- അപ്പു
ബ്ലോഗിലും ഗൂഗിൾ Buzz തുടങ്ങിയ വേദികളീലും "കൈപ്പള്ളി" എന്ന പേരുകേൾക്കുമ്പോൾ തന്നെ ഒരു ധിക്കാരി, തന്റേടി, തലക്കനക്കാരൻ എന്നൊക്കെ ഒരു ഇമേജാണ് പൊതുവേ ആളുകളുടെ മനസ്സിലുള്ളത് , പ്രത്യേകിച്ചും നേരിൽ പരിചയമില്ലാത്തവർക്ക്. പക്ഷേ എനിക്കറിയാവുന്ന നിഷാദ് അങ്ങനെയല്ലതാനും - സൌമ്യൻ, പരസഹായി, ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ.. ഇങ്ങനെ ഒരു Dual personality വന്നുചേർന്നതെങ്ങനെയാണ് ?
മലയാളം ബ്ലോഗെഴുത്ത് രംഗത്തും മലയാളം വിക്കിപീഡിയയിലും ഒക്കെ കുറേ കാര്യങ്ങൾ നിഷാദ് ചെയ്തിട്ടുണ്ട് എന്നറിയാം. ഒരു പത്തിരുപതു വർഷങ്ങൾക്കുമുമ്പ് കമ്പ്യൂട്ടർ മലയാളം ഇത്രത്തോളം വളർന്നിട്ടില്ലാത്ത അവസരത്തിൽ മലയാളം യൂണിക്കോഡ് ഫോണ്ടുകളെ പ്രചാരത്തിലാക്കുന്നതിലും നിർമ്മിക്കുന്നതിലും താങ്കൾ വഹിച്ചിട്ടുള്ള പങ്ക് എന്തൊക്കെയാണ്.
1990 കളിൽ മലയാളം computerൽ പ്രത്യക്ഷപ്പെടുത്തുന്നതിനായി നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ കമ്പ്യൂട്ടറുകൾക്കും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും പരിമിതികൾ ഏറെ ഉണ്ടായിരുന്നു. Windows 3.1നു വേണ്ടി ഞാൻ നിർമിച്ച ആദ്യത്തെ മലയാളം ഫോണ്ടുകൾ വിപണിയിൽ ഇറക്കാനായി തിരുവനന്തപുരം Technoparkനെ സമീപിച്ചപ്പോൾ അന്നു് അവിടെ രണ്ടു കമ്പ്യൂട്ടറുകളിൽ മാത്രമെ Windows 3.1 ഉണ്ടായിരുന്നുള്ളു.
ഇന്റർനെറ്റിൽ മലയാളം പ്രചാരത്തിലാക്കുവാൻ Cibuവും, Kevinഉം, Santhoshഉം ചെയ്തതിന്റെ അത്രയൊന്നും ഞാൻ ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല. ഒരു കാലത്തു് മലയാളം unicodeൽ websiteകളും, ബ്ലോഗും തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ അധികമാളുകൾ ഇല്ലാത്തതുകൊണ്ടു സഹായിച്ചിരുന്നു. സിബുവും കെവിനും സന്തോഷും മറ്റും വളരെ സൌമ്യമായി മലയാളം unicode സ്വീകരിക്കാൻ ജനങ്ങളെ ആഹ്വാനം ചെതപ്പോൾ ഞാൻ പത്രങ്ങൾക്കും മാസികകൾക്കും കടുത്ത ഭാഷയിൽ കത്തെഴുതി "മര്യാദയ്ക്ക് unicode സ്വീകരിച്ചോ അല്ലെങ്കിൽ ജനം മറന്നു കളയും" എന്നു പറഞ്ഞു. Content Creation and Public participationലൂടെ മാത്രമെ unicode വളരു എന്നു ഞങ്ങൾ മനസിലാക്കിയിരുന്നു. പ്രമുഖ software companyകളുമായി വിനിമയം നടത്തി മലയാളം unicode support ചെയ്യാൻ ആവശ്യപ്പെട്ടു. Malayalam Wikiയി ആദ്യം കുറെ ലേഖനങ്ങൾ എന്റെ പൊട്ട മലയാളത്തിൽ എഴുതിവെച്ചു. ഞാൻ അതു തുടർന്നാൽ മലയാള ഭാഷക്കു തന്നെ ഭീഷണിയാകും എന്നു ജനം മനസിലാക്കി അവർ ആ ജോലി ഏറ്റെടുത്തു. അത്രതന്നെ!
കൈപ്പള്ളിയുടെ അക്ഷരത്തെറ്റുകൾ പലപ്പോഴും വിമർശനങ്ങൾക്കു കാരണമായി തീർന്നിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ""മലയാളം പഠിക്കാത്ത മലയാളി" എന്നു സ്വയം വിശേഷിപ്പിക്കാറുണ്ടല്ലോ.. സ്കൂൾ വിദ്യാഭ്യാസകാലത്ത് മലയാളം പഠിച്ചിട്ടില്ല, അല്ലേ?
ഞാൻ പഠിച്ചതും വാളർന്നതും അബുദാബിയിലാണു. ഞാൻ പഠിച്ച സ്കൂളിൽ മലയാളം ഒരു പാഠ്യ വിഷയം അല്ലായിരുന്നു. നാട്ടിൽ പോകുമ്പോൾ ബസ്സിന്റെ ബോർഡ് ഒക്കെ വായിച്ചിട്ടാണു ആദ്യകാലത്ത് മലയാളം വായന ഒപ്പിച്ചെടുത്തതു്. മലയാളം അറിയാത്തതു് ഒരു credit ആയി കൊണ്ടുനടക്കുന്നവരുള്ളപ്പോൾ, ഇരുപതാം വയസിൽ മലയാളം എഴുതാനും വായിക്കാനും പഠിച്ചു് മലയാളികളുമായി ആശയവിനിമയം നടത്തുന്നതിന്റെ സുഖവും അഹങ്കാരവും ചില്ലറയല്ല എന്നു തുറന്നുപറയാം ! ഞാൻ എന്തെങ്കിലും വിഷയം ചർച്ച ചെയ്യുമ്പോൾ പലരും എന്റെ ഭാഷയിലെ അക്ഷരതെറ്റുകളിൽ തൂങ്ങി ചർച്ച വഴിതിരിക്കുമായിരുന്നു. അതുകൊണ്ടു നേരത്തെ തന്നെ എനിക്ക് ഈ ഭാഷ നേരെചൊവ്വേ എഴുതാൻ അറിയില്ല എന്നു പറയും. ലാറ്റിൻ ലിപികളെ ആശ്രയിക്കാതെ നമ്മുടെ ഭാഷ അതിന്റെ സ്വന്തം ലിപിയിൽ തന്നെ കമ്പ്യൂട്ടറിൽ എഴുതുക എന്നതു ഒരു വലിയ കാര്യമാണല്ലോ.
ഭാഷാ സംബന്ധിയായ ചോദ്യങ്ങളിലേക്ക് നമുക്ക് തിരികെവരാം. എപ്പോഴെങ്കിലും പ്രൊഫഷനൽ ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നിട്ടുണ്ടോ? ഫാഷൻ, അഡ്വർട്ടൈസിംഗ് തുടങ്ങിയവയിൽ?
മലയാളം ഫോട്ടോബ്ലോഗുകളിൽ പ്രസിധീകരിക്കപ്പെടുന്ന ചിത്രങ്ങൾ താങ്കൾ വിശദമായി തന്നെ കാണാറുണ്ട് എന്നറിയാം. അതുകൊണ്ട് തന്നെയാണ് ഈ ചോദ്യം, പരിശ്രമിക്കുമെങ്കിൽ ഉയർന്നുവരാനാവുന്ന പ്രതിഭകൾ ഇക്കൂട്ടത്തിലുണ്ടോ?
തീർച്ചയായും ഉണ്ടു്. അവരിൽ പലരും product photographyയും stock photographyയും പരീക്ഷിക്കുന്നുണ്ടു്. ഈ ചിത്രങ്ങൾ വില്ക്കപ്പെടണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി യുണ്ടു്.
ചുമ്മ രണ്ടും മൂന്നും L-series lense വാങ്ങി കഴുത്തിൽ തൂക്കിയാൽ കലാകാരനാകൂല്ല, expensive kitന്റെ ഉടമ മാത്രമെ ആകൂ. Viewfinderൽ കാണുന്നതു് exposureഉം shutter-speedഉം lightingഉം മാത്രം ശ്രദ്ധിച്ച് അതേപടി പകർത്തുന്ന puritan ഫോട്ടോഗ്രഫി ഒരു genre മാത്രമേ ആകുന്നുള്ളു. 99% ശതമാനം ചിത്രങ്ങളും pure ഫോട്ടോഗ്രഫി ആകുമ്പോൾ മഹ ബോർ ആയിപ്പോവും.
ഈയിടെ യു.എ.ഇ യിൽ നിന്ന് ഒരു ഫോട്ടോഗ്രാഫി അവാർഡ് താങ്കൾക്ക് ലഭിക്കുകയുണ്ടായല്ലോ. അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?
പലപ്പോഴായി യു.എ.ഇ യിലെ മരുപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ഞാൻ ചിത്രങ്ങൾ എടുക്കുകയും അതിൽ പലതും ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. Living Desert എന്ന പേരിൽ ഫ്ലിക്കറിൽ ഈ ചിത്രങ്ങൾ നിങ്ങൾക്ക് കാണാം. ലിങ്ക് ഇവിടെ. അതുപോലെ ഇവിടെയുള്ള wild life sanctuary കളിൽ ഞാൻ പല വോളന്റിയർ വർക്കുകളും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൂം പ്രവർത്തനങ്ങളൂം Emirates Environmental Agency എന്ന ഏജൻസി recognize ചെയ്ത് അവർ തന്ന ഒരു അവാർഡ് ആയിരുന്നു അത്.
Canon 50mm F2.8 Macro,
Canon 70 -210mm 1:3.5-4.5,
Sigma 17-35mm F2.8-3.5.
Sigma 80-400 4.5-5.6.
Sigma Macro 100mm 2.8
ഭാഷയിലേക്ക് തിരിച്ചുവരാം. മലയാളം ബൈബിൾ യൂണിക്കോഡ് ലിപിയിൽ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുക എന്ന ഭീമൻ പ്രോജക്റ്റിനു പിന്നിലെ താല്പര്യം എന്തായിരുന്നു?
അന്നു തുടങ്ങിയ ഒരു ചെറിയ വാശി, പരീക്ഷണം ഇന്നു വലിയൊരു വിജയമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, അതിനുള്ള ഒരു പ്രധാന കാരണം എല്ലാവരും മനസ്സിലാക്കണം: “ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും” എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തുതുടങ്ങണം. ആരെയും ആശ്രയിക്കാതെതന്നെ അതു മുഴുവനാക്കുമെന്ന്‍ ദൃഢനിശ്ചയവും വേണം. എല്ലാം സാദ്ധ്യമാണ്. പള്ളിക്കൂടത്തില്‍ മലയാളം പഠിക്കാത്ത എനിക്ക് ഇത് സാദ്ധ്യമാണെങ്കില്‍ നിങ്ങള്ക്കൊക്കെ എന്തുതന്നെ പറ്റില്ല?
സ്വദേശം കുടുംബം എന്നിവയെപ്പറ്റി ഒന്നു പറയാമോ?
അവസാനമായി ഒരു ചോദ്യം കൂടി. കൈപ്പള്ളി എന്നുകേട്ടാൽ വിമർശനത്തിന്റെ ആശാൻ എന്നാണ് പലരും ധരിച്ചിരിക്കുന്നത്. പോരാത്തതിനു "മല്ലു" എന്നു തുടങ്ങുന്ന ബ്ലോഗ് അഡ്രസുകളും ഉണ്ട്. ഇതെന്താണിങ്ങനെ! താങ്കളും ഈ മലയാളി സമൂഹത്തിൽ പെടുന്ന ആളല്ലേ? എന്നിട്ടും ഈ വിമർശനം?
മലയാളത്തെയും മലയാളികളേയും കേരളത്തിനു പുറത്തു നിന്നു കണ്ടു വളർന്ന ഒരാളാണു് ഞാൻ. എനിക്ക് കേരളവും, മലയാളവും, മലയാളിയും ഇനിയും വളരെയധികം വളരണമെന്നും മലയാളിയുടെ ചിന്താഗതികൾ ഇനിയും വളരെ വിശാലമാവണം എന്നും ഉള്ള ആഗ്രഹമുണ്ടു്. വിദേശ രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക വളർച്ചയെ കേരളത്തിലെ വളർച്ചയുമായി compare ചെയ്യുന്ന സ്വഭാവം എനിക്ക് ഉണ്ടു്. ഈ താരതമ്യത്തിൽ നിന്നും ഉണ്ടാകുന്ന നിരീക്ഷണങ്ങളാണു് പലപ്പോഴും വിമർശ്ശനങ്ങളായി വഴിമാറുന്നതു്. പുകഴ് വാക്കുകൾ മാത്രം കേട്ടാൽ വളർച്ച ഉണ്ടാവില്ല എന്നാണു് ഞാൻ കരുതുന്നതു്. ക്രിയാത്മകമായി മലയാളി ഇനിയും വളരാനുണ്ട് എന്നെനിക്ക് തോന്നുമ്പോഴാണു് ഞാൻ വിമർശ്ശിക്കുന്നതു്.
വളരെ നന്ദി ഇത്രയും കാര്യങ്ങൾ വായനക്കാരുമായി പങ്കുവച്ചതിന്. എല്ലാവിധ ആശംസകളും നേരുന്നു.