This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

"Life situation - colourful or colourless" - Result

കൂട്ടുകാരേ,

ഫോട്ടോക്ലബ്  "Life situation - colourful or colourless"  എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ ഫലം പ്രഖ്യാപിക്കുന്നു.

42 എന്‍ട്രികള്‍ ലഭിച്ച ഈ മത്സരം ഇതുവരെ നടത്തിയ മത്സരങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തതപുലര്‍ത്തുന്ന ഒന്നായിരുന്നു.  വളരെ നല്ല പ്രതികരണമാണ് ഈ മത്സരത്തിനു ലഭിച്ചത്.    കുറേയേറെ നല്ല എന്‍ട്രികള്‍ ലഭിച്ചതിനാല്‍ ജഡ്ജ് ചെയ്യുന്നതും വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു എന്ന് ഈ മത്സരത്തിന്റെ ജഡ്ജ് പുണ്യാളന്‍ പറയുകയുണ്ടായി. ഇത്രയധികം എന്‍ട്രികള്‍ ലഭിച്ചതിനാല്‍ ഓരോ ചിത്രത്തെപ്പറ്റിയുമുള്ള വിശദമായ അവലോകനം ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നില്ല; പകരം ചെറിയ കുറിപ്പുകൾ മാത്രമാണ് നൽകിയിരിക്കുന്നത്.   അവരവരുടെ ചിത്രത്തെപ്പറ്റിയുള്ള കൂടൂതല്‍ അഭിപ്രായങ്ങളോ ആ ചിത്രം കൂടൂതല്‍ മെച്ചമാക്കാന്‍ സഹായിച്ചേക്കാവുന്ന മറ്റു നിര്‍ദ്ദേശങ്ങളോ ആവശ്യമുണ്ടെങ്കില്‍ അവര്‍ക്ക് electricnaz@gmail.com എന്ന വിലാസത്തില്‍  ജഡ്‌ജ്  പുണ്യാളനുമായി  ബന്ധപ്പെടാവുന്നതാണ് .

ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഒന്നാം സമ്മാനം  :   മൂന്നുദിവസം നീളുന്ന മൂന്നാർ യാത്ര 

രണ്ടാം സമ്മാനം :  Better Photography മാഗസിന്‍ - India ഒരു വര്‍ഷത്തെ സബ്‌സ്ക്രിപ്ഷന്‍


മൂന്നാം സമ്മാനം :  ഫോട്ടോഗ്രാഫി ടെക്നിക്കല്‍ ബുക്ക്

എല്ലാ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത്  SNAPTEN, Cochin.


Grade A+   :  90-100 marks   
Grade A     :  80-89 marks    
Grade B     :  70 - 79 marks
Grade C     :  55 - 69 marks  
Grade D     :  below 55 marks

ഈ മത്സരത്തെ ഒരു വന്‍ വിജയമാക്കിത്തീര്‍ത്ത മത്സരാര്‍ത്ഥികള്‍ക്കും, ജഡ്ജിനും അഭിനന്ദനങ്ങള്‍!
രണ്ടും മൂന്നും സമ്മാനാർഹർ അവരുടെ ഇന്ത്യയിലെ വിലാസം ഞങ്ങൾക്ക് അയച്ചു തരിക.

- ഫോട്ടോക്ലബ്.


ഒന്നാം സ്ഥാനം രണ്ടു ചിത്രങ്ങൾക്ക്

Entry No:4
Photographer :   Shiju Basheer പകൽക്കിനാവൻ
Blog: http://www.shijusbasheer.com/



സബ്‌ജക്റ്റുമായി വളരെ നീതിപുലര്‍ത്തുന്ന ഒരു ചിത്രം. ഒരു ഇടുങ്ങിയ പാലത്തില്‍കൂടി വളരെ പ്രയാസമുള്ള ഒരു സാഹചര്യത്തില്‍ നടന്നുപോകുന്ന ഈ സുഹ്രുത്തുക്കളുടെ അടുപ്പവും ബന്ധവും ഈ ചിത്രത്തില്‍ വളരെ ഫലപ്രദമായി ഫോട്ടോഗ്രാഫര്‍ കൊണ്ടുവന്നിട്ടുണ്ട്.വളരെ കൃത്യമായ കളര്‍ ഡെപ്ത്. ലീഡീഗ് ലൈനുകള്‍ വളരെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. 

ഗ്രേഡ് A+  മാര്‍ക്ക് 92   

Entry No:21
Photographer : Sunil Warrier
Blog: http://www.sunilwarrier.com/

 

Perfect picture. Apt exposure, apt composition ! ഈ ചിത്രത്തിലെ സബ്ജക്റ്റായ മുത്തച്ചനും കൊച്ചുകുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെയും സ്നേഹത്തിന്റെയും നിറങ്ങള്‍ കാണ്‍കളിലെത്തിക്കാന്‍ ഫോട്ടോഗ്രാഫര്‍ക്കു കഴിഞ്ഞിട്ടുണ്ട്. 

ഗ്രേഡ് A+   92 Marks


രണ്ടാം സമ്മാനം രണ്ടു ചിത്രങ്ങൾക്ക്
Entry No:30
Photographer : Sreelal P P
Blog: http://chithrappetti.blogspot.com/


ജീവിത സായാഹ്നത്തില്‍ കൂലംകുഷമായ ചര്‍ച്ച ! ലൈറ്റ് കമ്പോസിഷന്‍, എക്സ്പോഷര്‍ എല്ലാം നന്നായിരിക്കുന്നു.

ഗ്രേഡ് A +  91 marks   


Entry No:42
Photographer :  Prathap Thannikkal
  
സാധാരണഗതിയില്‍ വളരെ പരിചിതമായ ഒരു രംഗം വളരെ വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫറുടെ കണ്ണീനുമുന്നില്‍ പ്രണാമം. 

ഗ്രേഡ്  A+    91 marks

മൂന്നാം സമ്മാനം മൂന്നുപേർ പങ്കിടുന്നു
Entry No:18
Photographer :  Jomi T Mani
Blog: http://silsilaaa.blogspot.com/



സ്ലോ ഷട്ടര്‍സ്പീഡ് വഴിയാത്രക്കാരിലുണ്ടാക്കിയിരിക്കുന്ന മോഷന്‍ ബ്ലര്‍ സബ്‌ജക്റ്റ് ഡോമിനേറ്റ് ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. രണ്ടുവ്യത്യസ്ത ലൈഫ് സ്റ്റൈലിലുള്ള ജീവിതം ഈ ഫ്രെയിമില്‍ കൊണ്ടുവരാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞൂ.  പക്ഷേ വളരെ പ്രശസ്തമായ ചില ചിത്രങ്ങളുടെ അനുകരണം യാദൃശ്ചികമായോ മനഃപ്പൂര്‍വമായോ വന്നുപോയത് ചിത്രത്തിന്റെ വാല്യൂ കുറക്കുന്നു.  

Grade A   87 marks         


Entry No:25
Photographer :   Faizal Mohammed
Blog: http://www.kazhchaas.blogspot.com/



വളരെ വളരെ നല്ല ചിത്രം. വിഷയവുമായി വളരെ അടുപ്പമുള്ള ചിത്രം. നിസഹായതയുടെ തീവ്രത കാണ്‍കളിലെത്തിക്കാന്‍ ഈ ചിത്രത്തിനു സാധിച്ചു. ചിത്രീകരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഈ സാഹചര്യത്തില്‍ Composition ശ്രദ്ധിക്കാൻ ഫോട്ടൊഗ്രാഫര്‍ക്ക് കഴിഞ്ഞില്ല എന്ന സത്യം മനസ്സിലാക്കുന്നു. അത് പോസ്റ്റ് പ്രോസസിംഗില്‍ തിരുത്താമായിരുന്നു. ഫ്രെയിമിന്റെ താഴെ, റോഡിന്റെ അധിക സ്ഥലം മൂഡിന്റെ തീവ്രത നഷ്ടപ്പെടുത്തി.അല്ലെങ്കില്‍ ഇതൊരു award winning ചിത്രം തന്നെ. 

Grade A  87 Marks   
   

Entry No:33
Photographer : Farhad V A  ബിക്കി
Blog: http://www.fotoroots.in
 

വളരെ മനോഹരമായ ലൈറ്റിംഗ്. വെളിച്ചം കുറവാണെങ്കിലും ഈ മനുഷ്യന്റെ മുഖഭാവം വളരെ തീവ്രതയോടെ കാണികളില്‍ എത്തിക്കുന്നു. ദയനീയതയോടു കൂടി ഫോട്ടോഗ്രാഫറെ നോക്കന്ന മനുഷ്യന്‍ ഒരു ചായകൂടി കിട്ടിയാല്‍ വിശപ്പിനു അല്‍പ്പം ശമനമുണ്ടാകും എന്ന ഭാവം നന്നായി പറയുന്നുണ്ട്. പുറകിലെ നിഴല്‍ ചിത്രത്തിന്റെ നാടകീയയ്ക്ക് മാറ്റുകൂട്ടുന്നു.. 

Grade A   87 marks



ബാക്കിയുള്ള ചിത്രങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളും മാർക്കുകളും ഇനി പറയുന്നു.

Entry No:1
Photographer : Unmesh 


പുതുമയുള്ള ആശയം..നല്ല composition, വര്‍‌ണശബളമായ ചിത്രം...reveals the inability of a blind lady who is deprived from the orginal color of life. little more wider frame could have brought more life, and enhanced the intended mood.മോഡലിന്റെ കൈ മുഴുവനായി ചിത്രത്തില്‍‌ ഇല്ലാത്തത് ഒരു incomplete feeling സൃഷ്ടിക്കുന്നു, മാത്രമല്ല ഇടത് വശത്ത് മുകളിലായുള്ള low light area കാരണം ആ സ്ത്രീ ഒരു അന്ധയാണെന്ന (?) കാര്യം കാഴ്ചക്കാരനിലെത്താന്‍‌ താമസിക്കുന്നു.

ഗ്രേഡ് : A
81 marks 

Entry No:2
Photographer :  Krish
Blog: http://chithralekha.blogspot.com/


വളരെ അശ്രദ്ധമായി എടുത്ത ഒരു ചിത്രം എന്നാണ് ഇത് കണ്ടപ്പോള്‍ തോന്നിയത്. ചിത്രത്തിലെ മുതിര്‍ന്ന കുട്ടിയുടെ മുഖത്തെ ഭാവമെന്തെന്ന് ഒട്ടും വ്യക്തമല്ല - ചിത്രമെടുത്ത ടൈമിങ്ങിലെ പിശകാണിത്. സബ്ജക്റ്റിന്റെ പൊസിഷന്‍ കുറേക്കൂടി വലതുവശത്തേക്ക് മാറ്റി, സബ്ജക്റ്റ് ആസ്‌പെക്റ്റ് റേഷ്യോ കുറച്ചിരുന്നുവെങ്കില്‍ കുറേക്കൂടി ഭംഗിയാകുമായിരുന്നു. 

ഗ്രേഡ് : B
70 മാര്‍ക്ക്

Entry No:3
Photographer : Dr. Neena
Blog: http://www.monsoon-dreams.blogspot.com/
 


വളരെ നല്ല കോമ്പോസിഷന്‍. low key exposure monochrome, reavels a lot of insight to what background she is from. ബാക്ക്‌ഗ്രൗണ്ടിന്റെയും സബ്ജക്റ്റിന്റെയും ലൈറ്റ് ബാലസിംഗ് വളരെ നന്നായിട്ടുണ്ട്. ഫ്രെയിമിന്റെ വലതുവശത്തെ ബ്ലാക്ക് ബാക്ക്ഗ്രൗണ്ട് ലോ കീ ലൈറ്റിംഗിനെ കാഴചക്കാരനിലെത്തിക്കാന്‍ നന്നായി സഹായിച്ചിട്ടുണ്ട്. 

ഗ്രേഡ് : A
മാര്‍ക്ക് : 84 


Entry No:5
Photographer :  Aromal Gopalakrishnan
Flickr Link : http://www.flickr.com/photos/aromalg/



ഈ ചിത്രത്തിന്റെ മോണോടോണ്‍ ഇതിനെ ഒട്ടും തന്നെ കോമ്പ്ലിമെന്റ് ചെയ്യുന്നില്ല. കമ്പോസിഷന്‍, പ്രത്യേകിച്ച് സബ്‌ജക്റ്റ് പ്ലെയ്സ് മെന്റ് ശരിയായിട്ടില്ല. ഫ്രെയിമില്‍ വലതുവശത്തുകാണുന്ന "പകുതി മുഖം" ഒട്ടും മാപ്പര്‍ഹിക്കുന്നില്ല ! 

ഗ്രേഡ് C
60 Marks

Entry No:6
Photographer : Noushad P T
Blog: http://noushadpt.blogspot.com/
 

ഒരു സാധാരണ ചിത്രം വളരെ സാധാരണ രീതിയില്‍ എടുത്തിരിക്കുന്നു എന്നല്ലാതെ പ്രത്യേകതകളൊന്നും തോന്നിയില്ല.  

ഗ്രേഡ് C
 56മാര്‍ക്ക്

Entry No:7
Photographer : Linu
 Blog: http://linuphotography.blogspot.com/


മാര്‍ക്കറ്റുകളില്‍ കാണുന്ന ഒരു സാധാരണ രംഗം. സബ്ജക്റ്റിന്റെ മുഖഭാവം നന്നായിട്ടുണ്ട്. ചിത്രത്തില്‍ മറ്റു വലിയ പ്രത്യേകതകളോന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. 

ഗ്രേഡ് C
60 മാര്‍ക്ക്.

Entry No:8
Photographer : Shrihari
Blog: http://kichusthirdeye.blogspot.com/
 

കാണാന്‍ കൗതുകകരമായ ഈ ചിത്രം മത്സരത്തിന്റെ വിഷയവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു സംശയം തോന്നുന്നു. 

ഗ്രേഡ് C
60 Marks

Entry No:9
Photographer : Rakesh S
Blog: http://neelavelicham.blogspot.com/

  

മത്സരവിഷയവുമായി ചേരുന്ന ഒരു സബ്ജക്റ്റിനെ പ്രത്യേകതകളില്ലാത്ത കോമ്പോസിഷന്‍ മൂലം വല്ലാതാക്കിക്കളഞ്ഞു എന്നു പറയുന്നതില്‍ ഖേദമുണ്ട്. സബ്ജക്റ്റിന്റെ പ്രൊപ്പോഷന്‍ ഫ്രെയിമില്‍ കുറെക്കൂടി ചെറുതായിരുന്നുവെങ്കില്‍ കുറെക്കൂടി നല്ല ഇമ്പാക്റ്റ് കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. മോണോടോണ്‍ പ്രത്യേകിച്ച് പ്രയോജനമൊന്നും ഇവിടെ കൊണ്ടുവരുന്നില്ല. 

ഗ്രേഡ് B
72 മാര്‍ക്ക്

Entry No:10
Photographer : Anilkumar 

നല്ല രംഗപടം (background / location), പക്ഷെ മോഡലിന്റെ നില്‍പ്പ വളരെ അണ്‍നാച്ചുറല്‍ ആയിപ്പോയി. ഈ ചിത്രത്തെ "ലൈഫ്" സിറ്റുവേഷനുമായി കൂട്ടിയിണക്കാന്‍ എന്തെങ്കിലും ഉണ്ടോ? 

ഗ്രേഡ് C
56 Marks

Entry No:11
Photographer :  Mohanam
Blog: http://www.nerkazhchakal.com/


ഈ ചിത്രം ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥ ഇന്‍ഡയറക്റ്റായി പറയുന്നു. ഇപ്പോഴത്തെ ഭൂരിപക്ഷം ആളുകളുടെയും മനോഭാവം വിളിച്ചു പറയുന്ന ചിത്രം. പക്ഷേ ഒരു മത്സരചിത്രമായി പരിഗണിക്കുമ്പോള്‍ സാങ്കേതികമായി പല പോരായ്മകളും ഈ ചിത്രത്തില്‍ ഉണ്ട്. 

സബ്ജക്റ്റിന്റെ നോവല്‍റ്റി പരിഗണിച്ച് :-
ഗ്രേഡ് എ. 
80 marks

Entry No:12
Photographer :  Sukhesh V
FB Link: Sukesh


ഈ ഫ്രെയിമില്‍ ലൈഫുണ്ട്, മഴയുണ്ട്, കുടയുണ്ട്, മലയുണ്ട്, വഴിയുണ്ട്, നിഴലുകളും ലീഡിംഗ് ലൈനുകളും എല്ലാമൂണ്ട്. പക്ഷെ ഒരു സാധാരണ ചിത്രമായിപ്പോയി. ബാക്ക്ഗ്രൗണ്ടിലെ ഡിസ്ട്രാക്ഷന്‍ (ഓവര്‍ എക്സ്പോസ് ആയ ആകാശം പോസ്റ്റ്) മോഡലുകളുടെ പൊസിഷന്‍ (കുറച്ചുകൂടി അകലെ ആവണമായിരുന്നു) എടുത്തിരിക്കുന്ന ആംഗിള്‍ എന്നിവയാണ് ഈ ചിത്രത്തെ ഒരു നല്ല ചിത്രമാക്കാഞ്ഞത്.

ഗ്രേഡ് C
55 Marks

Entry No:13
Photographer :  Styphinson Toms
Blog: http://varnacheppu.blogspot.com/



കുട്ടികളുടെ നിൽപ്പ് കൊള്ളാം. ഉച്ചവെളിച്ചം ഈ ചിത്രത്തിലെ കുട്ടികളൂടെ മുഖത്തെ ഭാവങ്ങള്‍ വ്യക്തമാക്കുന്നില്ല. 


ഗ്രേഡ് B
70 Marks

Entry No:14
Photographer :  Manas M Majeed



വളരെ നല്ല ഒരു ഫ്രെയിം,ചിത്രത്തിനു മോണോ ടോണ്‍ നന്നായി ഇണങ്ങുന്നുണ്ട്. നല്ല ഒരു ചിത്രം എടുക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു. ഇടത്തേക്ക് അല്പംകൂടി റൊട്ടേറ്റ് ചെയ്ത് കമ്പോസ് ചെയ്തിരിന്നുവെങ്കില്‍ നന്നായേനെ. സബ്ജക്റ്റ് പ്ലെയ്സ്മെന്റില്‍ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു; സബ്‌‌ജക്റ്റ് പൂർണ്ണമായും വഴിയുടെ ഉള്ളിൽ വരത്തക്കവിധം ആയിരുന്നുവെങ്കിൽ അല്പം കൂടീ നന്നാവുമായിരുന്നു. 
ഗ്രേഡ് B
70 Marks

Entry No:15
Photographer : Faisal Hamsa
Blog: http://www.faisihamza.com/



എന്തുപറയാന്‍.... ഈ ചിത്രം മത്സരത്തിനയച്ച ആത്മവിശ്വാസത്തിന് 50 മാര്‍ക്ക്.   :-) 

Entry No:16
Photographer : Abdulla Jasim
Blog: http://photosofjasim.blogspot.com/
 

നല്ല ചിത്രം. നല്ല കോമ്പോസിഷന്‍, ആംഗിള്‍, കളര്‍ടോണ്‍. ട്രക്കിന്റെ ഉള്ളിലുള്ള ആളുടെ മുഖമുള്‍പ്പടെ ഈ ചിത്രത്തില്‍ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോയി. 

ഗ്രേഡ് A
 80 Marks

Entry No:17
Photographer :  Vinod Manicketh
Blog: http://www.manickethaar.blogspot.com/



ഒരു സാധാരണ കണ്‍സ്ട്രക്ഷന്‍ സൈറ്റ്, പണിയിലേര്‍പ്പെട്ടിരിക്കുന്ന ജോലിക്കാര്‍. മറ്റു പ്രത്യേകതകളൊന്നും കാണികളില്‍ എത്തിക്കാന്‍ ഈ ചിത്രത്തിനു കഴിയുന്നില്ല. 

ഗ്രേഡ് B
70 Marks


Entry No:19
Photographer : Anoop Jayaram
Blog: http://oruclicking.blogspot.com/
 

മത്സരവിഷയവുമായി ബന്ധമുണ്ട്. വ്യത്യസ്തമായ ആംഗിളില്‍ ചിത്രീകരിച്ചിരിക്കുന്നു. എങ്കിലും ഈ ആംഗിള്‍ ചിത്രത്തിലെ മൂഡ് ഇന്റന്‍സിറ്റി ഫലപ്രദമായി പുറത്തുകൊണ്ടുവരാന്‍ സാധിച്ചില്ല - Frame is too tight.

ഗ്രേഡ് B.
70 Marks

Entry No:20
Photographer :  Riyas
Blog: http://risclicks.blogspot.com



വളരെ സാധാരണമായ ഒരു രംഗം വളരെ സാധാരണരീതിയില്‍ പകര്‍ത്തിയിരിക്കുന്നു..
45 marks


Entry No:22
Photographer : Naushad K V
Blog: http://kvnaushad.blogspot.com/

 

മത്സരത്തിന്റെ വിഷയവുമായി വലിയ ബന്ധമൊന്നും ഈ ചിത്രത്തിനുള്ളതായി തോന്നിയില്ല.

53 marks.

Entry No:23
Photographer : Roshan
Blog: http://roshanpm.blogspot.com/search/label/Photography

 

വളരെ സാധാരണമായ ഒരു നാടന്‍ രംഗം. മത്സരവിഷയവുമായി തീവ്രമായ ഒരു ബന്ധം ഈ ചിത്രത്തിനുള്ളതായി തോന്നുന്നില്ല. സബ്ജക്റ്റ് ഡോമിനന്‍സ് ഇല്ല എന്നു തന്നെ പറയാം - too many things in the frame distracting the viewer from the main subject.

ഗ്രേഡ് C
60 marks

Entry No:24
Photographer : Sreejith Warrier
Blog: http://sjwarrier.blogspot.com/

 

നല്ല ഫ്രെയിം,നല്ല സബ്ജക്റ്റ്, നല്ല കളര്‍ ടോണ്‍ എങ്കിലും സിറ്റുവേഷന്റെ കൃത്യമായ മൂഡ് ഇവിടെ കൊണ്ടുവരാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനു കാരണം ടൈറ്റായ ഫ്രെയിം ആണ്. 

76 Marks 
Grade B







Entry No:26
Photographer : Jasy Kasim
Blog: http://www.jasykasim.blogspot.com/
 

ഈ ചിത്രം മോണോടോണില്‍ ആക്കിയതെന്തിനാണ്? സബജക്റ്റകള്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ ഫ്രെയിമില്‍ വ്യക്തമാണ്. കോമ്പോസിഷന്‍ ഒട്ടും നന്നായില്ല. 

Grade C
62 Marks

Entry No:27
Photographer : Sids Images
Blog: http://www.sidsimages.blogspot.com/
 
വികാരതീവ്രമായ ഒരു മുഖം. ഒരു ഭ്രാന്താശുപത്രിയുടെ വരാന്തയെ ഓര്‍മ്മിപ്പിക്കുന്ന രംഗം. നല്ല കോമ്പോസിഷന്‍, സ്വല്‍പ്പം ഓവര്‍ എക്സ്പോസ്ഡ് ആണ്. 

Grade A
82 Marks

Entry No:28
Photographer :  Habeeb 
Blog: http://www.kaattukuthira.blogspot.com/


വളരെ ദയനീയമായ ഒരു മുഖം, വളരെ അലസമായി കമ്പോസ് ചെയ്തിരിക്കുന്നു. ബാക്ക്ഗ്രൗണ്ട് ഓവര്‍ എക്സ്പോസ് ആണ്. യാത്രക്കിടയില്‍ ബസിലിരുന്ന് ക്ലിക്ക് ചെയ്തതാണോ?  

Grade B
74 marks

Entry No:29
Photographer : Pyngodan
http://pyngodans.blogspot.com/
 
നല്ലൊരു പോര്‍ട്രെയ്റ്റ്. മറ്റൊരു പ്രത്യേകതയുമില്ല.

Grade B
74 marks


Entry No:31
Photographer :  Abdul Saleem  

Just a common scene,   from a village life. Looks like shot at sight in mid-day lighting, that is all.

മാര്‍ക്ക് 40

Entry No:32
Photographer : Yesudas Devassy
Blog: http://isawthisway.blogspot.com/
  

ഫോട്ടോഗ്രാഫർ എന്താണ് ഈ ഫോട്ടോയിൽ പറയാനുദ്ദേശിച്ചതെന്നു മനസ്സിലായില്ല. just a photo. 

40 Marks

Entry No:34
Photographer : Anshad Abdulla
http://www.yaathrakalkkidayil.blogspot.com/

 
uncompleted frame, wrong cropping
മാര്‍ക്ക് 50

Entry No:35
Photographer :  Vimal C

നല്ലൊരു ചിത്രം. നല്ല ലൈറ്റിംഗ് നല്ല കളര്‍ ടോണ്‍, നല്ല കോമ്പോസിഷന്‍..

Grade B
84 Marks

Entry No:36
Photographer : Maneef Mohammed 

ഒറ്റനോട്ടത്തില്‍ ഒരു നല്ല ചിത്രം, നല്ല ടൈമിംഗ്. ഫ്രെയിമിലെ തെങ്ങ് ഒരു ഡിസ്ട്രാക്ഷനാണ്. മത്സരവിഷയവുമായി അത്ര ബന്ധമുണ്ടെന്ന് അഭിപ്രായമില്ല.

Grade C
60 Marks

Entry No:37
Photographer :  shaji Varghese
Blog: http://digicamview.blogspot.com/


പ്രത്യേകളൊന്നുമില്ലാത്ത ഒരു സാദാ ചിത്രം. ഈ ചിത്രത്തിനു ജീവിതവുമായി എന്തു ബന്ധം?

മാര്‍ക്ക് 40

Entry No:38
Photographer :  Mini K 
Blog: http://mini-chithrasalaphotos.blogspot.com/


Cluttered frame. ക്യാമറയുമായി നിരത്തിലിറങ്ങിയാല്‍ കിട്ടാവുന്ന ഒരു സാധാരണ രംഗം.4
40 Marks

Entry No:39
Photographer :  Sandeep Kalappurakkal
Blog: http://kalapurakkal.blogspot.com/
 

മറ്റൊരു പണിസ്ഥലം... ലോ എക്സ്പോസ്ഡ് ചിത്രം... പ്രത്യേകതകളൊന്നുമില്ല.

45 marks

Entry No:40
Photographer : Shabeer Thurakkal
Blog: http://thurakkal.blogspot.com/
  

ഫ്രെയിമിലെ കൈ എന്താണു ചൂണ്ടിക്കാണിക്കുന്നത്? ലൈറ്റിംഗ് കൊള്ളാം.

50 Marks

Entry No:41
Photographer :  Sunil Gopinath
Blog: http://entekannilude.blogspot.com/
 

നല്ല ഫ്രെയിം. പക്ഷേ ഫോട്ടോഗ്രാഫര്‍ എന്താണു കാണികളില്‍ എത്തിക്കാനുദ്ദേശിച്ചത് എന്നുമാത്രം മനസ്സിലായില്ല. 

Grade C
58 Marks


ഫോട്ടോഗ്രാഫി മത്സരം - "Life" - Entries

ഫോട്ടോക്ലബ് കഴിഞ്ഞമാസം "Life situation - colourful or colourless"  എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ 42 എൻട്രികളാണ് ഇവിടെയുള്ളത്. വളരെ നല്ല പ്രതികരണമാണ് ഈ മത്സരത്തിനു ലഭിച്ചത്. ഈ മത്സരത്തിന്റെ ഫലം, മത്സരാർത്ഥികളുടെ വിവരങ്ങൾ,  ജഡ്‌ജസിന്റെ അഭിപ്രായം എന്നിവ അടുത്തയാഴ്ച പ്രസീദ്ധീകരിക്കുന്നതായിരിക്കും.

- ഫോട്ടോക്ലബ്.

Entry No:1


Entry No:2


Entry No:3


Entry No:4


Entry No:5


Entry No:6


Entry No:7


Entry No:8


Entry No:9


Entry No:10


Entry No:11


Entry No:12


Entry No:13


Entry No:14


Entry No:15


Entry No:16


Entry No:17


Entry No:18


Entry No:19


Entry No:20


Entry No:21


Entry No:22


Entry No:23


Entry No:24


Entry No:25


Entry No:26


Entry No:27


Entry No:28


Entry No:29


Entry No:30


Entry No:31


Entry No:32


Entry No:33


Entry No:34


Entry No:35


Entry No:36


Entry No:37


Entry No:38


Entry No:39


Entry No:40


Entry No:41



Entry No:42