ഫോട്ടോഗ്രാഫി മത്സരം - 4 - നിബന്ധനയിൽ മാറ്റം

ഈ മാസത്തെ മത്സരചിത്രങ്ങൾ കുട്ടികളെ സംബന്ധിക്കുന്നതായതിനാൽ മോഡൽ റിലീസിനെപ്പറ്റി ഒരു നിബന്ധന ഞങ്ങൾ ഉൾപ്പെടുത്തിയിരുന്നല്ലോ. അതു സംബന്ധിച്ച് ഒട്ടനവധി സംശയങ്ങളും ഞങ്ങൾക്ക് അംഗങ്ങളീൽ നിന്ന് ലഭിക്കുകയുണ്ടായി. ആ നിബന്ധനയിൽ ഒരു ഭേദഗതി താഴെപ്പറയും പ്രകാരം വരുത്തിയിരിക്കുന്നു.

Model Release Form:

കുട്ടികളുടെ ഫോട്ടോഗ്രാഫുകൾ ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുന്നതിനു മുമ്പായി അവരുടെ രക്ഷകർത്താവിന്റെ അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാളുടെ സമ്മതപത്രം ഫോട്ടോഗ്രാഫർ വാങ്ങിയിരിക്കണം എന്നത് നിയമപരമായ ബാധ്യതയാണ്. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും.മോഡൽ റിലീസ് ഫോം എന്ന ഈ സമ്മതപത്രത്തിന്റെ ടെമ്പ്ലേറ്റ് ഇവിടെ ലഭ്യമാണ്. നിങ്ങൾ അയച്ചുതരുന്ന ചിത്രങ്ങൾക്ക് മോഡൽറിലീസ് ഫോമുകൾ‌ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഫോട്ടോഗ്രാഫറുടെ ചുമതലയാണ്. ഫോട്ടോക്ലബ്ബിനോ അതിന്റെ അണിയറ പ്രവർത്തകർക്കോ ഇതിനെ സംബന്ധിച്ച് യാതൊരുവിധത്തിലുള്ള ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല.


Disclaimer: Each photographer who participate in this contest is responsible for obtaining and retaining of a model release (minor) form if the submitted photograph requires a release. Either http://mlphotoclub.blogspot.com or it's administrators  take no liability in obtaining such permissions  or can never be held responsible for it. 





മോഡൽ റിലീസിനെപ്പറ്റി സംശയങ്ങൾ ചോദിച്ചവരുടെ സംശയങ്ങൾ തീർക്കുവാനും, മോഡൽ റിലീസ് ഫോം ഞങ്ങൾക്ക് അയച്ചു തരുവാൻ ബുദ്ധിമുട്ടെണ്ടെന്നു പറഞ്ഞവരുടെ സൗകര്യാർത്ഥവുമാണ് ഒരു ഭേദഗതി ഇതിൽ വരുത്തിയത്. ഈ മാറ്റം അനുസരിച്ച് മോഡൽ റിലീസ് ഫോം ഫോട്ടോക്ലബിനു അയച്ചു തരേണ്ട ആവശ്യമില്ല; പകരം സ്വന്തം ഉത്തരവാദിത്തത്തിൽ അതു വാങ്ങിവച്ചാൽ മതിയാകും. ഫോട്ടോഗ്രാഫർ ഈ അനുമതി സംബന്ധിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നു എന്നും ഫോട്ടോക്ലബിനോ അതിന്റെ അഡ്മിനിസ്ട്രേറ്റർക്കോ ഇതു സംബന്ധമായ ഉത്തരവാദിത്തങ്ങളില്ല എന്നുമാണ് ഈ ഭേദഗതിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

0 comments:

Post a Comment