കൂട്ടുകാരേ,
ഏപ്രില്‍ മാസത്തെ മല്‍സരത്തിനായുള്ള വിഷയം " പൂവ് / പൂക്കള്‍ " എന്നതാണ്. കഴിഞ്ഞ മാസത്തിലെ മല്‍സരത്തില്‍ നിന്നു വ്യത്യസ്ഥമായി ഇത്തവണ മല്‍സര നിബന്ധനകളില്‍ ചില ഭേദഗതികള്‍ വരുത്തിയിരിക്കുന്നു. നിബന്ധനകള്‍ താഴെ,
1. ബ്ലോഗില്‍ അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാത്ത ചിത്രങ്ങളായിരിക്കണം മല്‍സരത്തിനയക്കേണ്‍ടത്. (ഓരോ മല്‍സരത്തിലും ഫോട്ടോഗ്രാഫറുടെ ക്രിയേറ്റിവിറ്റിയും കഴിവും പരമാവധി ഉപയോഗിക്കുന്ന വിധത്തില്‍ പുതിയ ചിത്രങ്ങള്‍ക്കായി ശ്രമിക്കുന്നതിനും, ഫോട്ടോഗ്രാഫറുടെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കുന്നതിനുമാണ് ഈ നിബന്ധന , മല്‍സരത്തില്‍ പ്രസിദ്ധീകരിച്ച ചിത്രം ഇതിനുമുന്‍പ് എവിടേയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ കാണികള്‍ക്ക് ഫോട്ടോയുടെ ലിങ്ക് ഉള്‍പ്പടെ മല്‍സരഫലം പ്രസിദ്ധീകരിക്കുന്ന തിയതിക്ക് മുന്‍പ് കമന്റിലൂടെ ഫോട്ടോക്ലബ്ബിനെ അറിയിക്കാവുന്നതാണ്, അങ്ങിനെയുള്ള ചിത്രങ്ങള്‍ മല്‍സരത്തില്‍ നിന്നു നീക്കം ചെയ്യുന്നതായിരിക്കും)
2. ഫോട്ടോകളില്‍ ഒരുതരത്തിലുള്ള വാട്ടര്‍മാര്‍ക്കുകളോ ബോര്‍ഡറുകളോ അനുവദിക്കുന്നതല്ല.
3. ചിത്രങ്ങളുടെ സൈസ് കുറഞ്ഞത് 1200 x 800 പിക്സല്‍സ് എങ്കിലും ഉണ്ടായിരിക്കണം.
4. ഒറീജിനല്‍ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള റീടച്ചിങ്ങ് ചെയ്ത ചിത്രങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല.(പശ്ചാത്തലത്തിലുള്ള തീരെ ചെറിയ ഡിസ്റ്റ്റാക്ഷന്‍സ് ഒഴിവാക്കുന്നതിനും മറ്റും കുറഞ്ഞ രീതിയിലുള്ള റിടച്ചിങ്ങ് അനുവദനീയമാണെങ്കിലും ചിത്രത്തിനെ ആകമാനം മാറ്റുന്ന രീതിയില്‍ ബ്രഷ് ടൂള്‍ ഉപയോഗിച്ച് ബാഗ്രൗണ്ട് കറുപ്പിക്കുക, ക്ലോണിങ്ങ് / ലെയര്‍മാസ്ക് മുതലായ രീതികളിലൂടെ ഒറിജിനലായി ഇല്ലാത്ത വസ്തുക്കളെ കൂട്ടിച്ചേര്‍ക്കുക ഇവയെല്ലാം തീര്‍ച്ചയായും ഒഴിവാക്കുക.മല്‍സര വിഷയങ്ങള്‍ക്കനുയോജ്യമായി നിറങ്ങളെ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും വിഷയം വളരെ ശ്രദ്ധാപൂര്‍വ്വം പഠിച്ചതിനു ശേഷം മാത്രം ഒരു തീരുമാനത്തിലെത്തുക.ഉദാഹരണത്തിന് നിറങ്ങള്‍ വിഷയമായിട്ടുള്ള മല്‍സരത്തില്‍ ചിത്രത്തിലെ നിറങ്ങളെ മാറ്റിമറിക്കുന്നത് നിങ്ങളെ അയോഗ്യരാക്കിയേക്കാം )
5. വിഷയവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല.
6. മല്‍സരചിത്രം അയക്കുന്ന ഇ-മെയിലില്‍ നിങ്ങളുടെ പേരും, നിങ്ങളുടെ ബ്ലോഗിന്റെ പേരും ഉള്‍പ്പെടുത്തുക.
7. ആദ്യം ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യം എന്ന നിലയിലായിരിക്കും ചിത്രങ്ങളുടെ ക്രമനമ്പര്‍ പ്രസിദ്ധീകരിക്കുന്നത്.
8. ഒരു വ്യക്തിയുടെ ഒരു ചിത്രം മാത്രമേ പരിഗണിക്കുകയുള്ളൂ.
9. മുന്‍ മല്‍സരത്തില്‍ നിന്ന് വ്യത്യസ്തമായി കാണികള്‍ക്ക് തങ്ങളുടെ ഇഷ്ട ചിത്രങ്ങള്‍
ഒന്നാം സ്ഥാനം -Entry No:
രണ്ടാം സ്ഥാനം -Entry No:
മൂന്നാം സ്ഥാനം -Entry No:
രണ്ടാം സ്ഥാനം -Entry No:
മൂന്നാം സ്ഥാനം -Entry No:
എന്ന ക്രമത്തില്‍ കമന്റായി രേഖപ്പെടുത്താവുന്നതാണ്,ഇതിലേയ്ക്ക് അനോണിമസ് കമന്റുകള്‍ പരിഗണിക്കുന്നതല്ല,ജഡ്ജസ് കമന്റ് ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വരെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും.(ഇത്തവണ മുതല്‍ പോള്‍ ഗാഡ്ജറ്റ് ഉണ്ടായിരിക്കുന്നതല്ല.)
10.ജഡ്ജസ് ഗ്രേഡിങ്ങ് താഴെ പറയുന്ന പ്രകാരത്തിലായിരിക്കും,
Grade A+ = 90 marks and above
Grade A = 80-90 marks
Grade B+ = 70-80 marks
Grade B = 50-70 marks
Grade C = Below 50 marks
മല്‍സര വിഷയവുമായി ചിത്രത്തിനുള്ള താദാത്മ്യം, ക്രിയേറ്റിവിറ്റി എന്നിവയ്ക്കാണ് കൂടുതല്‍ വെയിറ്റേജ് ലഭിക്കുന്നത് കൂടാതെ കമ്പോസിഷന്‍ ,ലൈറ്റിങ്ങ് , ഫോക്കസ്/ഷാര്‍പ്പ്നെസ്സ് മുതലായ ടെക്നിക്കല്‍ കാര്യങ്ങള്‍ , പോസ്റ്റ് പ്രൊസസ്സിങ്ങ് ഇതെല്ലാം മാര്‍ക്ക് തീരുമാനിക്കുന്നതില്‍ ജഡ്ജസ് കണക്കിലെടുക്കുന്നതാണ്
11. ഓരോചിത്രങ്ങളേയും പറ്റി ജഡ്ജ് അദ്ദേഹത്തിന്റെ അഭിപ്രായം ചെറിയ ഒരു കുറിപ്പായി രേഖപ്പെടുത്തുന്നതായിരിക്കും. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നതും ജഡ്ജ് ചെയ്യുന്നത് ഒരു പാനല്‍ അല്ല മറിച്ച് ഒരു വ്യക്തിയാണെന്നതും കണക്കിലെടുത്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ആ അഭിപ്രായങ്ങളെ കണക്കിലെടുക്കുക.
12. മല്‍സരഫലത്തില്‍ നിങ്ങളുടെ ചിത്രം ഏതെങ്കിലും ഗ്രേഡുകളില്‍ കുറവായാണ് സ്കോര്‍ ചെയ്തിരിക്കുന്നതെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ക്കാവശ്യപ്പെടാം, ഇതിനായി ചിത്രങ്ങള്‍ അയക്കുന്ന മെയിലില്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുക. (ഉദാഹരണം : എന്റെ ചിത്രം ജഡ്ജസിന്റെ ഗ്രേഡിങ്ങില്‍ "Grade B " യിലും കുറവാണെങ്കില്‍ ദയവായി എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കുക.)
13. ഇതൊരു സൌഹൃദ മത്സരമായതിനാല്‍ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
14. ചിത്രങ്ങള്‍ അയക്കേണ്ട വിലാസം mlphotoentries@gmail.com (ഈ ഐഡിയിലേക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമേ മല്‍സരത്തിന് പരിഗണിക്കുകയുള്ളൂ.)
ഇത്തവണത്തെ മല്‍സരത്തിനുള്ള എന്‍ട്രികള്‍ ലഭിക്കേണ്ട അവസാനതിയതി ഏപ്രില്‍ - 15
ഏപ്രില്‍ മാസത്തിലെ മല്‍സരത്തിലെ ജഡ്ജ് "സപ്തവര്‍ണ്ണങ്ങള്‍ എന്ന ബ്ലോഗര്‍ പേരിലറിയപ്പെടുന്ന നവീന്‍ മാത്യൂ " ആയിരിക്കും. മല്‍സരത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ " ബിന്ദു കെ പി "
ആശംസകളോടെ,
ഫോട്ടോക്ലബ്ബ് ടീം.
7 comments:
Very Simple Subject. :-(
ഫോട്ടോഗ്രാഫി മത്സരം 1/റിസള്‍ട്ടിന്റെ ലിങ്ക് എവിടെയാണുള്ളത് ?
ഞാനുമൊരു പൂ നോക്കുന്നുണ്ട്....
will send one
ഒന്നയച്ചിട്ടുണ്ട്....
ശ്രീലാൽ: മത്സരം ഒന്നിന്റെ റിസൾട്ട്:
http://mlphotoclub.blogspot.com/2011/03/1-result.html
കഴിഞ്ഞമല്‍സരത്തില്‍ സി ഗ്രേഡ് കിട്ടിയതിന്‍റെ മോട്ടിവേഷനില്‍ ഇത്തവണയും ഞാനൊരു 'കിടിലന്‍' ചിത്രമയക്കും ..... :)
Post a Comment