This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Cute Clicks- August 21 - 27, 2011

ഓഗസ്റ്റ്‌ 21 മുതല്‍ ഓഗസ്റ്റ്‌ 27 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.  

ഇവയോടൊപ്പം നിങ്ങൾക്ക് ഇഷ്ടമായ കഴിഞ്ഞ ആഴ്ചയിലെ ചിത്രങ്ങളും ഇവിടെ പങ്കുവയ്ക്കാം, കമന്റുകളോടൊപ്പം. 

എല്ലാ കൂട്ടുകാർക്കും സന്തോഷം നിറഞ്ഞ ഈദ് ആശംസകൾ. 

- NIKCANOS

Photo 01


ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 23

മനോഹരമായ മറ്റൊരു പുണ്യാളചിത്രം  . ലീഡിങ്ങ് ലൈനുകളോട് കൂടിയ നല്ല ഒരു കോമ്പോസിഷനൊപ്പം Available lights ന്റെ സമര്‍ത്ഥമായ ഉപയോഗം. മഞ്ഞുമൂടിയ ആ വഴിയിലൂടെയുള്ള യാത്രയുടെ സുഖവും ഏകാന്തതയും മഞ്ഞിന്റെ തണുപ്പും ഈ ചിത്രം കാഴ്ച്ചക്കാരന് നല്‍‌കുന്നു.

Photo 02


ഫോട്ടോഗ്രാഫര്‍ : സുനില്‍ വാര്യര്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 21

നല്ല എക്സ്പോഷര്‍, കമ്പോസിങ്ങ്. ഡെപ്ത് ഓഫ്‌ ഫീല്‍ഡിന്റെ ശരിയായ ഉപയോഗം. കൃത്യമായ ടൈമിംഗും,  വെളിച്ചവും സാച്യുറേഷനും ഈ ആക്ഷന്‍ ചിത്രത്തെ മികവുറ്റതാക്കുന്നു. ഒപ്പം പോസ്റ്റ്‌ പ്രോസിങ്ങും നന്നായിട്ടുണ്ട്.

Photo 03


ഫോട്ടോഗ്രാഫര്‍ : സജി ആന്‍റണി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 24

കഥപറയുന്ന ചിത്രം. നല്ല കമ്പോസിഷന്‍‌, Low angle shot, ബ്ലാക്ക്‌ & വൈറ്റ് ടോണ്‍ എന്നിവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ചിത്രത്തിന്റെ ഫോർഗ്രൗണ്ടിലെ നായ   ഫ്രെയിമിന്റെ ഡെപ്ത് മനസ്സിലാക്കുവാനും സഹായിക്കുന്നു.

Photo 04


ഫോട്ടോഗ്രാഫര്‍ : വിമല്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 22

Riverside Fables എന്ന തലക്കെട്ടില്‍ വന്ന നലുചിത്രങ്ങളും നന്നായിട്ടുണ്ട്. ഫ്രെയിമിലെ എലമെന്റുകളെ ഫലപ്രദമായ ഉപയോഗം നല്ല പോസ്റ്റ്‌ പ്രോസസിംങ്ങ് എന്നിവയിലൂടെ ചിത്രത്തിന്റെ മൂഡ്‌ കാഴ്ചക്കാരനിലെത്തിക്കാന്‍ ഫോട്ടോഗ്രാഫര്‍‌ക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ മൊത്തമായ എക്സ്പോഷർ അല്പം കൂടി കറക്റ്റ് ചെയ്യാമായിരുന്നു എന്നു തോന്നുന്നു. നിഴലുകളുടെ ഇല്ലായ്മ ഒരു "ഫ്ലാറ്റായ" ഫീൽ നൽകുന്നുണ്ട്. 

Photo 05


ഫോട്ടോഗ്രാഫര്‍ : സജീവ്‌ വസദിനി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 27

കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കാഴ്ചക്കാരനെ അനായാസമായി കൂട്ടികൊണ്ടുപോകുന്നു ഈ ചിത്രം. ഇരുളിന്റെയും വെളിച്ചത്തിന്റെയും മനോഹരമായ വിന്യാസം ചിത്രത്തിൽ കാണാം.  നല്ല കമ്പോസിഷന്‍‌. നല്ല എക്സ്പോഷര്‍‌ സെറ്റിംഗുകൾ എന്നിവ പ്രത്യേകതകളായി തോന്നി. ഫാസ്റ്റ് ഷട്ടർ സ്പീഡ്  വെള്ളത്തുള്ളികളെ ഫ്രീസ്  ചെയ്യാനും സഹായിച്ചിരിക്കുന്നു.

Photo 06


ഫോട്ടോഗ്രാഫര്‍ : ഷാജി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 23

ഭംഗിയുള്ള ഒരു ലാന്‍ഡ്‌സ്കേപ്പ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നല്ല കമ്പോസിഷന്‍‌, എക്സ്പോഷര്‍‌, നിറങ്ങള്‍‌.

Photo 07


ഫോട്ടോഗ്രാഫര്‍ : ദിപിന്‍ സോമന്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 21

കമ്പോസിങ്ങും ചിത്രത്തിലെ ആക്ഷനും ചിത്രമെടുത്ത ടൈമിംഗും നന്നായിട്ടുണ്ട്.

പരിചയം

Chase Jarvis

Reebook, Apple, Pepsi, Nikon, McDonalds, Microsoft തുടങ്ങിയ ലോകോത്തര ബ്രണ്ടുകളുടെ ഔദ്യോഗിക ഫോട്ടോഗ്രാഫരാണ് Chase Jarvis. അതുകൊണ്ടു തന്നെ പരസ്യങ്ങളിലൂടെയും മറ്റും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാത്തവര്‍ വളരെ വിരളമായിരിക്കും.




Check out Chase Jarvis web site, Blog and be sure to follow him on Twitter at @chasejarvis.




ഫോട്ടോഗ്രാഫി മത്സരത്തിനൊരു സമ്മാനം

കൂട്ടുകാരേ,

ഈ വരുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്ത് വിജയിയാകുന്ന ഫോട്ടോഗ്രാഫറെ കാത്ത് ഒരു രസികൻ സമ്മാനം !   ഒരു മൂന്നാർ യാത്ര.   വിഷയം അറിയാമല്ലോ -  "Life situation - colourful or colourless" . മലയാളം ബ്ലോഗിലെ പ്രശസ്തഫോട്ടോഗ്രാഫർ പുണ്യാളനാണ് ജഡ്ജ്.  വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്കൂ. 

വിശദവിവരങ്ങൾ ദേ  കേട്ടോളൂ.. 

ഈ മത്സരത്തിൽ വിജയിയാകുന്നയാളെ കാത്തിരിക്കുന്നത് :

  • മൂന്നാറിലെ ഒരു 3 സ്റ്റാർ ഹോട്ടലിൽ മൂന്നു പകലും രണ്ടു രാത്രിയും താമസിക്കുവാനുള്ള സൗകര്യം  (ബ്രേക്ക് ഫാസ്റ്റ് ഉൾപ്പടെ).  സ്പോൺസർ ചെയ്യുന്നത്  SNAPTEN
  • വിജയിയാകുന്നയാൾ വിവാഹിതൻ / വിവാഹിത യാണെങ്കിൽ പങ്കാളിയേയും ഒപ്പം കൊണ്ടുപോകാം. 
  • രണ്ടാം ദിവസം പുണ്യാളൻ സ്പോൺസർ ചെയ്യുന്ന ഡിന്നർ പുണ്യാളനോടൊപ്പം. 
  • ഹോട്ടൽ റൂമിന്റെ വാടക മാത്രമേ സമ്മാനമായി നൽകുകയുള്ളൂ. ബാക്കി ചെലവുകൾ വിജയിയാകുന്നയാൾ തന്നെ വഹിക്കേണ്ടതാണ്. 
  • ഈ സമ്മാനം 2012 മാർച്ച് 31 നു മുമ്പ്  ഉപയോഗിച്ചിരിക്കേണ്ടതാണ്. 
അപ്പോൾ എല്ലാവരും പങ്കെടൂക്കുക, ഈ അസുലഭ സമ്മാനം നേടുവാനായി  പരിശ്രമിക്കുക. 

-ആശംസകളോടെ
ഫോട്ടോക്ലബ് 

Cute Clicks- August 14 - 20, 2011

ഓഗസ്റ്റ്‌ 14 മുതല്‍ ഓഗസ്റ്റ്‌ 20 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍  ഞങ്ങള്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. ഈ ആഴ്ച്മുതല്‍ പ്രശസ്തരായ ഓരോ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെബില്‍ നിന്ന് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയും ചെയ്യുന്നു.

- NIKCANOS


Photo 01


ഫോട്ടോഗ്രാഫര്‍ : പകല്‍കിനാവന്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 18

നല്ല ഒരു ചിത്രം, എത്താതെ പോകുന്ന ദൂരങ്ങളിലേക്ക് പറന്നുയരുന്ന പക്ഷികൂട്ടവും അതിലെ ഒരു ബിന്ദുവേന്നോണം സൈകിള്‍യാത്രകാരനും വ്യത്യസ്തമായ ഫീല്‍ നല്‍കുന്ന പോസ്റ്റ്‌ പ്രോസസിംഗ് ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍.  ചിത്രത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ടോണ്‍ ആണിതിനെ ക്യാച്ചിംഗ് ആക്കുന്നത്.  മുകളിലുള്ള കറുപ്പു നിറത്തിലെ കിളികളുടെ റിഫ്ലക്ഷന്‍ മാതിരിയുള്ള വെളുത്ത കിളികൾ ഒരു ബോണസ് പോയിന്റ് ആണ്.

Photo 02


ഫോട്ടോഗ്രാഫര്‍ : യൂസഫ് ഷാലി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 18

ഒരു സൊറകൂട്ടത്തിന്റെ മൂഡ് ഭംഗിയായി കാണികളിലേക്ക് എത്തിക്കുവാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അലക്ഷ്യമായി കിടക്കുന്ന, മുറിയിലെ പല വസ്തുക്കളും ഫ്രെയിമില്‍ നല്ല ബാലന്‍സില്‍ വന്നിട്ടുണ്ട്.  ബാക്ക് ലിറ്റായ ഈ സബ്ജക്റ്റുകളെ  നന്നായി എക്സ്‌പോസ് ചെയ്യുന്നതില്‍ ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചീട്ടുണ്ട്.  നല്ല പോസ്റ്റ്‌ പ്രോസസിംഗ്.

Photo 03


ഫോട്ടോഗ്രാഫര്‍ : ബിക്കി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 18

മനോഹരമായ ഒരു Bird's-eye view ഫോട്ടോ. ചിത്രം നല്ലവണ്ണം ആസ്വദിക്കാന്‍ ക്ലിക് ചെയ്ത് വലുതാക്കി കാണുക.  ചിത്രം എടുത്തിരിക്കുന്ന ആംഗിള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്.  അപ്പോള്‍ പറ്റുമായിരുന്നെങ്കില്‍ ഫ്രെയിമിന്റെ വലതുവശത്ത് മുകള്‍ ഭാഗം ഇടതുവശവുമായി ബാലന്‍സ് ചെയ്യുന്ന രീതിയില്‍ കമ്പോസ് ചെയ്യാമായിരുന്നു.  ഒഴുകുപ്പോകുന്ന വെള്ളത്തിലെ നുരകള്‍ ഒരു ലീഡിംഗ് ലൈനായി നല്ലവണ്ണം പ്രവര്‍ത്തിക്കുന്നു. ബിക്കിയോട്  ഒരു നിര്‍ദേശം,  ബ്ലോഗില്‍   ചിത്രങ്ങള്‍ക്ക്  പ്രസിദ്ധീകരിക്കുന്ന ഫീല്‍ഡിനു 800 പിക്സലെങ്കിലും വീതി ഉണ്ടായാല്‍ നന്നായിരിക്കും.

Photo 04


ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 17

നല്ല എക്സ്പോഷര്‍, ലൈറ്റിംഗ്, കമ്പോസിഷനുമാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.   വലതുവശത്തെ കണ്ണില്‍ കൂടി കുറച് ലൈറ്റ് (Catch light) ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. പകരം ഫോട്ടോഗ്രാഫര്‍ ക്യാമറ അല്പം താഴ്ത്തുകയോ, മോഡല്‍ തല ഒരല്പം ഉയര്‍ത്തുകയോ ചെയ്തിരുന്നുവെങ്കില്‍ കണ്ണുകള്‍ രണ്ടൂം കുറേക്കൂടി വ്യക്തമാകുമായിരുന്നില്ലേ?

Photo 05


ഫോട്ടോഗ്രാഫര്‍ : പ്രതാപ്‌ ജൊസഫ്
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 18

ചിത്രം ഫ്രെയിം ചെയ്ത രീതി ആണ് പ്ലസ് പോയിന്റ്.  എക്സ്‌പോഷര്‍ കൃത്യമാണ്.  ടെക്നിക്കലി പെര്‍ഫെക്റ്റ് എന്ന് അഭിപ്രായമില്ല. ഇലയുടെ ഇടതു ഭാഗത്തെ തണ്ടില്‍ എന്തോ ഒരു കൃത്രിമത്വം തോന്നി.

Photo 06


ഫോട്ടോഗ്രാഫര്‍ : വിനയന്‍
പ്രസിദ്ധീകരിച്ച തീയതി : ആഗസ്റ്റ് 16

Bloomed out കുറച് Out of Focus കൂടിയാണ് എന്നാലും മനോഹരമായ നിറങ്ങള്‍, നല്ല കോമ്പോസിഷന്‍. ഓബ്‌ജക്റ്റ്  പ്ലേയ്സ് ചെയ്ത രീതി ഫ്രെയിം ബാലൻസ് കൊണ്ടൂവന്നിട്ടുണ്ട്.  വെളുത്ത  പൂവിനെ സ്പോട്ട് മീറ്ററീംഗ് ചെയ്തിരുന്നെങ്കില്‍ ബാക്ക് ഗ്രൗണ്ട് കുറേക്കൂടീ  അണ്ടര്‍ എക്‌പ്ോസ് ആവുമായിരുന്നു എന്നു തോന്നി. അങ്ങനെയെങ്കില്‍ പൂവുകള്‍ കുറേക്കൂടീ ഡോമിനന്റ് ആക്കാമായിരുന്നു.

Photo 07


ഫോട്ടോഗ്രാഫര്‍ : ഹരി
പ്രസിദ്ധീകരിച്ച തീയതി : ആഗസ്റ്റ് 17

ആകാശവും മേഘങ്ങളെ മുട്ടിയുരുമ്മിനില്‍ക്കുന്ന മലനിരകളും പച്ചപ്പും നന്നായി ഈ പനോരമ ചിത്രത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു ഫോട്ടോഗ്രാഫര്‍. ചിത്രത്തിന്റെ ഇടതു വശത്തെ പാറ കുറച് ഡിസ്ട്രാക്ടിംഗ് ആയിതോന്നി. ഒരുപക്ഷെ കുറച് വലതുവശത്തേക്ക് മാറി ക്ളിക്കിയിരുന്നെങ്കില്‍ പാറ ഒഴിവാകുകയും വഴിയുടെ മറഞ്ഞ ഭാഗങ്ങള്‍ ഫ്രെയിമില്‍ ഉള്പെടുമായിരുന്നു (സാഹചര്യം ഹരിക്കെ അറിയൂ)

പരിചയം

Jason Wallis

മനോഹരങ്ങളായ Environmental portraits ചിത്രങ്ങളുടെ സൃഷ്ടാവാണ് ബര്‍മിങ്ഹാം-അലബാമകാരനായ Jason Wallis Environmental portraits ചിത്രങ്ങള്‍ക്കൊപ്പം Editorial, Advertising മേഖലയിലും പ്രശസ്തനാണ് Jason.



Check out Jason Wallis's web site, Blog and be sure to follow him on Twitter at @jasonwallis.  

ഫോട്ടോഗ്രാഫി മത്സരം - 6 "Life situation"


കൂട്ടുകാരേ,

ഈ മാസത്തെ ഫോട്ടോഗ്രാഫി സൗഹൃദ മത്സരത്തിനായുള്ള വിഷയം "Life situation - colourful or colourless" എന്നതാണ്. 


ഒരു ലൈഫ് സിറ്റുവേഷൻ ചിത്രീകരിക്കുന്ന ഏതുവിധത്തിലുള്ള ചിത്രവും മത്സരത്തിനായി അയക്കാം. ബ്ലോഗുകളിലോ മറ്റ് സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലോ നിങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള   ചിത്രങ്ങളും അയക്കാവുന്നതാണ് - ചിത്രങ്ങൾ സ്വന്തമായി എടുത്തവയാവണം എന്നുമാത്രം!  


ഈ മത്സരത്തിന്റെ ജഡ്ജ് മലയാളം ബ്ലോഗിലെ പ്രശസ്തനായ ഫോട്ടോഗ്രാഫർ പുണ്യാളൻ ആയിരിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18, 2011.  


പങ്കെടുത്ത് വിജയിയാകുന്ന ഫോട്ടോഗ്രാഫറെ കാത്ത് ഒരു രസികൻ സമ്മാനം !   ഒരു മൂന്നാർ യാത്ര.   
  • മൂന്നാറിലെ ഒരു 3 സ്റ്റാർ ഹോട്ടലിൽ മൂന്നു പകലും രണ്ടു രാത്രിയും താമസിക്കുവാനുള്ള സൗകര്യം  (ബ്രേക്ക് ഫാസ്റ്റ് ഉൾപ്പടെ).  സ്പോൺസർ ചെയ്യുന്നത്  SNAPTEN
  • വിജയിയാകുന്നയാൾ വിവാഹിതൻ / വിവാഹിത യാണെങ്കിൽ പങ്കാളിയേയും ഒപ്പം കൊണ്ടുപോകാം. 
  • രണ്ടാം ദിവസം പുണ്യാളൻ സ്പോൺസർ ചെയ്യുന്ന ഡിന്നർ പുണ്യാളനോടൊപ്പം. 
  • ഹോട്ടൽ റൂമിന്റെ വാടക മാത്രമേ സമ്മാനമായി നൽകുകയുള്ളൂ. ബാക്കി ചെലവുകൾ വിജയിയാകുന്നയാൾ തന്നെ വഹിക്കേണ്ടതാണ്. 
  • ഈ സമ്മാനം 2012 മാർച്ച് 31 നു മുമ്പ്  ഉപയോഗിച്ചിരിക്കേണ്ടതാണ്. 



ഈ വിഷയം ആസ്പദമാക്കി ചിത്രങ്ങൾ എടുക്കുമ്പോൾ  സഹായകമായേക്കാവുന്ന ചില കാര്യങ്ങൾ ഇനി പറയുന്നു.


1. colourful photos : They depict  love, togetherness , rich, friendly, celebration , victory, romance, reaching destination etc. vibrant colors rich in primary colors, posture of subject or subjects inducing the mood, facial expressions, colortones, and contrast.  please be carefull about the above aspects to convey the exact mood you intend

വർണ്ണപ്പകിട്ടാർന്ന ലൈഫ് സിറ്റുവേഷനുകൾ മുകളിൽ സൂചിപ്പിച്ച love, togetherness , rich, friendly, celebration ,  victory, romance,  reaching destination തുടങ്ങിയ കാര്യങ്ങൾ ചിത്രീകരിക്കാൻ അനുയോജ്യമാണ്. ചിത്രത്തിലെ പ്രാഥമിക നിറങ്ങൾ എത്രത്തോളം ഈ പറഞ്ഞ വിഷയങ്ങളെ കാഴ്ചക്കാരനിലേക്ക് സംവദിപ്പിക്കുന്നുണ്ട് എന്നതും, നിങ്ങൾ ഉദേശിച്ച മൂഡ് ഈ നിറങ്ങളുടെ സഹായത്തോടെ ചിത്രത്തിൽ കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ടോ എന്നതും ശ്രദ്ധിക്കുക. മോഡലുകൾ ഉള്ള ചിത്രമാണെങ്കിൽ അവരുടെ മുഖഭാവങ്ങൾ, കളർ ടോണുകൾ, അവരുടെ പൊസിഷനുകൾ തുടങ്ങിയവയൊക്കെ ഇത്തരം ചിത്രങ്ങളെ നന്നായി സ്വാധിനിക്കും. 


2. colourless photos -  Black and white or monotone.  This type of photos are suitable for depicting being alone, sepration, meloncholy, proverty, departure, accident, tears, disappointment, helplessness..etc

colorless:  less saturated earthy colors, luminosity, colortone, saturation , less clarity except portraits, negative body poster if people are used as models. less lighted more areas normally enhance negative mood. 

 നിറമില്ലാത്ത ചിത്രങ്ങൾ സന്തോഷകരമല്ലാത്ത മൂഡുകളെയും സാഹചര്യങ്ങളേയും പ്രതിനിധീകരിക്കുന്നു - ദാരിദ്യം, വേർപാട്, വിരഹം, ദുഃഖം, നിരാശ, നിസഹായവസ്ഥ, ഏകാന്തത തുടങ്ങിയവയൊക്കെ ഈ രീതിയിൽ ചിത്രീകരിക്കാം. ചിത്രത്തിലെ വെളിച്ച വിന്യാസവും, മോഡലുകൾ ഉണ്ടെങ്കിൽ അവരുടെ പൊസിഷനുകളും ഈ  മൂഡുകളെ നന്നായി കാഴ്ചക്കാരനിൽ എത്തിക്കുവാൻ സഹായിക്കും.  luminosity, colour tone, less saturation എന്നികാര്യങ്ങൾ ശ്രദ്ധിക്കുക. 

ഫോട്ടോഗ്രാഫിയിൽ നിശ്ചിതമായ നിയമങ്ങൾ ഇല്ല, ടിപ്പുകൾ മാത്രമേ ഉള്ളൂ  എന്നതിനാൽ, ഇവിടെ പറഞ്ഞ കളർഫുൾ / കളർലെസ് കാര്യങ്ങൾ പൊതുവായ കാര്യങ്ങൾ മാത്രമാണ്. ബ്ലാക്ക് ആന്റ് വൈറ്റിൽ റൊമാൻസ് ചിത്രീകരിക്കാൻ പാടീല്ലെന്നോ, കളർ ചിത്രമായി നെഗറ്റീവ് മൂഡുകളെ അവതരിപ്പിച്ചാൽ അത് ശരിയാവുകയില്ല എന്നോ ഇതിനർത്ഥമില്ല. 

മത്സരത്തിന്റെ പൊതു നിബന്ധനകൾ: 


1. ബ്ലോഗില്‍‌ അല്ലെങ്കില്‍‌ മറ്റ് സോഷ്യല്‍‌ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍‌ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ഇത്തവണ സ്വീകരിക്കുന്നതാണ്.

2. ഫോട്ടോകളില്‍ വാട്ടര്‍മാര്‍ക്കുകളോ ബോര്‍‌ഡറുകളോ ഉണ്ടാവരുത്.

3. ചിത്രങ്ങളുടെ സൈസ് ലാന്റ്സ്കേപ്പ് ഫോർമാറ്റിലാണെങ്കിൽ‌ കുറഞ്ഞത് 1200 പിക്സൽസ് വീതി, പോർട്രൈറ്റ് ഫോർമാറ്റിലാണെങ്കിൽ‌ കുറഞ്ഞത് 800 പിക്സല്‍സ് വീതി എങ്കിലും ഉണ്ടായിരിക്കണം.

4. ഒറീജിനല്‍‌ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള റീടച്ചിങ്ങ് ചെയ്ത ചിത്രങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല.(പശ്ചാത്തലത്തിലുള്ള തീരെ ചെറിയ ഡിസ്റ്റ്റാക്ഷന്‍സ് ഒഴിവാക്കുന്നതിനും മറ്റും കുറഞ്ഞ രീതിയിലുള്ള റിടച്ചിങ്ങ് അനുവദനീയമാണെങ്കിലും ചിത്രത്തിനെ ആകമാനം മാറ്റുന്ന രീതിയില്‍ ബ്രഷ് ടൂള്‍‌ ഉപയോഗിച്ച് ബാഗ്രൗണ്ട് കറുപ്പിക്കുക, ക്ലോണിങ്ങ് / ലെയര്‍മാസ്ക് മുതലായ രീതികളിലൂടെ ഒറിജിനലായി ഇല്ലാത്ത വസ്തുക്കളെ കൂട്ടിച്ചേര്‍‌ക്കുക ഇവയെല്ലാം തീര്‍ച്ചയായും ഒഴിവാക്കുക.മല്‍സര വിഷയങ്ങള്‍ക്കനുയോജ്യമായി നിറങ്ങളെ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും വിഷയം വളരെ ശ്രദ്ധാപൂര്‍‌വ്വം പഠിച്ചതിനു ശേഷം മാത്രം ഒരു തീരുമാനത്തിലെത്തുക.ഉദാഹരണത്തിന്‌ നിറങ്ങള്‍ വിഷയമായിട്ടുള്ള മല്‍സരത്തില്‍‌ ചിത്രത്തിലെ നിറങ്ങളെ മാറ്റിമറിക്കുന്നത് നിങ്ങളെ അയോഗ്യരാക്കിയേക്കാം )

5. വിഷയവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല.

6. മല്‍സരചിത്രം അയക്കുന്ന ഇ-മെയിലില്‍ നിങ്ങളുടെ പേരും, നിങ്ങളുടെ ബ്ലോഗിന്റെ പേരും ഉള്‍പ്പെടുത്തുക.

7. ആദ്യം ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യം എന്ന നിലയിലായിരിക്കും ചിത്രങ്ങളുടെ ക്രമനമ്പര്‍‌ പ്രസിദ്ധീകരിക്കുന്നത്.

8. ഒരു വ്യക്തിയുടെ ഒരു ചിത്രം മാത്രമേ പരിഗണിക്കുകയുള്ളൂ.

9.  വായനക്കാർ തങ്ങളുടെ ഇഷ്ട ചിത്രങ്ങള്‍‌
ഒന്നാം സ്ഥാനം -Entry No:
രണ്ടാം സ്ഥാനം -Entry No:
മൂന്നാം സ്ഥാനം -Entry No:

എന്ന ക്രമത്തില്‍‌ കമന്റായി രേഖപ്പെടുത്താവുന്നതാണ്‌,ഇതിലേയ്ക്ക് അനോണിമസ് കമന്റുകള്‍ പരിഗണിക്കുന്നതല്ല,ജഡ്ജസ് കമന്റ് ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വരെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും.(പോള്‍ ഗാഡ്ജറ്റ് ഉണ്ടായിരിക്കുന്നതല്ല.)

10.ജഡ്ജസ് ഗ്രേഡിങ്ങ് താഴെ പറയുന്ന പ്രകാരത്തിലായിരിക്കും,

Grade A+   :  90-100 marks   
Grade A     :  80-89 marks    
Grade B     :  70 - 79 marks
Grade C     :  55 - 69 marks  

Grade D     :  below 55 marks 

മല്‍സര വിഷയവുമായി ചിത്രത്തിനുള്ള താദാത്മ്യം, ക്രിയേറ്റിവിറ്റി എന്നിവയ്ക്കാണ്‌ കൂടുതല്‍ വെയിറ്റേജ് ലഭിക്കുന്നത് കൂടാതെ കമ്പോസിഷന്‍ ,ലൈറ്റിങ്ങ് , ഫോക്കസ്/ഷാര്‍‌പ്പ്നെസ്സ് മുതലായ ടെക്നിക്കല്‍ കാര്യങ്ങള്‍‌ , പോസ്റ്റ് പ്രൊസസ്സിങ്ങ് ഇതെല്ലാം മാര്‍ക്ക് തീരുമാനിക്കുന്നതില്‍ ജഡ്ജസ് കണക്കിലെടുക്കുന്നതാണ്‌

11. ഓരോചിത്രങ്ങളേയും പറ്റി ജഡ്ജ് അദ്ദേഹത്തിന്റെ അഭിപ്രായം ചെറിയ ഒരു കുറിപ്പായി രേഖപ്പെടുത്തുന്നതായിരിക്കും. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നതും ജഡ്ജ് ചെയ്യുന്നത് ഒരു പാനല്‍‌ അല്ല മറിച്ച് ഒരു വ്യക്തിയാണെന്നതും കണക്കിലെടുത്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ആ അഭിപ്രായങ്ങളെ കണക്കിലെടുക്കുക.

12. ഇതൊരു സൌഹൃദ മത്സരമായതിനാല്‍ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.

13. ചിത്രങ്ങള്‍ അയക്കേണ്ട വിലാസം mlphotoentries@gmail.com (ഈ ഐഡിയിലേക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമേ മല്‍സരത്തിന് പരിഗണിക്കുകയുള്ളൂ.)

ഇത്തവണത്തെ മല്‍സരത്തിനുള്ള എന്‍‌ട്രികള്‍‌ ലഭിക്കേണ്ട അവസാനതിയതി സെപ്റ്റംബർ 18, 2011


മല്‍സരത്തിന്റെ കോ ഓര്‍‌ഡിനേറ്റര്‍‌ " ബിന്ദു കെ പി "

ആശംസകളോടെ,

ആഴ്‌ചയിലെ ശ്രദ്ധേയമായ ചിത്രങ്ങൾ - ഓഗസ്റ്റ് 7 - 13, 2011


ചങ്ങാതീസ്, 

ഫോട്ടോക്ലബ്ബിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവന്നിരുന്ന "ഈ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങൾ" എന്ന പംക്തി കുറച്ചു നാളായി മുടങ്ങിക്കിടക്കുകയായിരുന്നുവല്ലോ.  ആ പംക്തി വീണ്ടും നമ്മൾ തുടങ്ങുകയാണ്, ചെറിയൊരു വ്യത്യാസത്തോടുകൂടി. ഫോട്ടോക്ലബ്ബിന്റെ സ്ക്രീനിംഗ് ടീം ആയിരുന്നു ആദ്യം ഓരോ ആഴ്ചയിലേയും ചിത്രങ്ങളെ വിലയിരുത്തി ഏറ്റവും മെച്ചമായവ തെരഞ്ഞെടുത്തിരുന്നത്. സ്ക്രീനിംഗ് ടീമിലെ അംഗങ്ങൾ ലോകത്തിന്റെ പലഭാഗത്തിരിക്കുന്നതിനാലും അവർക്കോരോരുത്തർക്കും ചിത്രങ്ങളെപ്പറ്റി വിവിധ അഭിപ്രായങ്ങൾ ഉണ്ടാകാം എന്നതിനാലും  ഓരോ ആഴ്ചയിലേയും  ചിത്രങ്ങളോരോന്നും അവലോകനം ചെയ്ത് ഒരു അവസാന ലിസ്റ്റ് ഉണ്ടാക്കിയെടുക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്ന് പറയാതെതന്നെ അറീയാമല്ലോ. 

NIKCANOS എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന രണ്ടു ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരാണ് ഇനി മുതൽ ഈ പംക്തി കൈകാര്യം ചെയ്യുന്നത്. അവരുടെ സെലക്ഷനുകളൂം അഭിപ്രായങ്ങളും വിലയിരുത്തലുകളും ഇവിടെ അവതരിപ്പിക്കുന്നു; അവർ പറയുന്ന അഭിപ്രായങ്ങൾ തീർത്തും അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഒപ്പം കമന്റുകളിൽ കൂടി നിങ്ങൾക്കും അഭിപ്രായം പറയാം ഈ ചർച്ചയിൽ പങ്കുചേരാം. 

ഓഗസ്റ്റ്‌  07 മുതല്‍ ഓഗസ്റ്റ്‌ 13 വരെ യുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച്ശ്രദ്ധേയമായ ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. ഈ പംക്തിയിലെ ചര്‍ച്ചകളില്‍ എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യര്‍ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ കണ്ടുകൊണ്ട് ഫോട്ടോഗ്രാഫിയിലെ നല്ല കാര്യങ്ങള്‍ 
പഠിക്കുക എന്നതാണ് ഈ അവലോകനത്തിന്റെ ലക്‌ഷ്യം.


- ഫോട്ടോക്ലബ് ടീം.





Photo 01



http://yousefshali.blogspot.com/2011/08/balancing-act.html
യൂസഫ്‌ ഷാലി 
August 12, 2011


അപൂർവമായി കിട്ടാവുന്ന ഒരു ഷോട്ട്. കളർഫുൾ ആയ ചിത്രം, നല്ല കമ്പോസിഷൻ - ഇത്രയും കാര്യങ്ങളാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.   




Photo 02


http://www.stock-photo.in/2011/08/resident-evil.htmlPrasanth Iranikulam
August 09, 
2011
നല്ല ഷാർപ്പായ ഇമേജ്, ഡെപ്ത് ഓഫ് ഫീൽഡ് കണ്ട്രോൾ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത Bokah effect. നല്ല സബ്‌ജക്റ്റ് പ്ലേയ്സ് മെന്റ്, കമ്പോസിഷനും വളരെ നന്നായി.




Photo 03




Abdul Saleem
August 13, 2011
Colourful still life, creative placing and nice DOF ഇത്രയും കാര്യങ്ങൾ ഈ ചിത്രത്തിൽ ഇന്ററസ്റ്റിംഗ് ആയി തോന്നി. 

Photo 04



ഒരു കഥപറയുന്ന ചിത്രം.  സബ്‌ജക്റ്റ് പ്ലെയ്സ് മെന്റ് നന്നായിട്ടുണ്ട് , മൊത്തത്തിൽ കളർഫുൾ ആയ ചിത്രം. കാൻഡിഡ് ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ ഇവിടെ കാണാം. 

Photo 05

http://mizhiyina.blogspot.com/2011/08/second-class.htmlA.FaisalAugust 13, 2011

Public Awareness നു കൊടുത്ത സാധ്യതകളാണ് മറ്റെന്തിനേക്കാളുമേറേ ഈ ചിത്രത്തിന്റെ ഭംഗിയായി തോന്നിയത്. 

Photo 06


http://www.shijusbasheer.com/2011/08/blog-post.html  

പകല്‍കിനാവന്‍
August 07, 2011 

നല്ല ഒരു  night silhouette സീൻ. കമ്പോസിഷനും മനോഹരം.  കുറഞ്ഞ വെളിച്ചത്തിൽ ചിത്രീകരിക്കുവാൻ ബുദ്ധിമുട്ടുള്ള ഈ സീന നന്നായി ചിത്രീകരിച്ചിരിക്കുന്നു. 

Photo 07

http://neelavelicham.blogspot.com/2011/08/blog-post.html
Rakesh
August 8, 2011

ചിത്രീകരിക്കുവാൻ അല്പം ബുദ്ധിമുട്ടുള്ള സീൻ. കമ്പോസിഷൻ നന്നായിട്ടുണ്ട്. DOF ഉം നന്ന്.  തുമ്പിയുടെ നേരെ പിന്നിലുള്ള ഇല ഒഴിവാക്കാൻ പറ്റുമായിരുന്നെങ്കിൽ (ഇല്ല എന്നറീയാം !)  അല്പം കൂടി നന്നാകുമായിരുന്നു.  

ഫോട്ടോഗ്രാഫി മത്സരം (മഴക്കാലം) - മത്സരഫലം


സുഹൃത്തുക്കളേ,


കഴിഞ്ഞ മാസം  "മഴക്കാലം" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു. ജഡ്ജ് നന്ദകുമാർ  നൽകിയ കമന്റുകളും മാർക്കുകളും ഓരോ ചിത്രത്തിന്റെയും ഒപ്പം നൽകുന്നു. വിഷയവുമായുള്ള ചേർച്ചക്ക് 40 മാർക്കും, Composition, Creative Thinking, Technical perfection എന്നിവയ്ക്ക് 20 വീതം മാർക്കും - അങ്ങനെ ആകെ നൂറിൽ എത്ര എന്ന രീതിയിൽ മാർക്കിടുവാനാണ് ജഡ്‌ജിനോട് ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇനി വായിക്കാം. 


Grade A+   :  90-100 marks   
Grade A     :  80-89 marks    
Grade B     :  70 - 79 marks
Grade C     :  55 - 69 marks  


- ഫോട്ടോക്ലബ് ടീം. 




ഇരുപത്തിനാലു ചിത്രങ്ങള്‍ മത്സരത്തിനെത്തിയ ഈ സൌഹൃദമത്സരം വളരെ നല്ല ഒരു മത്സരാന്തരീക്ഷം ഉണ്ടാക്കിയിരുന്നു. ചിത്രങ്ങളുടെ താഴെയുള്ള ചെറുകുറിപ്പുകളില്‍ വിമര്‍ശനാഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് ക്രിയാത്മക അഭിപ്രായമാണെന്നും പോരായ്മകളെ ചൂണ്ടിക്കാണിച്ചതാണെന്നും മനസ്സിലാക്കുമെന്ന് കരുതട്ടെ. ഒരു മത്സരമായതുകൊണ്ട് തന്നിരിക്കുന്ന വിഷയത്തെയും ടെക്നിക്കല്‍ സംഗതികളെയും അടിസ്ഥാനപ്പെടുത്തിയാണ് ചിത്രങ്ങള്‍ വിമര്‍ശന വിധേയമാക്കിയിരിക്കുന്നത് അല്ലാതെ ചിത്രങ്ങള്‍ മോശം എന്നൊരു അഭിപ്രായത്തിലല്ല. മിനിമം നിലവാരത്തില്‍ നിന്നും താഴേക്കു പോയ വളരെക്കുറച്ചു ചിത്രങ്ങളേ ഉള്ളു, എങ്കിലും നല്ലൊരു ചിത്രത്തെ ഫ്രെയിമിലൊതുക്കാനോ കണ്ടെത്താനോ ഉള്ള ഫോട്ടോഗ്രാഫറുടെ കഠിന ശ്രമവും പരീക്ഷണവും പല ചിത്രങ്ങളിലും കാണാനാകുന്നില്ല എന്നതാണ് സങ്കടകരം. പല ചിത്രങ്ങളിലും നല്ലൊരു ഫ്രെയിം അതിന്റെ പരിസരങ്ങളിലുണ്ട് എന്ന് തോന്നിപ്പിക്കുന്നുണ്ട്, പക്ഷെ, സുരക്ഷിതമായൊരു സ്ഥാനത്തിരുന്നു ഒരു ചിത്രമെടുക്കുക എന്നതിലപ്പുറം പരീക്ഷണത്തില്‍ ഏര്‍പ്പെടാനോ റിസ്ക് എടൂക്കാനോ ഉള്ള ഫോട്ടോഗ്രാഫറുടെ ശ്രമം ചിലതില്‍ കണ്ടെത്താനായില്ല. ഒരു പക്ഷേ, ഇതിലെ ഓരോ ചിത്രവും ഒരു ഫോട്ടൊ എന്ന രീതിയില്‍ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുമെങ്കില്‍ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തിയേക്കാം പക്ഷെ വിഷയാധിഷ്ഠിതമായ ഒരു മത്സരത്തില്‍ വരുമ്പോള്‍ ചില നിബന്ധനകളിലും മറ്റും അവ ക്രിയാത്മക വിലയിരുത്തലുകളില്‍ വരുമ്പോള്‍ ഒന്നാം സ്ഥാനത്തു നിന്ന് പിന്തള്ളപ്പെട്ടുപോയേക്കാം. എന്നു കരുതി ചിത്രം മോശമാണെന്നല്ല. 

ബൂലോഗത്തെ ഈ സൌഹൃദമത്സരത്തെ എല്ലാവരും അതിന്റേതായ സ്പിരിറ്റില്‍ ഏറ്റെടുക്കുക. മത്സരമോ സ്ഥാനങ്ങളോ എന്നതിലുപരി എല്ലാവരും മത്സരത്തില്‍ ഭാഗഭാഗാക്കാവുക. അതുമൂലം കിട്ടുന്ന ക്രിയാത്മകവും സജ്ജീവവുമായ ഒരു അന്തരീക്ഷം വളരെ വലുതാണ്. സമ്മാനങ്ങളേക്കാളുപരി പങ്കാളിത്തമാണ് പ്രധാനം എന്ന തത്വം ഇവിടേയും പ്രാവര്‍ത്തികമാണ്.

-സ്നേഹപൂർവം
നന്ദകുമാർ (നന്ദപർവ്വം) 




Photographer: K P Ragesh(swapnatakan)
Blog: http://swapnaatakans.blogspot.com/
 


മഴപെയ്യുന്ന ഒരു ദൃശ്യം എന്നതിലുപരി മറ്റു ഗുണങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നില്ല. കമ്പോസിഷന്‍ , ടെക്നികല്‍ പെര്‍ഫക്ഷന്‍, ക്രിയേറ്റീവ് തിങ്കിങ്ങ് എന്നിവയില്‍ വളരെ പിന്നില്‍ നില്‍ക്കുന്നു ഈ ചിത്രം.
[വിഷയ: 25, കമ്പോ: 5, ക്രി തി : 5, ടെ. പെ : 5]  ആകെ മാർക്ക് : 40


 
Photographer:Ranjith Jayadevan
   Blog: http://www.ranjithj.in/




ഒരു വാഹനത്തിനുള്ളില്‍ നിന്ന് മൊബൈലില്‍ എടൂത്തതെന്ന് തോന്നിപ്പിക്കുന്ന ചിത്രം, എല്ലാ രീതിയിലും നിലവാരം കുറഞ്ഞതാണ്‍. ചിത്രത്തില്‍ കാണുന്ന ഗ്ലാസ് വിന്‍ഡോയില്‍ കാണുന്ന മഴത്തുള്ളികള്‍ മഴക്കാലമെന്ന വിഷയത്തെ സൂചിപ്പിക്കുന്നെങ്കിലും കമ്പോസിഷനിലോ, ടെക്നികല്‍ പെര്‍ഫക്ഷനിലോ തീരെ നിലവാരത്തിലെത്തുന്നില്ല.
[വിഷയ: 15, കമ്പോ: 5, ക്രി തി : 2, ടെക് പെ : 2]   ആകെ മാർക്ക് : 24


Photographer: Anuraj
   Blog: http://smartclickz.blogspot.com/




ഇതും മുന്‍പറഞ്ഞ രീതിയിലുള്ള മറ്റൊരു ചിത്രമാണ്. ഗ്ലാസ്സ് വിന്‍ഡോയിലെ വെള്ളത്തുള്ളികള്‍ മഴയെ പ്രതിനിധീകരിക്കുന്നുണ്ട്. പശ്ച്ചാത്തലത്തിലുള്ള അവ്യക്തമായ ഫ്ലെറ്റിന്റെ ഭാഗങ്ങള്‍  ഫോട്ടൊയിലെ നിറങ്ങള്‍ ഒക്കെയും കൊള്ളാമെങ്കിലും വിഷയ സ്വീകാര്യതയിലും മറ്റു ടെക്നിക്കല്‍ കാര്യങ്ങളിലും നിലവാരമുയര്‍ത്തുന്നില്ല.
[വിഷയ: 20, കമ്പോ: 7, ക്രി തി : 8, ടെ പെ : 8 ]   ആകെ മാർക്ക് : 43


Photographer: കുഞ്ഞൂട്ടന്‍ Oyalicha  
വിഷയത്തിലും അവതരണത്തിലും കമ്പോസിങ്ങിലും നിലവാരമുള്ള ചിത്രം. മഴ പെയ്തു തോര്‍ന്നെങ്കിലും അതിന്റെ ഒരു ഫീല്‍ ചിത്രത്തിലൂടേ വരുത്താന്‍ സാധിച്ചിട്ടൂണ്ട്. മഴക്കാലത്തെ പ്രകൃതി, മഴയെ പ്രതിരോധിച്ച് കുടചൂടിയ ആള്‍, വെളിച്ച വിന്യാസം എല്ലാം ഭംഗിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്തില്ലെങ്കിലും, ചിത്രത്തെ അല്പമൊന്നു ക്രോപ്പു ചെയ്താലും  കുറേക്കുടി മനോഹാരിത വരുമായിരുന്നു.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചിത്രം രണ്ടാം സ്ഥാനത്തിനു അര്‍ഹമാകുന്നു
[ വിഷയ: 30, കമ്പോ : 15, ക്രി തി : 12, ടെ പെ : 10)   ആകെ മാർക്ക് : 67


 
Photographer: Paingodan
   Blog:  http://pyngodans.blogspot.com/




മഴ പെയ്യൂന്നൊരു പകലില്‍ ഒറ്റക്കൊരു കുടക്കീഴിലുള്ള ജോഡികളുടേ ചിത്രം വിഷയ സ്വീകരണത്തിലും  കമ്പോസിങ്ങിലും നന്നായിട്ടൂണ്ട്. .മഴയുടേ സാന്നിദ്ധ്യം ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും ടെക്നിക്കലി പെര്‍ഫെക്റ്റ് അല്ലാത്ത ചിത്രം പൂര്‍ണ്ണമായും അനുഭവമാക്കുന്നതില്‍ അല്പം പരാജയപ്പെടുന്നു.

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചിത്രം മൂന്നാം സ്ഥാനത്തെത്തുന്നു.
[വിഷയ: 30, കമ്പോ : 15, ക്രി തി : 8, ടെ പെ : 7]   ആകെ മാർക്ക് : 60


Photographer: Mujeeb Abdul Rahman
  

മഴ പെയ്യുമ്പോള്‍ വാഹനത്തില്‍ നിന്നെടുത്ത ഒരു ചിത്രം എന്നതിലുപരി കലാത്മകതയോ ടെക്നിക്കല്‍ പെര്‍ഫെക്ഷനോ തീരെയില്ല. വെള്ളത്തുള്ളികള്‍ വീണ ഗ്ലാസ് വിന്‍ഡോക്കപ്പുറം മഴയത്ത് കുടയില്‍ പോകുന്ന രണ്ടാളുകള്‍ടേ ചിത്രം മാത്രമായിരുന്നെങ്കില്‍ നന്നാകുമായിരുന്നു. ഫോട്ടൊയുടേ താഴെയുള്ള കാറിന്റെ ഭാഗങ്ങളും ഗ്ലാസ് വിന്‍ഡോയില്‍ പ്രതിഫലിക്കുന്ന സ്നാക്ക് പാക്കറ്റും മുന്നിലുള്ള കാറുമൊക്കെ ചിത്രത്തെ അഭംഗിയാക്കുന്നു.
[വിഷയ : 18,  കമ്പോ: 5, ക്രി തി : 2, ടെ പെ : 4]    ആകെ മാർക്ക് : 29


 
Photographer: Danto M X
   Blog: http://chithrakada.blogspot.com/




വീണ്ടും അതേ സിറ്റുവേഷനില്‍ ഒരു ചിത്രം. ഗ്ലാസില്‍ വീണിരിക്കുന്ന മഴത്തുള്ളികള്‍ കൊള്ളാം എങ്കിലും ജാലകത്തിനപ്പുറത്ത് കാണുന്ന ദൃശ്യത്തിനു മഴക്കാലത്തിന്റേയോ ഫ്രെയിമിനെ മനോഹരമാക്കാവുന്ന മറ്റൊരു ബാംഗ്രൌണ്ടോ കൊണ്ടുവരാനായിട്ടില്ല. ബാലന്‍സില്ലായ്മയും ക്രോപ്പിങ്ങ് ആവശ്യപ്പെടൂന്നതുമായ ഫ്രെയിം.
(വിഷയ : 15, കമ്പോ : 5, ക്രി തി : 3, ടെ പെ : 7]  ആകെ മാർക്ക് : 30


Photographer: Babu Francis
    Blog:  http://www.babuf.blogspot.com/
 

മഴക്കാലത്തിന്റെ ഗൃഹാതുരത ഉണര്‍ത്തുന്ന ചിത്രമാകുമായിരുന്നു. പക്ഷെ, ഓവര്‍ എക്സ്പോസ്ഡ്, കമ്പോസിങ്ങ് എന്നിവ ചിത്രത്തെ കുറഞ്ഞ നിലവാരത്തിലേക്കെത്തിച്ചു.
[ വിഷയ : 20, കമ്പോ 6, ക്രി തി: 5, ടെ പെ: 5]   ആകെ മാർക്ക് :  36


 
Photographer: Noushad P T
   
മഴയത്ത് കുടയില്‍ പോകുന്ന ആളുകളും വീടിനുമുന്നില്‍ നിന്ന് മഴയെനോക്കുന്ന വൃദ്ധനും കുട്ടിയും മഴനൂലുകളും പച്ചപ്പുമെല്ലാം ആകര്‍ഷകമാക്കേണ്ട ഘടകങ്ങളായിരുന്നെങ്കിലും പലതും കമ്പോസിങ്ങില്‍ ഡിസ്റ്റര്‍ബന്‍സുണ്ടാക്കുന്നു. മഴക്കാല ദൃശ്യമാണെങ്കിലും അതിന്റെ ഭാവ തീവ്രത തരാനാകുന്നില്ല.

[ വിഷയ : 30, കമ്പോ 6, ക്രി തി: 5, ടെ പെ: 7]    ആകെ :  48


Photographer: Sajith Kumar
     Blog: http://www.sajithkumarm.blogspot.com/




മഴക്കാലദൃശ്യമാണെങ്കിലും ഫോട്ടോക്ക് പോസ് ചെയ്തെടുത്ത ചിത്രം അനാകര്‍ഷമായി.
[വിഷയ : 30, കമ്പോ: 5, ക്രി തി : 5, ടെ പെ : 6]   ആകെ മാർക്ക് : 46




Photographer: Roopith K. R

മഴക്കാലത്തെ ഒപ്പിയെടുക്കാനുള്ള ശ്രമമുണ്ടെങ്കിലും കമ്പോസിങ്ങിലും ടെക്നിക്കല്‍ പെര്‍ഫെക്ഷനിലും പരാജയപ്പെടുന്നു.  ഫോര്‍ഗ്രൌണ്ടിലെ ഗ്ലാസ്സിന്റെ(വിന്‍ഡോ) ഭാഗങ്ങലും ഓവര്‍ എക്സ്പോസ്ഡ് ആയ ആകാശവും ചിത്രത്തെ കുറഞ്ഞ നിലവാരത്തിലാക്കുന്നു

[വിഷയ : 30, കമ്പോ: 5, ക്രി തി : 4, ടെ പെ: 4]    ആകെ മാർക്ക് : 43


 Photographer: Naushad K V
     Blog: http://kvnaushad.blogspot.com/



നല്ലൊരു മഴക്കാല ദൃശ്യമാകുമായിരുന്ന ഫ്രെയിം കമ്പോസിങ്ങിലും ടെക്നിക്കല്‍ പെര്‍ഫക്ഷനിലും പരാജയപ്പെടുന്നു.
[വിഷയ : 30, കമ്പോ : 5, ക്രി.തി:5, ടെ.പെ: 4]  ആകെ മാർക്ക് : 44 


Photographer: Ishaqh Nilambur
      Blog: http://www.ishaqh.blogspot.com/




മഴക്കാലത്തിന്റെ ഭാവ തീവ്രത ഉള്‍ക്കൊള്ളുന്ന നല്ലൊരു ഫ്രെയിം. മേഘങ്ങള്‍ക്കിടയിലെ സൂര്യനും പ്രതിഫലനവും മറ്റും നന്നായിട്ടൂണ്ട്. അല്പം കൂടി കമ്പോസിങ്ങില്‍ ശ്രദ്ധിക്കാമായിരുന്നെങ്കില്‍ കുറേക്കൂടി ഗംഭീരമാകുമായിരുന്ന ഫെയിമാകുമായിരുന്നു. എങ്കിലും പശ്ച്ചാത്തലവും കളര്‍ ടോണും ചിത്രത്തെ വളരെ തീവ്രമാക്കുന്നു.
മത്സരത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ഈ ചിത്രം ഒന്നാമതെത്തുന്നു
[വിഷയ : 30, കമ്പോ: 17, ക്രി.തി: 12, ടെ.പെ.: 16]  ആകെ മാർക്ക് :  75



Photographer: Jumana
     Blog:  http://www.jumanasam.blogspot.com/




മഴപെയ്യുമ്പോളെഴുത്ത ഒരു ദൃശ്യമെന്നതിനപ്പുറം മറ്റൊന്നും കൊണ്ടുവരാനായില്ല. കമ്പോസിങ്ങ്ലും ടെക്നികല്‍ പെര്‍ഫക്ഷനിലും മോശം
[വിഷയം 30, കമ്പോ: 4, ക്രി.തി: 4, ടെ.പെ :4]   ആകെ മാർക്ക് : 42


Photographer: Anshad P Abdulla
      Blog: http://www.yaathra.tk/




വ്യത്യസ്ഥമായ ഒരു രാത്രി മഴക്കാല ദൃശ്യമാണ്. കമ്പോസിങ്ങില്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മനോഹരമാക്കാമായിരുന്നു.
[വിഷയ: 30, കമ്പോ:8, ക്രി.തി:8, ടെ.പെ: 8]  ആകെ മാർക്ക് : 54 



 
Photographer: Sull
     Blog:  http://susmeram.blogspot.com/



രാത്രിമഴയുടെ അബ്സ്ട്രാക്റ്റ് എന്നു 'വ്യാഖ്യാനിക്കാമെങ്കിലും ' ചിത്രത്തിനു ഒരു തലത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കമ്പോസിങ്ങിലും ടെക്നിക്കല്‍ പെര്‍ഫക്ഷനിലും ചിത്രം താഴേക്ക് പോകുന്നു
[വിഷയം : 28, കമ്പോ:7, ക്രി.തി: 7, ടെ.പെ: 6]   ആകെ മാർക്ക് : 48


Photographer: Suvarna N T
     Blog: http://www.suvarnant.blogspot.com/




എണ്ട്രികളില്‍ ലഭിച്ച മറ്റൊരു വ്യത്യസ്ഥ ചിത്രം, പക്ഷെ, കമ്പോസിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു. അനന്തമായി നീണ്ടു പോകുന്ന റയിപാതയും ഇരുണ്ടു മൂടിയ ആകാശവും രണ്ടിനുമിടയിലെ ക്ഷണികമായ മഴവില്ലുമൊക്കെ ചേര്‍ന്ന് നല്ലൊരു വിഷയ - ഭാവ തലമുണ്ടാക്കാമായിരുന്നു. അലക്ഷ്യമായ കമ്പോസിങ്ങ് ചിത്രത്തെ വെറുമൊരു ഫോട്ടോഗ്രാഫ് മാത്രമാക്കിമാറ്റി.
[വിഷയ: 29, കമ്പോ :8, ക്രി തി : 6, ടെ.പെ: 10]   ആകെ മാർക്ക് : 54



Photographer: Jasy Kasim
     Blog: http://www.jasykasim.blogspot.com/




മഴക്കാലം സുന്ദരമായ ദൃശ്യങ്ങള്‍ക്കപ്പുറം കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തുണ്ട് ഈ ചിത്രമെങ്കിലും കമ്പോസിങ്ങിലും പെര്‍ഫക്ഷനിലും പോരായ്മയാകുന്നു.
[വിഷയ: 28, കമ്പോ: 5, ക്രി. തി: 7, ടെ.പെ: 7]   ആകെ മാർക്ക് : 47



Photographer: Ranjith
     Blog: http://ranji-travelogues.blogspot.com/




മഴ നനഞ്ഞ പ്രകൃതിയിലെ ഇണകള്‍, നല്ല പ്രണയഭാവം ഉണ്ടാക്കാമായിരുന്നു ചിത്രം ഫോട്ടോക്ക് വേണ്ടി പോസ് ചെയ്യിച്ച പ്രതീതി കൃത്യമായും ഉണ്ടാക്കുന്നു. ആകര്‍ഷകമായ മറ്റൊരു ഫ്രെയിം പരീക്ഷിക്കാമായിരുന്നു.
[വിഷയ : 28, കമ്പോ: 9, ക്രി തി: 8, ടെ.പെ: 9]   ആകെ മാർക്ക് : 54


 
Photographer: Vinod Manicketh
     Blog: http://www.manickethaar.blogspot.com/




മറ്റൊരു വ്യത്യസ്ഥ ചിത്രമെങ്കിലും വിഷയത്തില്‍ നിന്നു അല്പം അകന്നു നില്‍ക്കുന്നു. മഴക്കാല സൂചനകളില്‍നിന്നും ഉപരിയായി ചിലന്തിയെ ഫോക്കസ് ചെയ്യാനാണ് ശ്രമിച്ചിരീക്കുന്നത്.
[വിഷയം : 20, കമ്പോ, 8, ക്രി.തി, 7, ടെ.പെ:8]   ആകെ മാർക്ക് : 43 




Photographer: Ali
     Blog: http://niravumnizhalum.blogspot.com/




മഴക്കാല ദൃശ്യം തന്നെ, എങ്കിലും വളരെ സ്ട്രെയ്റ്റ് ആയ ചിത്രം യാതൊരു പ്രത്യേകതകളും കൊണ്ടു വരാന്‍ ശ്രമിച്ചിട്ടില്ല. നല്ല ഡി ഓ എഫ് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നന്നാക്കുമായിരുന്നു.
[വിഷയ : 28, കമ്പോ,10, ക്രിതി:7, ടെ.പെ:9]  ആകെ മാർക്ക്:  54


Photographer:  Sreelal P P
     Blog: http://www.chithrappetti.blogspot.com/




വ്യത്യസ്ഥതയുള്ള ഫ്രെയിം, പക്ഷെ, മേല്‍ക്കുരയും മറ്റും ചിത്രത്തിന്റെ സിംഹഭാഗവും കയ്യേറീയിരിക്കുന്നു. അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കേവല ദൃശ്യത്തിനുപരി നല്ല ഡി ഓ എഫ് കൊണ്ടുവരാമായിരുന്നു. 
[വിഷയ: 30, കമ്പോ: 10, ക്രി തി:8, ടെ.പെ: 10]  ആകെ മാർക്ക് :  58


 
Photographer: Faisal Hamsa
     Blog: http://www.faisihamza.com/




നല്ലൊരു മഴക്കാല ദൃശ്യം, മറ്റൊരു ആംഗിളില്‍ പരീക്ഷിക്കുമായിരുന്നെങ്കില്‍  നല്ലൊരു ചിത്രം കിട്ടുമായിരുന്നു എന്ന് ചിത്രം സൂചന തരുന്നുണ്ട്. ഫ്രെയിമിലെ ഇടതുവശത്തെ ഒബ്ജക്റ്റുകളെയും ആകാശത്തേയും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നന്നായേനെ.
[വിഷയ: 30, കമ്പോ: 10, ക്രി തി : 8, ടെ പെ: 10]  ആകെ മാർക്: 58 

Entry No:
Photographer: Abdulla Jasim
     Blog: http://photosofjasim.blogspot.com/




കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച സൂര്യനും ഫുട്ബോള്‍ പോസ്റ്റുമെല്ലാം നല്ലൊരു കമ്പോസിങ്ങില്‍ ചെയ്തിരിക്കുന്നു. മഴക്കാലത്തിന്റെ സൂചന ഉരുണ്ടു കൂടിയ കാര്‍മേഘങ്ങളിലുണ്ട്. ക്രിയേറ്റീവായി പകര്‍ത്തിയ നല്ലൊരു ദൃശ്യം തന്നെയാണ് എങ്കിലും ആളുകളേയോ മറ്റേതെങ്കിലും ഘടകങ്ങളോ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാമായിരുന്നു.
[വിഷയം : 26, കമ്പോ: 12, ക്രി തി : 14, ടെ.പെ: 7]   ആകെ മാർക്ക് : 59