"ലൈഫ്" - ആറു ദിവസങ്ങൾ കൂടി മാത്രം !

സുഹൃത്തുക്കളേ,

ഫോട്ടോക്ലബ് സംഘടിപ്പിക്കുന്ന ഈ മാസത്തെ ഫോട്ടോഗ്രാഫി മത്സരത്തിന്റെ എൻട്രികൾ ലഭിക്കേണ്ട അവസാന  തീയതി സെപ്റ്റംബർ 18 ആണ്.

മത്സരവിഷയം : "Life situation - colourful or colourless" 
ജഡ്‌ജ് : പുണ്യാളൻ

സമ്മാനം :  വിജയിയാകുന്ന ഫോട്ടോഗ്രാഫറെ കാത്ത് ഒരു രസികൻ സമ്മാനം !   ഒരു മൂന്നാർ യാത്ര.    


  • മൂന്നാറിലെ ഒരു 3 സ്റ്റാർ ഹോട്ടലിൽ മൂന്നു പകലും രണ്ടു രാത്രിയും താമസിക്കുവാനുള്ള സൗകര്യം  (ബ്രേക്ക് ഫാസ്റ്റ് ഉൾപ്പടെ).  സ്പോൺസർ ചെയ്യുന്നത്  SNAPTEN
  • വിജയിയാകുന്നയാൾ വിവാഹിതൻ / വിവാഹിത യാണെങ്കിൽ പങ്കാളിയേയും ഒപ്പം കൊണ്ടുപോകാം. 
  • രണ്ടാം ദിവസം പുണ്യാളൻ സ്പോൺസർ ചെയ്യുന്ന ഡിന്നർ പുണ്യാളനോടൊപ്പം. 
  • ഹോട്ടൽ റൂമിന്റെ വാടക മാത്രമേ സമ്മാനമായി നൽകുകയുള്ളൂ. ബാക്കി ചെലവുകൾ വിജയിയാകുന്നയാൾ തന്നെ വഹിക്കേണ്ടതാണ്. 
  • ഈ സമ്മാനം 2012 മാർച്ച് 31 നു മുമ്പ്  ഉപയോഗിച്ചിരിക്കേണ്ടതാണ്. 

എൻട്രികൾ സ്വീകരിക്കുന്നത് ഇനി ആറു ദിവസങ്ങൾ കൂടി മാത്രം. 

-ആശംസകളോടെ
ഫോട്ടോക്ലബ് 

2 comments:

ഞാനത് മറന്നിരിക്കായിരുന്നു ....
ഇപ്പോത്തന്നെ അയചെക്കാം .... :)

എന്തായി.... റിസള്‍ട്ട് ....?

Post a Comment