ഫോട്ടോഗ്രാഫി മത്സരം-1 : Result

കൂട്ടുകാരേ, 

ഫോട്ടോക്ലബ്ബിലെ ആദ്യ സൌഹൃദമത്സരത്തിനു നല്ല പ്രതികരണമാണ് ലഭിച്ചത്. 35- ല്‍‌ പരം എന്‍‌ട്രികള്‍ ലഭിച്ചു.നിര്‍ദ്ദേശിച്ചിരുന്ന വലിപ്പം ഇല്ലാത്തതിനാലും വിഷയവുമായി ബന്ധമില്ലാത്തതുമായ ചില ചിത്രങ്ങളെ കോ ഓര്‍ഡിനേറ്റേര്‍സ് ഒഴിവാക്കിയിട്ടുണ്ട്.

ഫോട്ടോക്ലബ്ബ് സ്ക്രീനിങ്ങ് ടീമിന്റെ ഉപദേശപ്രകാരം ഈ മത്സരം അനൌണ്‍സ് ചെയ്യുമ്പോള്‍ പറഞ്ഞിരുന്ന രീതിയില്‍ നിന്ന് അല്പം വ്യത്യസ്തമായി മത്സരത്തിന്റെ ജഡ്ജ് ഓരോ ഫോട്ടോയ്ക്കും  മാര്‍ക്കിടുന്ന രീതിക്ക് പകരം ഗ്രേഡ് നല്‍കുന്ന രീതിയിലേക്ക് ഇവാലുവേഷന്‍ രീതി മാറ്റിയിരിക്കുന്നു. ഗ്രേഡിങ്ങ് താഴെ പറയുന്ന പ്രകാരമാണ് ചെയ്തിരിക്കുന്നത്.

Grade A+ = 90 marks and above
Grade A   = 80-90 marks
Grade B+ = 70-80 marks
Grade B   = 50-70 marks
Grade C   = Below 50 marks

മല്‍സര വിഷയവുമായി ചിത്രത്തിനുള്ള താദാത്മ്യം, ക്രിയേറ്റിവിറ്റി എന്നിവയ്ക്കാണ്‌ കൂടുതല്‍ വെയിറ്റേജ് ലഭിക്കുന്നത് കൂടാതെ കമ്പോസിഷന്‍ ,ലൈറ്റിങ്ങ് , ഫോക്കസ്/ഷാര്‍‌പ്പ്നെസ്സ് മുതലായ ടെക്നിക്കല്‍ കാര്യങ്ങള്, പോസ്റ്റ് പ്രൊസസ്സിങ്ങ് ഇതെല്ലാം   മാര്‍ക്ക് തീരുമാനിക്കുന്നതില്‍ കണക്കിലെടുത്തിട്ടുണ്ട്.

ആദ്യമല്‍സരത്തിന്റെ ചിത്രങ്ങളെ ജഡ്ജായ പ്രശാന്ത് ഐരാണിക്കുളം ഇവാലുവേറ്റ് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ കമന്റുകളോടൊപ്പം താഴെ കൊടുത്തിരിക്കുന്നു.

ഓരോ ചിത്രത്തിലും ക്ലിക്ക് ചെയ്താല്‍ വലുതാക്കി കാണാം.

Entry 1

Grade: A
Photographer: Sameer

ഗ്ലാസില്‍ വരാമായിരുന്ന റിഫ്ലക്ഷന്‍ ഒഴിവാക്കി എടുത്ത ലൈറ്റിംഗ്, ചുവപ്പ് എന്ന സബ്‌ജെക്റ്റിനു കിട്ടുന്ന ഡോമിനന്‍സ്, ഫോക്കസ് ഷാര്‍പ്‌നെസ് എന്നിവ വളരെ ആകര്‍ഷകമായി തോന്നി. ടെക്നിക്കലി നല്ല ചിത്രം. ഒരു പക്ഷേ പോസ്റ്റ് പ്രൊസസ്സിങ്ങ് വേളയില്‍‌ ടച്ച്‌അപ് ചെയ്തപ്പോള്‍ മുകള്‍ ഭാഗത്ത് ഗ്ലാസിന്റെ റിം അല്പം നഷ്ടപ്പെട്ടത് ശ്രദ്ധിക്കാമായിരുന്നു. 

Entry No: 2
Grade: B+
Photographer: Asha
ലൈറ്റിംഗ് ഫോക്കസ് എന്നിവ നന്നായി. എങ്കിലും ഇങ്ങനെയുള്ള ഒരു കമ്പോസിഷനില്‍ ഏറ്റവും മുമ്പില്‍ നിന്ന് പിന്നിലേക്ക് പോകുന്തോറും സബ്‌ജക്റ്റുകളുടെ വലിപ്പം ആകൃതി എന്നിവ ക്രമേണ കുറഞ്ഞുവന്നിരുന്നുവെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു. ‘ചുവപ്പ്” എന്ന സബ്‌ജെക്റ്റിനെ കുറച്ചുകൂടി എടുത്തുകാണിക്കുന്ന രീതിയിലുള്ള ബാൿഗൌണ്ട് , സബ്ജക്റ്റ് നേര്‍‌രേഖയില്‍ വരുന്ന വിധത്തിലുള്ള ക്രമീകരണം, മാത്രമല്ല  ബാക്ൿഗ്രൌണ്ട് കുറച്ചുകൂടി ക്ലീന്‍‌അപ് ചെയ്യാമായിരുന്നു  (നിലത്തുവീണ വെള്ളത്തുള്ളികള്‍) 

Entry No: 3
Grade: C
Photographer: Rare Rose
Blog: http://way2dreamzz.blogspot.com
ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഒരു ചിത്രത്തിന്റെ ബാൿഗ്രൌണ്ട് അപ്പാടെ മാറ്റിയിരിക്കുന്ന ഈ രീതി മത്സരത്തിന്റെ നിബന്ധനയില്‍ തന്നെ അനുവദിച്ചിരുന്നതല്ല. ഇനി അഥവാ ഇങ്ങനെ മാറ്റിയില്ലായിരുന്നെങ്കില്‍തന്നെ, ഫ്രെയിമിലെ ഗ്രീന്‍ ആയിരിക്കും കൂടുതല്‍ എടുത്തുകാണിക്കുക എന്നുകൂടി പറയട്ടെ. 

Entry 4
Grade: C
Photographer: Abhilashangal
അശ്രദ്ധമായ കമ്പോസിഷന്‍ ചിത്രത്തിന്റെ മുഴുവന്‍ ഭംഗിയും കളഞ്ഞു. എക്സ്‌പോഷര്‍ വലിയ കുഴപ്പമില്ല, ചിത്രത്തില്‍ ആവശ്യത്തിനു ഡീറ്റെയിത്സും കാണാം.

Entry 5
Grade: C
Photographer: Mini
Blog: http://mini-chithrasalaphotos.blogspot.com/
ചിത്രത്തിലെ പൂവ് ഓവര്‍ എക്സ്‌പോസ്‌ഡ് ആണ്. പൂവിനു ചുറ്റും കാണുന്ന ‘ഹാലോ’ ഓവറായി പോസ്റ്റ്‌പ്രോസസിംഗ് ചെയ്തതിനാല്‍ വന്നതാണെന്നു തോന്നുന്നു.

Entry 6
Grade: A
Photographer: Ali
Blog: http://niravumnizhalum.blogspot.com
ചിത്രം ടെൿനിക്കലി നല്ലതാണ് - എക്സ്‌പോഷര്‍, ഫോക്കസ്, ലൈറ്റിംഗ് തുടങ്ങിയ നന്നായിട്ടുണ്ട്.   ചുവപ്പ് എന്ന വിഷയത്തോട് നന്നായി നീതിപുലര്‍ത്തുന്ന ചിത്രം.  സബ്‌ജക്റ്റായ കാപ്‌സിക്കം അത്ര ഫ്രെഷ് അല്ല എന്നതും, അത് വച്ചിരിക്കുന്ന രീതിയും ശ്രദ്ധിക്കാമായിരുന്നു. അല്പം കൂടി ചെരിഞ്ഞായിരുന്നു ആ മുളകിന്റെ തണ്ട് പൊസിഷന്‍ ചെയ്തിരുന്നുവെങ്കില്‍ കമ്പോസിഷന്‍ കുറച്ചൂകൂടി മെച്ചമാകുമായിരുന്നു. 

Entry 7
Grade: B+
Photographer: Vinod Manicketh

Blog: http://www.manickethaar.blogspot.com
നല്ല എക്സ്‌പോഷര്‍, ഫോക്കസ്, സബ്ജക്റ്റ്. പക്ഷേ ബാൿഗ്രൌണ്ടിലെ ഡിസ്ട്രാക്ഷനുകള്‍ ചിത്രത്തിന്റെ ഭംഗി കളയുന്നു.

Entry 8
Grade: B+
Photographer: Nikhil
Blog: http://oyalicha.blogspot.com
ഈ മത്സരത്തിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാക്കിമാറ്റാമായിരുന്ന  ഒരു ഫ്രെയിം ആണിതെന്നതില്‍ സംശയമില്ല. വൈഡ് ആംഗിള്‍ ഉപയോഗിച്ചപ്പോള്‍ ഉണ്ടായ ഡിസ്റ്റോര്‍ഷന്‍   പോസ്റ്റ് പ്രോസസിംഗില്‍ പരിഹരിക്കാമായിരുന്നു. എങ്കില്‍കൂടി ഈ ആംഗിളില്‍ ഈ വാതിലുകളെ ഫ്രെയിമില്‍ ഉള്‍ക്കൊള്ളിക്കുക ബുദ്ധിമുട്ടായിരുന്നേനെ. രംഗത്തില്‍ ലഭ്യമായിരുന്ന സിമെട്രി ചാന്‍സ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടുമില്ല. 

Entry 9
Grade: B+
Photographer: Pratheep Srishti 
Blog: http://srishtiphotos.blogspot.com
ഈ ഫ്രെയിമിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഇമാജിനേഷന്‍ വളരെ നന്നായിട്ടുണ്ട്. ഈ ചിത്രത്തിന്റെ ബാക്ൿഗ്രൌണ്ട് കളറുകളായ നീലയും മഞ്ഞയും ചുവപ്പിനോട് മത്സരിക്കുകയാണ്.  വലതു വശം അല്പ്പം കൂടി ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ ചുവപ്പിന്‌ അല്പ്പം കൂടി പ്രാധാന്യം വരുമായിരുന്നു.

Entry 10
Grade: C
Photographer: Sull
Blog: http://susmeram.blogspot.com
ഈ ഫോട്ടോയിലെ സബ്ജക്റ്റിന്റെ ദേഷ്യം അല്ലെങ്കില്‍ ടെന്‍ഷന്‍ ഇതൊക്കെ ഫോട്ടോയില്‍ ഫീല്‍ ചെയ്യുന്നുണ്ട്. പക്ഷേ ഫോട്ടോ എടുത്ത ആംഗിള്‍ എന്തോ ഒരു ഡിസ്റ്റോര്‍ഷന്‍ ഈ ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ചുവപ്പ് എന്ന സബ്‌കറ്റിനോട് ഈ ചിത്രം പൂര്‍ണ്ണമായും നീതിപുലര്‍ത്തുന്നു എന്ന് അഭിപ്രായമില്ല. 

Entry 11
Grade: A
Photographer: Naveen Mathew
വിഷയവുമായി നന്നായി ചേരുന്ന ചിത്രം. കമ്പോസിഷനും കൊള്ളാം. വലിയ സൈസില്‍ കാണുമ്പോള്‍ നോയിസ് വ്യക്തമാണ്. അത് അല്പം കുറയ്ക്കാനുള്ള വഴികള്‍ നോക്കാമായിരുന്നു. 

Entry 12
Grade: B+
Photographer: Raghuraj
തീര്‍ച്ചയായും ഒരു വിന്നര്‍ ആകുമായിരുന്ന ചിത്രമായിരുന്നു ഇത്. സബ്ജക്റ്റിന്റെ ആക്ഷന്‍, ചിത്രത്തിന്റെ മൊത്തമായ ചുവപ്പ് ടോണ്‍, കാഴ്ചക്കാരുടെ എക്സ്‌പ്രഷന്‍ എല്ലാംകൂടി ചേര്‍ന്ന് ഇതിനെ നല്ലൊരു ചിത്രമാക്കി മാറ്റിയേനെ. പക്ഷേ സബ്‌ജക്റ്റിന്റെ ഫ്രെയിമിന്റെ നടുവില്‍ പ്രതിഷ്ടിച്ചതിനാല്‍,  ആവശ്യമില്ലാത്ത കുറെ ബ്ലാങ്ക് സ്പെയ്സ് വലതുവശത്ത് വന്നു. അത് ഒരു പോരായ്മയായി തോന്നി. 



Entry 13
Grade: A
Photographer: Rakesh S
Blog: http://neelavelicham.blogspot.com
ചുവപ്പ് എന്ന സബ്‌ജക്റ്റിനു ഇണങ്ങുന്ന ചിത്രം. അല്പം കൂടി കമ്പോസിഷനില്‍ ശ്രദ്ധിക്കാമായിരുന്നു. എങ്കില്‍ ഫ്രെയിം കൂടുതല്‍ മനോഹരമായേനെ. 

Entry 14
Grade: C
Photographer: Mullookkaran
Blog: http://meghatheertham.blogspot.com
സബ്‌ജക്റ്റ് പ്ലെയ്സ്‌മെന്റ് ശരിയല്ലാത്തതിനാല്‍ സബ്‌ജക്റ്റിന്റെ പുറകില്‍ ആവശ്യമില്ലാത്ത ബ്ലാങ്ക് സ്പെയ്സ് വന്നു. അതാണ് ഫ്രെയിമിന്റ് പ്രധാന പോരായ്മ.


Entry No. 15
Grade: B
Photographer: Pakalkkinavan
Blog: http://www.shijusbasheer.com
ചുവപ്പ് എന്ന വിഷയവുമായി യോജിക്കുന്ന പല കാര്യങ്ങള്‍ ഈ ഫ്രെയിമില്‍ കാണാം. അസ്തമയ സൂര്യനും, ആകാശവും, ചുവപ്പ് ട്രാഫിക് ലൈറ്റുകളും, കാറുകളുടെ ബ്രേയ്ക്ക് ലൈറ്റുകളും. ഫ്രെയിമിന്റെ വലതുവശത്തുകാണുന്ന വാഹനം ഡിസ്‌ട്രാക്ഷനായി തോന്നുന്നു.


Entry No: 16
Grade: B+
Photographer: Renjith Kumar
Blog: http://kadakkannu.blogspot.com
ഫോക്കസ്, ഷാര്‍‌പ്‌നെസ്  എന്നിവ നന്നായിട്ടുണ്ട്. എക്സ്പോഷര്‍ തരക്കേടില്ല, ഒരു ഹാഫ് സ്റ്റോപ്പ് കൂട്ടിയിടാമായിരുന്നു. പൂവിനുചുറ്റുമുള്ള കറുപ്പിന് പ്രാധാന്യം അമിതമായതിനാല്‍ ചുവപ്പിന്റെ പ്രാധാന്യം കുറഞ്ഞുപോകുന്നതായി തോന്നി.

Entry No: 17
Grade: C
Photographer: Shaji Varghese
ചിത്രത്തിലെ ചുവന്ന വസ്തുക്കളായ പൂക്കള്‍ ഒന്നുംതന്നെ ഫോക്കസില്‍ അല്ല എന്നതാണ് പ്രധാന പോരായ്മ. പകരം പൂവിന്റെ തണ്ടും കായയുമാണ് നല്ല ഷാര്‍പ്പ് ഫോക്കസില്‍ ഉള്ളത്. ഫ്രെയിം
കുറച്ചുകൂടി നന്നാക്കിയിരുന്നുവെങ്കില്‍ ചുവന്ന പൂക്കള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം കിട്ടുമായിരുന്നു.


Entry No. 18
Grade: B+
Photographer: Shiju Gopi
സബ്‌ജക്റ്റുമായി വളരെ നീതിപുലര്‍ത്തുന്ന ചിത്രം. ആംഗിള്‍ നന്നായിട്ടുണ്ട്. ബ്രൈറ്റ്‌നെസ് കൂടിയ മോനിറ്ററുകളില്‍ ബാൿഗ്രൌണ്ടില്‍ ഇടതുവലതുഭാഗങ്ങളില്‍ ചില വെളുത്ത സ്പോട്ടുകള്‍ ശ്രദ്ധയില്‍ പെടുന്നുണ്ട്.  ഫ്ലാഷ് അല്പം കൂടി ഡിഫ്യൂസ് ചെയ്യുവാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഇത്തരം റിഫ്ലക്റ്റീവ് ആയ പ്രതലങ്ങളെ കുറേക്കൂടി നന്നാക്കാന്‍ സാധിക്കും.

Entry No. 19
Grade: C
Photographer:  Micky Mathew
Blog: http://namudelokam.blogspot.com
ക്രോപ്പ് ചെയ്ത രീതികാരണം വളരെ അസാധാരണമായ ഒരു ആസ്‌പെക്റ്റ് റേഷ്യോ ആണു ഫ്രെയിമിന്. സബ്‌ജക്റ്റ് ഫോക്കസില്‍ അല്ല.


Entry No. 20
Grade: B
Photographer: Siya Shamin
നല്ല ഭാവന! പാവകള്‍ ഷാര്‍പ്പ് അല്ല. ഫ്രെയിമിന്റെ മുകള്‍ഭാഗം ഇത്രത്തോളം ഉള്‍പ്പെടുത്താതെ പാവകളെ അല്പം കൂടി ഇടത്തേക്ക് മാറ്റി, ടൈറ്റ് ആക്കി ഫ്രെയിം കമ്പോസ് ചെയ്തിരുന്നുവെങ്കില്‍ വളരെ നന്നായിരുന്നേനെ - ചുവപ്പ് സബ്‌ജക്റ്റിനു നല്ല പ്രാധാന്യവും കിട്ടുമായിരുന്നു.

Entry 21
Grade: A
Photographer: Sreelal
Blog: http://www.chithrappetti.blogspot.com
വലനെയ്യുന്ന(?) ഈ ചിത്രത്തിന്റെ ആക്ഷന്‍ പൂര്‍ണ്ണമായും ഈ ഫ്രെയിമില്‍ ഉണ്ട് എന്ന് അഭിപ്രായമില്ല. സബ്‌ജക്റ്റായ വലയുടെ ചുവപ്പ് പോസ്റ്റ് പ്രോസസിംഗില്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടായിരിക്കാം, കാലിന്റെ നിറം ഇളം വയലറ്റ് ആയിപ്പോയത്. ഫോക്കസും എക്സ്‌പോഷറും മോശമില്ല. 

Entry 22
Grade: A+
Photographer: Sunil Warrier
ലൈറ്റിംഗ്, എക്സ്പോഷര്‍, ഫോക്കസ്, സബ്‌ജെക്റ്റിന്റെ അറേഞ്ച്മെന്റ്, ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച ആംഗിള്‍  - മികച്ച നിലവാരം പുലര്‍ത്തുന്നു.. ഒപ്പം റിഫ്ലക്ഷന്‍ ഒഴിവാക്കികൊണ്ടുള്ള ലൈറ്റ് സെറ്റിംഗും.

Entry No. 23
Grade: C
Photographer: Abdulla Jasim
Blog: http://photosofjasim.blogspot.com
ഈ ചിത്രത്തില്‍ എവിടെ ചുവപ്പ് ? !!  :-)

Entry No. 24
Grade: B
Photographer: Antony Varghese
ഇടതുവശത്തെ കുപ്പി വലതുവശത്തെ ചുവന്ന കുപ്പിയുടെ പ്രാധാന്യം കുറയ്ക്കുന്നു. വലതുവശത്തെ കുപ്പി മാത്രം ഉപയോഗിച്ച് കുറേക്കൂടി നല്ല ഒരു ഫ്രെയിം ശ്രമിക്കാമായിരുന്നില്ലേ? 



Entry No. 25
Grade: C
Photographer: Ashif P
Blog: http://ashifu.blogspot.com

ഫോക്കസ് ഷാര്‍പ്‌നെസ് എന്നിവ നന്നായിട്ടില്ല. സബ്‌ജക്റ്റിന്റെ മുന്നറ്റം ഫ്രെയിമില്‍ ഇല്ലാത്തതും, ബാക്ക് ഗ്രൌണ്ടിലെ ഡിസ്ട്രാക്ഷനുകളും പോരായ്മകള്‍.


Entry No. 26
Grade: B+
Photographer: Baiju
Blog: http://pyngodans.blogspot.com

ഉറഞ്ഞ് തുള്ളിവരുന്ന ചെമ്പട്ടണിഞ്ഞ കോമരങ്ങളുടെ ചിത്രം,ചിത്രം പകര്‍ത്തുവാന്‍ പ്രാക്റ്റിക്കലായി ഒട്ടേറെ വിഷമം പിടിച്ച രംഗം. ഫ്രെയിമിനുള്ള ചെരിവും എക്സ്പോഷറും പോസ്റ്റ് പ്രൊസസ്സിങ്ങ് വേളയില്‍ ശരിയാക്കാമായിരുന്നു.

Entry No. 27
Grade: B+
Photographer: Jasy Kasim

ഫോക്കസ്, ലൈറ്റിന്റെ ശരിയായ ഉപയോഗം എന്നതിലൂടെ ചുവപ്പിലേയ്ക്ക് ശ്രദ്ധ കൊണ്ടുവരുവാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എങ്കിലും പശ്ചാത്തലത്തിലെ ഡിസ്റ്റ്റാക്ഷനുകളെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല.


Entry No. 28
Grade: C
Photographer: Kalandar Mohammed
ചുവപ്പിനേക്കാളുപരി ഈ ചിത്രത്തില്‍ കറുപ്പിന്റെ ആധിക്യമാണ്‌. താഴെയുള്ള മൂനിലൊന്ന് ഭാഗം മുകള്‍ വശത്തെയ്ക്ക് നല്‍കാമായിരുന്നു.

Entry No. 29
Grade: C
Photographer: Kiran V K
Blog: http://photographyspaceofkiran.blogspot.com
ഓവര്‍‌ എക്സ്പോസ്ഡ് ആയ ചിത്രം , മാത്രമല്ല ചുറ്റുമുള്ള പച്ചപ്പിന്റെ ആധിക്യത്താല്‍‌ ചുവപ്പിന്റെ പ്രാധ്യാന്യം കുറഞ്ഞ് പോയി.

Entry No. 30
Grade: B
Photographer: Kochuthresia
Blog: http://indicframes.blogspot.com
മുന്‍പത്തെ ചിത്രത്തിലേപ്പോലെ ചുറ്റുപാടുമുള്ള പച്ച ചുവപ്പിനോട് മല്‍സരിക്കുന്നുണ്ടെങ്കിലും അതിനെ പൂര്‍ണ്ണമായി മുക്കികളയാന്‍ ആയിട്ടില്ല. ഫോക്കസ് കുട്ടിയുടെ മുഖത്തല്ല എന്നതും, കൂടുതലായിട്ടുള്ള നോയ്സ്.. ഇതെല്ലാം ശ്രദ്ധിക്കാമായിരുന്നു.


Entry No. 31
Grade: C
Photographer: Krish
ചുവന്ന സബ്ജക്റ്റിനേക്കാള്‍ ശ്രദ്ധ മൂനാമത്തേയും നാലാമത്തേയും ലൈറ്റുകളാണ്‌ നേടുന്നത് മാത്രമല്ല ചുവന്ന വിളക്കിനെ പൂര്‍‌ണ്ണമായി ഉള്‍ക്കൊള്ളിക്കാനും കഴിഞ്ഞിട്ടില്ല.


Entry No. 32
Grade: B+
Photographer: Maneesh Narayanan
നല്ല ചിത്രം, എങ്കിലും ചുവപ്പ് എന്ന വിഷയത്തിനനുസരിച്ച് കമ്പോസിഷനില്‍ അല്പ്പം കൂടി ശ്രദ്ധിച്ച് കറുപ്പിന്റെ ആധിക്യം അല്പ്പം കൂടി കുറച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു.


Entry No. 33
Grade: B
Photographer: Mohanam
ചുവന്ന പൂവിന്‌ അല്പ്പം കൂടി പ്രാധാന്യം കിട്ടുന്ന രീതിയില്‍ പശ്ചാത്തലത്തിലെ ഡിസ്ടാക്ഷന്‍സ് ഒഴിവാക്കിയുള്ള കമ്പോസിഷനായിരുന്നെങ്കില്‍ ഒന്നുകൂടി നന്നാകുമായിരുന്നു. അല്ലെങ്കില്‍ കുറേക്കൂടി ടൈറ്റായ ക്രോപ്പ് പരീക്ഷിക്കാമായിരുന്നു.


Entry No. 34
Grade: C
Photographer: Naushad
Blog: http://kvnaushad.blogspot.com

ഈ ചിത്രത്തില്‍‌ ചുവപ്പിനേക്കാള്‍‌ പ്രാധാന്യം ജാഥയായി പോകുന്ന ആള്‍ക്കാര്‍ക്കും മറ്റ് നിറങ്ങള്‍ക്കുമാണ്‌

Entry No. 35
Grade: B
Photographer: Njaan Gandharvan
ചുവപ്പിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന ചിത്രം :-)
എങ്കിലും ചുവന്ന പശ്ചാത്തലത്തിന്റെ വെറുമൊരു ക്ലിക്കിനു പകരം എന്തെങ്കിലും ഇന്ററെസ്റ്റിങ്ങായ സബ്ജക്റ്റ് കൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്താമായിരുന്നു.



Entry No. 36
Grade: C
Photographer: Praphul
blog: http://halfkallan.blogspot.com

പശ്ചാത്തലത്തില്‍ നിന്ന്‍ ചുവപ്പിനെ വേറിട്ടുകാണിക്കുവാന്‍ കൃത്രിമമായി നിറം മാറ്റിയത്‌ ഈ മത്സരത്തിന്റെ നിബന്ധനകള്‍ക്ക് യോജിക്കുന്നില്ല. നിറങ്ങള്‍ എന്‍ഹാന്‍സ്‌ ചെയ്യാമെന്കിലും അപ്പാടെ മാറുന്നത് ഒരു നിറം സബ്ജക്റ്റ്‌ ആയിവരുന്ന മല്‍സരത്തില്‍ അനുവദനീയമല്ല.


Entry No. 37
Grade: C
Photographer: Yousef Shali
Blog: www.yousefshali.blogspot.com
വളരെ മനോഹരമായ ചിത്രം , എങ്കിലും മുകളിലെ ചിത്രത്തില്‍ പറഞ്ഞതുതന്നെ ഇവിടെയും...ചുവപ്പ് പൂക്കളെ എന്‍ഹാന്‍സ്‌ ചെയ്യുവാന്‍ ഇലകളുടെ നിറം അപ്പാടെ മാറ്റിയത്‌ അനുവദനീയമല്ല.


Entry No. 38
Grade: C
Photographer: Riyas
ക്യാമറയുടെ Minimum focusing distance ല്‍ നിന്നും അടുത്ത്നിന്നു ഷൂട്ട്‌ ചെയ്തത് കാരണം മെയിന്‍ സബ്ജക്റ്റ്‌ ഔട്ട് ഓഫ്‌ ഫോക്കസ്‌ ആയി മാത്രമല്ല പശ്ചാത്തലത്തില്‍നിന്ന്‍ പൂവിനെ ഐസോലെറ്റ്‌ ചെയ്യുവാനും കഴിഞ്ഞിട്ടില്ല.


Entry No. 39
Grade: B
Photographer: Faizal Mohammed
http://kazhchaas.blogspot.com/

ഈ ചിത്രത്തിന്റെ വലത് മുകള്‍ഭാഗം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മനോഹരമായ ഫ്രെയിം ആക്കുവാന്‍ സാധിക്കുമായിരുന്നു. ചിത്രത്തിന്റെ ഇടത്‌ പകുതി മനോഹരമായി ചെയ്തിട്ടുണ്ട്.


ജഡ്ജസ് ചോയിസ് റൌണ്ടില്‍ ഈ മത്സരത്തില്‍ ആദ്യമൂന്നു സ്ഥാനങ്ങളില്‍ എത്തിയ ചിത്രങ്ങള്‍  യഥാക്രമം ഇവയാണ്.

Entry No:  22   A+
Entry No. 11   A
Entry No. 1   A


വായനക്കാർ ഇഷ്ടചിത്രമായി തെരഞ്ഞെടുത്തവ ഇനി പറയുന്നു.

First  :      Entry No : 22     20 votes
Second :  Entry No: 1 & 11 : 11 votes
Third  :    Entry No: 16   5 Votes 

8 comments:

excellent participation...
kurachu koodi postprocessingil sradhichirunn engil kure chithrangal iniyum manoharamaakkamayirunnu...

സംഘാടകർക്കും മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ...

എന്റെ ചോയ്സ്: നമ്പർ 21

അസ്തമയത്തിന്റെ പടങ്ങളെല്ലാം ഓറഞ്ചല്ലേ. അതിനെ എങ്ങനെ ചുവപ്പായി കണക്കാക്കും?

സംഘാടകര്‍ക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ ....

എന്നാ ഇനി അടുത്ത മത്സരം???????

വിജയികള്‍ക്ക് ആശംസകള്‍ നേരുന്നു

Post a Comment