കൂട്ടുകാരേ,
ഈ മാസത്തെ ഫോട്ടോഗ്രാഫി സൗഹൃദ മത്സരത്തിനായുള്ള വിഷയം "Life situation - colourful or colourless" എന്നതാണ്.
ഒരു ലൈഫ് സിറ്റുവേഷൻ ചിത്രീകരിക്കുന്ന ഏതുവിധത്തിലുള്ള ചിത്രവും മത്സരത്തിനായി അയക്കാം. ബ്ലോഗുകളിലോ മറ്റ് സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലോ നിങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങളും അയക്കാവുന്നതാണ് - ചിത്രങ്ങൾ സ്വന്തമായി എടുത്തവയാവണം എന്നുമാത്രം!
ഈ മത്സരത്തിന്റെ ജഡ്ജ് മലയാളം ബ്ലോഗിലെ പ്രശസ്തനായ ഫോട്ടോഗ്രാഫർ പുണ്യാളൻ ആയിരിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18, 2011.
ഒരു ലൈഫ് സിറ്റുവേഷൻ ചിത്രീകരിക്കുന്ന ഏതുവിധത്തിലുള്ള ചിത്രവും മത്സരത്തിനായി അയക്കാം. ബ്ലോഗുകളിലോ മറ്റ് സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലോ നിങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങളും അയക്കാവുന്നതാണ് - ചിത്രങ്ങൾ സ്വന്തമായി എടുത്തവയാവണം എന്നുമാത്രം!
ഈ മത്സരത്തിന്റെ ജഡ്ജ് മലയാളം ബ്ലോഗിലെ പ്രശസ്തനായ ഫോട്ടോഗ്രാഫർ പുണ്യാളൻ ആയിരിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18, 2011.
പങ്കെടുത്ത് വിജയിയാകുന്ന ഫോട്ടോഗ്രാഫറെ കാത്ത് ഒരു രസികൻ സമ്മാനം ! ഒരു മൂന്നാർ യാത്ര.
- മൂന്നാറിലെ ഒരു 3 സ്റ്റാർ ഹോട്ടലിൽ മൂന്നു പകലും രണ്ടു രാത്രിയും താമസിക്കുവാനുള്ള സൗകര്യം (ബ്രേക്ക് ഫാസ്റ്റ് ഉൾപ്പടെ). സ്പോൺസർ ചെയ്യുന്നത് SNAPTEN.
- വിജയിയാകുന്നയാൾ വിവാഹിതൻ / വിവാഹിത യാണെങ്കിൽ പങ്കാളിയേയും ഒപ്പം കൊണ്ടുപോകാം.
- രണ്ടാം ദിവസം പുണ്യാളൻ സ്പോൺസർ ചെയ്യുന്ന ഡിന്നർ പുണ്യാളനോടൊപ്പം.
- ഹോട്ടൽ റൂമിന്റെ വാടക മാത്രമേ സമ്മാനമായി നൽകുകയുള്ളൂ. ബാക്കി ചെലവുകൾ വിജയിയാകുന്നയാൾ തന്നെ വഹിക്കേണ്ടതാണ്.
- ഈ സമ്മാനം 2012 മാർച്ച് 31 നു മുമ്പ് ഉപയോഗിച്ചിരിക്കേണ്ടതാണ്.
ഈ വിഷയം ആസ്പദമാക്കി ചിത്രങ്ങൾ എടുക്കുമ്പോൾ സഹായകമായേക്കാവുന്ന ചില കാര്യങ്ങൾ ഇനി പറയുന്നു.
1. colourful photos : They depict love, togetherness , rich, friendly, celebration , victory, romance, reaching destination etc. vibrant colors rich in primary colors, posture of subject or subjects inducing the mood, facial expressions, colortones, and contrast. please be carefull about the above aspects to convey the exact mood you intend
വർണ്ണപ്പകിട്ടാർന്ന ലൈഫ് സിറ്റുവേഷനുകൾ മുകളിൽ സൂചിപ്പിച്ച love, togetherness , rich, friendly, celebration , victory, romance, reaching destination തുടങ്ങിയ കാര്യങ്ങൾ ചിത്രീകരിക്കാൻ അനുയോജ്യമാണ്. ചിത്രത്തിലെ പ്രാഥമിക നിറങ്ങൾ എത്രത്തോളം ഈ പറഞ്ഞ വിഷയങ്ങളെ കാഴ്ചക്കാരനിലേക്ക് സംവദിപ്പിക്കുന്നുണ്ട് എന്നതും, നിങ്ങൾ ഉദേശിച്ച മൂഡ് ഈ നിറങ്ങളുടെ സഹായത്തോടെ ചിത്രത്തിൽ കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ടോ എന്നതും ശ്രദ്ധിക്കുക. മോഡലുകൾ ഉള്ള ചിത്രമാണെങ്കിൽ അവരുടെ മുഖഭാവങ്ങൾ, കളർ ടോണുകൾ, അവരുടെ പൊസിഷനുകൾ തുടങ്ങിയവയൊക്കെ ഇത്തരം ചിത്രങ്ങളെ നന്നായി സ്വാധിനിക്കും.
2. colourless photos - Black and white or monotone. This type of photos are suitable for depicting being alone, sepration, meloncholy, proverty, departure, accident, tears, disappointment, helplessness..etc
colorless: less saturated earthy colors, luminosity, colortone, saturation , less clarity except portraits, negative body poster if people are used as models. less lighted more areas normally enhance negative mood.
നിറമില്ലാത്ത ചിത്രങ്ങൾ സന്തോഷകരമല്ലാത്ത മൂഡുകളെയും സാഹചര്യങ്ങളേയും പ്രതിനിധീകരിക്കുന്നു - ദാരിദ്യം, വേർപാട്, വിരഹം, ദുഃഖം, നിരാശ, നിസഹായവസ്ഥ, ഏകാന്തത തുടങ്ങിയവയൊക്കെ ഈ രീതിയിൽ ചിത്രീകരിക്കാം. ചിത്രത്തിലെ വെളിച്ച വിന്യാസവും, മോഡലുകൾ ഉണ്ടെങ്കിൽ അവരുടെ പൊസിഷനുകളും ഈ മൂഡുകളെ നന്നായി കാഴ്ചക്കാരനിൽ എത്തിക്കുവാൻ സഹായിക്കും. luminosity, colour tone, less saturation എന്നികാര്യങ്ങൾ ശ്രദ്ധിക്കുക.
മത്സരത്തിന്റെ പൊതു നിബന്ധനകൾ:
1. ബ്ലോഗില്‍ അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ഇത്തവണ സ്വീകരിക്കുന്നതാണ്.
2. ഫോട്ടോകളില്‍ വാട്ടര്‍മാര്‍ക്കുകളോ ബോര്‍ഡറുകളോ ഉണ്ടാവരുത്.
3. ചിത്രങ്ങളുടെ സൈസ് ലാന്റ്സ്കേപ്പ് ഫോർമാറ്റിലാണെങ്കിൽ കുറഞ്ഞത് 1200 പിക്സൽസ് വീതി, പോർട്രൈറ്റ് ഫോർമാറ്റിലാണെങ്കിൽ കുറഞ്ഞത് 800 പിക്സല്‍സ് വീതി എങ്കിലും ഉണ്ടായിരിക്കണം.
4. ഒറീജിനല്‍ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള റീടച്ചിങ്ങ് ചെയ്ത ചിത്രങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല.(പശ്ചാത്തലത്തിലുള്ള തീരെ ചെറിയ ഡിസ്റ്റ്റാക്ഷന്‍സ് ഒഴിവാക്കുന്നതിനും മറ്റും കുറഞ്ഞ രീതിയിലുള്ള റിടച്ചിങ്ങ് അനുവദനീയമാണെങ്കിലും ചിത്രത്തിനെ ആകമാനം മാറ്റുന്ന രീതിയില്‍ ബ്രഷ് ടൂള്‍ ഉപയോഗിച്ച് ബാഗ്രൗണ്ട് കറുപ്പിക്കുക, ക്ലോണിങ്ങ് / ലെയര്‍മാസ്ക് മുതലായ രീതികളിലൂടെ ഒറിജിനലായി ഇല്ലാത്ത വസ്തുക്കളെ കൂട്ടിച്ചേര്‍ക്കുക ഇവയെല്ലാം തീര്‍ച്ചയായും ഒഴിവാക്കുക.മല്‍സര വിഷയങ്ങള്‍ക്കനുയോജ്യമായി നിറങ്ങളെ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും വിഷയം വളരെ ശ്രദ്ധാപൂര്‍വ്വം പഠിച്ചതിനു ശേഷം മാത്രം ഒരു തീരുമാനത്തിലെത്തുക.ഉദാഹരണത്തിന് നിറങ്ങള്‍ വിഷയമായിട്ടുള്ള മല്‍സരത്തില്‍ ചിത്രത്തിലെ നിറങ്ങളെ മാറ്റിമറിക്കുന്നത് നിങ്ങളെ അയോഗ്യരാക്കിയേക്കാം )
5. വിഷയവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല.
6. മല്‍സരചിത്രം അയക്കുന്ന ഇ-മെയിലില്‍ നിങ്ങളുടെ പേരും, നിങ്ങളുടെ ബ്ലോഗിന്റെ പേരും ഉള്‍പ്പെടുത്തുക.
7. ആദ്യം ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യം എന്ന നിലയിലായിരിക്കും ചിത്രങ്ങളുടെ ക്രമനമ്പര്‍ പ്രസിദ്ധീകരിക്കുന്നത്.
8. ഒരു വ്യക്തിയുടെ ഒരു ചിത്രം മാത്രമേ പരിഗണിക്കുകയുള്ളൂ.
9. വായനക്കാർ തങ്ങളുടെ ഇഷ്ട ചിത്രങ്ങള്‍
ഒന്നാം സ്ഥാനം -Entry No:
രണ്ടാം സ്ഥാനം -Entry No:
മൂന്നാം സ്ഥാനം -Entry No:
എന്ന ക്രമത്തില്‍ കമന്റായി രേഖപ്പെടുത്താവുന്നതാണ്,ഇതിലേയ്ക്ക് അനോണിമസ് കമന്റുകള്‍ പരിഗണിക്കുന്നതല്ല,ജഡ്ജസ് കമന്റ് ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വരെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും.(പോള്‍ ഗാഡ്ജറ്റ് ഉണ്ടായിരിക്കുന്നതല്ല.)
10.ജഡ്ജസ് ഗ്രേഡിങ്ങ് താഴെ പറയുന്ന പ്രകാരത്തിലായിരിക്കും,
Grade A+ : 90-100 marks
Grade A : 80-89 marks
Grade B : 70 - 79 marks
Grade C : 55 - 69 marks
Grade D : below 55 marks
Grade A : 80-89 marks
Grade B : 70 - 79 marks
Grade C : 55 - 69 marks
Grade D : below 55 marks
മല്‍സര വിഷയവുമായി ചിത്രത്തിനുള്ള താദാത്മ്യം, ക്രിയേറ്റിവിറ്റി എന്നിവയ്ക്കാണ് കൂടുതല്‍ വെയിറ്റേജ് ലഭിക്കുന്നത് കൂടാതെ കമ്പോസിഷന്‍ ,ലൈറ്റിങ്ങ് , ഫോക്കസ്/ഷാര്‍പ്പ്നെസ്സ് മുതലായ ടെക്നിക്കല്‍ കാര്യങ്ങള്‍ , പോസ്റ്റ് പ്രൊസസ്സിങ്ങ് ഇതെല്ലാം മാര്‍ക്ക് തീരുമാനിക്കുന്നതില്‍ ജഡ്ജസ് കണക്കിലെടുക്കുന്നതാണ്
11. ഓരോചിത്രങ്ങളേയും പറ്റി ജഡ്ജ് അദ്ദേഹത്തിന്റെ അഭിപ്രായം ചെറിയ ഒരു കുറിപ്പായി രേഖപ്പെടുത്തുന്നതായിരിക്കും. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നതും ജഡ്ജ് ചെയ്യുന്നത് ഒരു പാനല്‍ അല്ല മറിച്ച് ഒരു വ്യക്തിയാണെന്നതും കണക്കിലെടുത്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ആ അഭിപ്രായങ്ങളെ കണക്കിലെടുക്കുക.
12. ഇതൊരു സൌഹൃദ മത്സരമായതിനാല്‍ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
13. ചിത്രങ്ങള്‍ അയക്കേണ്ട വിലാസം mlphotoentries@gmail.com (ഈ ഐഡിയിലേക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമേ മല്‍സരത്തിന് പരിഗണിക്കുകയുള്ളൂ.)
ഇത്തവണത്തെ മല്‍സരത്തിനുള്ള എന്‍ട്രികള്‍ ലഭിക്കേണ്ട അവസാനതിയതി സെപ്റ്റംബർ 18, 2011
മല്‍സരത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ " ബിന്ദു കെ പി "
ആശംസകളോടെ,
4 comments:
:-(
നോക്കാം...
രണ്ടു ചിത്രങ്ങള്‍ ഒരുമിച്ചു വെച്ച് ഒരു ചിത്രം ആക്കി അയക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ??
ഹം.... ഞാൻ മൂന്നാർ കണ്ടിട്ടുള്ളതാ.... സാരമില്ല. ഒന്നു കൂടി കണ്ടു കളയാം...:-) ;-)
Post a Comment