ടുകളുടെ ഔദ്യോഗിക ഫോട്ടോഗ്രാഫരാണ് Chase Jarvis. അതുകൊണ്ടു തന്നെ പരസ്യങ്ങളിലൂടെയും മറ്റും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാത്തവര്‍ വളരെ വിരളമായിരിക്കും.
Check out Chase Jarvis web site, Blog and be sure to follow him on Twitter at @chasejarvis.
1 comments:
എല്ലാം നല്ല ചിത്രങ്ങൾ...
ഓണാശംസകൾ!
Post a Comment