ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 22

ഡിസംബർ 5 മുതൽ ഡിസംബർ 11 വരെയുള്ള തീയതികളിൽ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകൾ എന്ന വിഭാഗത്തിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്.

വായനക്കാരുടെ ഇഷ്ടചിത്രം:

പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒരു ചിത്രം മാത്രം) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോൾ ഗാഡ്ജറ്റ് സൈഡ് ബാറിൽ ചേർത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.



Serial No.:1


ബ്ലോഗ് : Fade in
ഫോട്ടോഗ്രാഫർ : സുനിൽ വാര്യർ
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 6

മോശമല്ലാത്ത ഒരു HDR ചിത്രം. നല്ല കമ്പോസിഷനും ലീഡ് ലൈനുകളുടെ ബുദ്ധിപൂർവമായ ഉപയോഗവും ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു.


Serial No.: 2


ഫോട്ടോഗ്രാഫർ : ഷിജു ബഷീർ
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 6

ചിത്രത്തിന്റെ മൂഡ് ഭംഗിയായി കാണികളിലേക്ക് എത്തിക്കുവാൻ ഫോട്ടോഗ്രാഫർക്ക് കഴിഞ്ഞിട്ടുണ്ട്. ഫ്രെയിമിന്റെ വലതുവശത്തെ ലൈറ്റ് ഫോട്ടോയുടെ ഭംഗിയ്ക്ക് കൂടുതൽ മിഴിവേകുന്നുണ്ട്.  


Serial No:3


ബ്ലോഗ് : out of focus
ഫോട്ടോഗ്രാഫർ : പുണ്യാളൻ
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 6

ഈ ഫോട്ടോഗ്രാഫറുടെ ഈ ചിത്രവും, ഈ ചിത്രവും സ്ക്രീനിംഗ് ടീമിന്റെ വിലയിരുത്തലിൽ  ഫൈനൽ ലിസ്റ്റിൽ വന്ന ചിത്രങ്ങളാണ്.


Serial No.:4


ബ്ലോഗ് : Nirangal
ഫോട്ടോഗ്രാഫർ : Kareem Hamza
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 8

നല്ല ടൈമിംഗിൽ എടുത്ത ചിത്രം. സാധ്യമായിരുന്നുവെങ്കിൽ ഷട്ടർ സ്പീഡ് അല്പം കൂടി കൂട്ടാമായിരുന്നുവെന്നും, അങ്ങനെ കുറച്ചുകൂടി ഡ്രമാറ്റിക് ആയ ഒരു ആക്ഷൻ കിട്ടുവാൻ സാധ്യതയുണ്ടായിരുന്നുവെന്നും സ്ക്രീനിംഗ് ടീമിന് അഭിപ്രായമുണ്ട്. 

Serial No.:5


ബ്ലോഗ് : പുലിപടങ്ങൾ
ഫോട്ടോഗ്രാഫർ : സമീർ
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 8

നല്ല പോർട്രെയ്റ്റ്. പക്ഷേ വൈറ്റ് ബാലൻസ് മോശം. പോസ്റ്റ് പ്രോസസിംഗിൽ വൈറ്റ് ബാലൻസ് കറക്റ്റ് ചെയ്തിരുന്നുവെങ്കിൽ നന്നായിരുന്നു.

Serial No.: 6


ബ്ലോഗ് : The Frames I Clicked
ഫോട്ടോഗ്രാഫർ : Saji Antony
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 8

പുതുമയുള്ള സബ്‌ജക്റ്റ്, ടെക്നിക്കലി പെർഫെക്റ്റ്, ഡെപ്ത് ഓഫ് ഫീൽഡ്, പോസ്റ്റ് പ്രോസസിംഗ് എന്നിവയുടെ സമർത്ഥമായ ഉപയോഗം. 


Serial No.: 7


ബ്ലോഗ് : Green Umbrella
ഫോട്ടോഗ്രാഫർ :Green Umbrella
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 8

എക്സ്പോഷറിനും, എക്സ്പ്രഷനുമാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. (ചില മോനിറ്ററുകളിൽ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്സ് അല്പം ഓവറായി കാണുന്നു)

Serial No.: 8


ബ്ലോഗ് : നേർക്കാഴ്ച
ഫോട്ടോഗ്രാഫർ : Dethan Punalur
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 9

ചിത്രം എടുത്തിരിക്കുന്ന ആംഗിൾ ആണ് ഈ ചിത്രത്തിന്റെ  പ്ലസ് പോയിന്റ്. ലൈറ്റിംഗ് അത്ര മെച്ചം എന്ന് അഭിപ്രായമില്ല. 

Serial No.: 9


ബ്ലോഗ് : Graycard
ഫോട്ടോഗ്രാഫർ : Yousef Shali
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 10

നല്ല എക്സ്പോഷറും കമ്പോസിഷനുമാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

Serial No.: 10


ബ്ലോഗ് : Kazhcha
ഫോട്ടോഗ്രാഫർ : Shabeer Thurakkal
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 10

ബാക്ൿലിറ്റ് ആ‍യ സബ്‌ജക്റ്റ് ആണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഫ്രെയിമിന്റെ വലതുവശത്തുള്ള ഇലയുടെ ഓവർ എക്സ്പോഷർ അല്പം ഡിസ്ട്രാക്ഷൻ ഉണ്ടാക്കുന്നുണ്ട് എങ്കിലും നല്ല ചിത്രം. 


Serial No.: 11


ബ്ലോഗ് : The Third Eye
ഫോട്ടോഗ്രാഫർ : Maneef Mohammed
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 11

മനോഹരമായ നിറങ്ങൾ, നല്ല എക്സ്പോഷർ ഇതുരണ്ടും ഈ ചിത്രത്തിന്റെ പ്രത്യേകതകളായി സ്ക്രീനിംഗ് ടീം വിലയിരുത്തുന്നു.

കഴിഞ്ഞ ആഴ്ചയിൽ വായനക്കാരുടെ വോട്ടുകൾ ഏറ്റവും കൂടുതൽ ലഭിച്ചതു രണ്ടു ചിത്രങ്ങൾക്കാണ്.


1 comments:

എല്ലാചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം.എന്നാലും ഒന്നല്ലേ തെരഞ്ഞെടുക്കാൻ കഴിയൂ.
അസ്തമയ സൂര്യന്റെയും,കൊക്കിന്റെയും ആ മനോഹരചിത്രം വല്ലാതെ ഇഷ്ടപ്പെട്ടുപോയി.

Post a Comment