ഫോട്ടോഗ്രാഫി മത്സരത്തിനൊരു സമ്മാനം

കൂട്ടുകാരേ,

ഈ വരുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്ത് വിജയിയാകുന്ന ഫോട്ടോഗ്രാഫറെ കാത്ത് ഒരു രസികൻ സമ്മാനം !   ഒരു മൂന്നാർ യാത്ര.   വിഷയം അറിയാമല്ലോ -  "Life situation - colourful or colourless" . മലയാളം ബ്ലോഗിലെ പ്രശസ്തഫോട്ടോഗ്രാഫർ പുണ്യാളനാണ് ജഡ്ജ്.  വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്കൂ. 

വിശദവിവരങ്ങൾ ദേ  കേട്ടോളൂ.. 

ഈ മത്സരത്തിൽ വിജയിയാകുന്നയാളെ കാത്തിരിക്കുന്നത് :

  • മൂന്നാറിലെ ഒരു 3 സ്റ്റാർ ഹോട്ടലിൽ മൂന്നു പകലും രണ്ടു രാത്രിയും താമസിക്കുവാനുള്ള സൗകര്യം  (ബ്രേക്ക് ഫാസ്റ്റ് ഉൾപ്പടെ).  സ്പോൺസർ ചെയ്യുന്നത്  SNAPTEN
  • വിജയിയാകുന്നയാൾ വിവാഹിതൻ / വിവാഹിത യാണെങ്കിൽ പങ്കാളിയേയും ഒപ്പം കൊണ്ടുപോകാം. 
  • രണ്ടാം ദിവസം പുണ്യാളൻ സ്പോൺസർ ചെയ്യുന്ന ഡിന്നർ പുണ്യാളനോടൊപ്പം. 
  • ഹോട്ടൽ റൂമിന്റെ വാടക മാത്രമേ സമ്മാനമായി നൽകുകയുള്ളൂ. ബാക്കി ചെലവുകൾ വിജയിയാകുന്നയാൾ തന്നെ വഹിക്കേണ്ടതാണ്. 
  • ഈ സമ്മാനം 2012 മാർച്ച് 31 നു മുമ്പ്  ഉപയോഗിച്ചിരിക്കേണ്ടതാണ്. 
അപ്പോൾ എല്ലാവരും പങ്കെടൂക്കുക, ഈ അസുലഭ സമ്മാനം നേടുവാനായി  പരിശ്രമിക്കുക. 

-ആശംസകളോടെ
ഫോട്ടോക്ലബ് 

8 comments:

സൂപ്പര്‍ .......

ഇത് തകർത്തു

ഏതൊരു മാറ്റത്തിനും നീരസം കാണിക്കുന്ന ആളുകള്‍ കൂട്ടത്തിലുണ്ടാകും .
ഇതും സൌഹൃദ മത്സരം തന്നെ . വന്ന ഒരു ഓഫര്‍ കൈതട്ടിക്കളയാതെ പോയി പടം പിടി സോണി.
പടി കയറിവന്ന ഗണപതിയെ പുറം തിരിഞ്ഞു കാണിക്കാതെ ..

ഞാനും ഉണ്ട് മൂന്നാറിലേക്ക്....

Mammad kutty saarinu ethu sammanamanaavo vendathu. munkootti ariyichal adutha thavana mothalaaliyodu paranju tharappeduthaam.. vittu pidi annaa :)

koyakutty.
koyikkodu
(oppu)

ദ് സൂപ്പറയിട്ട്ണ്ട്‌ല്ലാ...

Post a Comment