നവംബർ 28 ഞായർ മുതൽ ഡിസംബർ 4 ശനി വരെ ഫോട്ടോബ്ലോഗുകൾ എന്ന വിഭാഗത്തിൽ മലയാളം ബ്ലോഗുകളീൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്.
വായനക്കാരുടെ ഇഷ്ടചിത്രം:
പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒരു ചിത്രം മാത്രം) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോൾ ഗാഡ്ജറ്റ് സൈഡ് ബാറിൽ ചേർത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.
Serial No.:1
ബ്ലോഗ്: പുലിപടങ്ങൾ
ഫോട്ടോഗ്രാഫർ : സമീർ
പ്രസിദ്ധീകരിച്ച തിയതി : November 28, 2010
സ്ലോഷട്ടർ സ്പീഡിൽ എടുത്ത ഈ ചിത്രം സാങ്കേതികമായ കാര്യങ്ങളിൽ നന്നായിട്ടുണ്ട്. അതേസമയം ഫോട്ടോഎടുക്കുവാൻ എടുത്ത ആംഗിൾ പാലത്തിന്റെ സിമ്മെട്രിയെ ഒരല്പം ബാധിച്ചിട്ടുണ്ട് (ഫ്രെയിമിന്റെ മുകൾഭാഗത്ത്) എന്നും സ്ക്രീനിംഗ് ടീം വിലയിരുത്തി.
Serial No.:2
ബ്ലോഗ്: The Third Eye
ഫോട്ടോഗ്രാഫർ : മനീഫ് മുഹമ്മദ്
പ്രസിദ്ധീകരിച്ച തിയതി : November 28, 2010
ബ്ലോഗ്: Fotoroots
ഫോട്ടോഗ്രാഫർ : ബിക്കി
പ്രസിദ്ധീകരിച്ച തിയതി : November 28, 2010
ചിത്രത്തിന്റെ ആംഗിൾ, പ്രതിഫലനം ഫ്രെയിമിൽ കൊണ്ടുവന്ന രീതി, നല്ല എക്സ്പോഷർ - ബ്ലൂഅവറിൽ എടുത്തിരിക്കുന്നതിനാൽ ആകാശത്തിന്റെ പ്രകാശവിന്യാസവും നന്നായിട്ടുണ്ട്.
Serial No. 3
ബ്ലോഗ്: Fotoroots
ഫോട്ടോഗ്രാഫർ : ബിക്കി
പ്രസിദ്ധീകരിച്ച തിയതി : November 28, 2010
നല്ല ഫ്രെയിം, നല്ല എക്സ്പോഷർ, സബ്ജക്റ്റ് പ്ലെയ്സ്‌മെന്റും നന്നായി. ചിത്രം മോഡലുകളെ ഇരുത്തി സെറ്റ് ചെയ്ത് എടുത്തതാണെങ്കിൽ അതിലെ പുരുഷനും സ്ത്രീമോഡൽ നോക്കുന്ന അതേ ദിശയിലേക്ക് തന്നെ നോക്കിയിരിക്കുന്നതുപോലെ ആയിരുന്നു ഇരുന്നതെങ്കിൽ ചിത്രത്തിന്റെ ഫീൽ കുറേക്കൂടിനന്നാവുമായിരുന്നു എന്നൊരു അഭിപ്രായവും ഒപ്പം ചേർക്കട്ടെ.
Serial No.: 4
ബ്ലോഗ്: Sides Images
ഫോട്ടോഗ്രാഫർ : Sids
പ്രസിദ്ധീകരിച്ച തിയതി : November 28, 2010
ചിത്രത്തിന്റെ ആംഗിൾ, ബായ്ക്ക്ഗ്രൌണ്ട് ലൈറ്റ് എന്നിവ ചിത്രത്തെ ആകർഷകമാക്കുന്നു എന്ന് സ്ക്രീനിംഗ് ടീം വിലയിരുത്തി.
Serial No.: 5A
Serial No.: 5A
ബ്ലോഗ്: Punya Bhoomy
ഫോട്ടോഗ്രാഫർ : പുണ്യാളൻ
പ്രസിദ്ധീകരിച്ച തിയതി : November 30, 2010
നല്ല സബ്ജക്റ്റ് പ്ലെയ്സ്മെന്റ്, ബ്ലാക്ക് ആന്റ് വൈറ്റ് നിറം നൽകുന്ന പഴമയുടെയും ആഢ്യത്തിന്റേയും ഫീൽ എന്നിവ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ഇതേ ഫോട്ടോഗ്രാഫറുടെ ഈ ചിത്രവും താഴെ നൽകിയിരിക്കുന്ന ചിത്രവും ഈ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായി സ്ക്രീനിംഗ് ടീം വിലയിരുത്തുന്നു.
Series No. 5B
Series No. 5B
Serial No. 7
ബ്ലോഗ് : ഗ്രേകാർഡ്
ഫോട്ടോഗ്രാഫർ : യൂസുഫ് ഷാലി
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 1. 2010
ഈ ചിത്രത്തിന്റെ എക്സ്പോഷർ, ഡൈനാമിക് റേഞ്ച്, കമ്പോസിഷൻ എന്നിവയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ബോട്ടിന്റെ നിഴലിന്റെ മുന്നറ്റം ഫ്രെയിമിൽ ഇല്ലാതെപോയത് ഒരു പോരായ്മയായി സ്ക്രീനിംഗ് ടീം അഭിപ്രായപ്പെടുന്നു.
Serial No. 8
ബ്ലോഗ്: Life on Lens
ഫോട്ടോഗ്രാഫർ : Nisham Abdulmanaf
പ്രസിദ്ധീകരിച്ച തിയതി : December 4, 2010
നല്ല ഒരു ഫയർവർക്സ് ചിത്രം. നല്ല എക്സ്പോഷർ, സിറ്റിസ്കേപ്പ് കൂടി ഫ്രെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു.
Viewer's Choice - Week 19
നവംബർ 21 - 27 വരെയുള്ള ആഴ്ചയിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല ചിത്രമായി വായനക്കാർ തെരഞ്ഞെടുത്ത ചിത്രം.
നവംബർ 21 - 27 വരെയുള്ള ആഴ്ചയിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല ചിത്രമായി വായനക്കാർ തെരഞ്ഞെടുത്ത ചിത്രം.
3 comments:
എല്ലാ പടങളും നന്നായിട്ടുണ്ട്.......... പടം #3 കൂടുതല്‍ ഇഷ്ട്റ്റപ്പെട്ടു........!!
എല്ലാം നല്ല ചിത്രങൾ!
:)
Post a Comment